ചുംബിക്കില്ലെന്ന് ആര് പറഞ്ഞു

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ചുംബനരംഗങ്ങളില്‍ അഭിയിക്കില്ലെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നത് അടുത്തിടെയാണ്. തിരക്കഥയില്‍ പറയുന്നതു പോലെ ഇഴുകി ചേര്‍ന്ന് അഭിനയിച്ചാലും ചുംബിക്കില്ലെന്ന് സണ്ണി ലിയോണ്‍ പുതിയ തീരുമാനമെടുത്തതായായിരുന്നു വാര്‍ത്തകള്‍. പുതിയ ചിത്രത്തിനായി സംവിധായകന്‍ സണ്ണി ലിയോണിനെ സമീപിച്ചപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയെന്നും പറഞ്ഞിരുന്നു.
എന്നാല്‍ സണ്ണി ലിയോണ്‍ ചുംബിക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. വ്യാജ വാര്‍ത്ത അറിഞ്ഞപ്പോള്‍ സണ്ണി ലിയോണ്‍ പ്രതികരിച്ചതിങ്ങനെയായിരുന്നു. ആര് പറഞ്ഞു ഞാന്‍ ക്യാമറയ്ക്ക് മുമ്പില്‍ ചുംബിക്കില്ലെന്ന്. ഇതാ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനെ ചുംബിക്കുന്ന ഫോട്ടോയടക്കം സണ്ണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha