വിന് ഡീസലും ദീപികയും ഒരുമിച്ചഭിനയിച്ച ട്രിപ്പിള്‍ എക്സിന്റെ ട്രെയ്ലര് പുറത്തിറങ്ങി; ട്രെയിലറില്‍ നെയ്മറും
ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന ഹോളിവുഡ് ആക്ഷന്‍ത്രില്ലര്‍ ട്രിപ്പിള്‍ എക്സ് : ദ് റിട്ടേണ്‍ ഒഫ് സാന്‍ഡെര്‍ കേജിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ ഹീറോയിന് റോളിലാണ് ദീപിക എത്തുന്നത്.
ചിത്രത്തില്‍ സര്‍െ്രെപസ് ആയി ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറും ഇടംപിടിക്കുന്നുണ്ട്. വിന് ഡീസല്‍, ടോണി ജാ എന്നിവരാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. ചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, ഐസ് ക്യൂബ് എന്നിവരാണ് മറ്റുതാരങ്ങള്‍. ജനുവരിയിലാണ് ചിത്രം ഇറങ്ങുന്നത്.
https://www.facebook.com/Malayalivartha