എഡ്വാര്ഡ് സ്‌നോഡന്റെ ജീവിതം സിനിമയാകുന്നു.

എഡ്വാര്ഡ് സ്‌നോഡന്റെ ജീവിതം സിനിമയാകുന്നു. ഒലിവര് സ്‌റ്റോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര് യൂട്യൂബിലൂടെ പുറത്തുവിട്ടു. ജോസഫ് ഗോര്ഡന് ആണ് ചിത്രത്തില് സ്‌നോഡനായി അഭിനയിക്കുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‌സിയുടെയും അവരുടെ ചാരശൃംഖലയായ സിഐഎയുടെയും പ്രവര്ത്തനങ്ങളില് ടെക്‌നിക്കല് അസിസ്റ്റന്റും ഇന്റര്‌നെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്ന കന്പ്യൂട്ടര് വിദഗ്ദ്ധനായ എഡ്വേര്ഡ് സ്‌നോഡന്റെ വിവാദമായ ജീവിതമാണ് ചിത്രത്തില് പ്രമേയമാകുന്നത്. വാര്ത്ത ചോര്ത്തിയതും പിന്നീട് സ്‌നോഡന് ഹോങ്കോങ്ങില് അഭയം തേടിയതും മോസ്‌കോയിലേയ്ക്ക് മാറുകയും ചെയ്ത കാലഘട്ടത്തിലെ സംഭവവുമാണ് സിനിമയില് ഉണ്ടാകുക.' ദി സ്‌നോടെന്‍ ഫയല്‍സ്' എന്ന എഡ്വാര്‍ട് സ്‌നോടന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ. ജര്‍മ്മനിയിലെ മ്യൂണിക്ക്, ബവറിയ എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരിക്കുന്നത്. സെപ്റ്റമ്പര്‍ 16 നു ചിത്രം തീയെറ്ററുകളില്‍ എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha