കോംങ്: സ്കള് ഐലന്‍സ് ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി
ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച 'കിംങ് കോങ്' വീണ്ടുമെത്തുന്നു. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ പ്രായഭേതമില്ലാതെ ഏവരെയും സ്വാധീച്ച ഒന്നാണ് 'കിംങ് കോംങ്' സീരീസ്. 'കോംങ്: സ്കള് ഐലന്‍സ്' എന്നാണ് പുതുതായി ഇറങ്ങാന്‍ പോകുന്ന 'കിംങ് കോംങ്' സീരീസിന്റെ പേര്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ജോര്‍ദാന്‍ വോട്ട് റോബര്‍ട്ട്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ടോ ഹിഡില്സെറ്റനാണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ ബ്രി ലാര്സണ്, സാമുവല്‍ ജാക്സണ്, ജോണ്‍ ഗുഡ്മാന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2017 മാര്‍ച്ച് 10ന് ചിത്രം പുറത്തിറങ്ങും. 1933 ല്‍ പുറത്തിറങ്ങിയ 'കിംങ് കോംങില്‍' തുടങ്ങിയ ഈ സീരീസ് ഇതിന്റെ എട്ടാമത്തെ സീരീസായ 'കോംങ്: സ്കള് ഐലന്സി' ല്‍ എത്തിനില്ക്കുകയാണിപ്പോള്. കിംങ് കോംങിന്റെ പുതിയ സീരീസാനായി ഏവരും അക്ഷമരായി കാത്തിരിക്കുകയാണിപ്പോള്‍.
https://www.facebook.com/Malayalivartha