സണ്ണിലിയോണിനൊപ്പമുള്ള സ്ഥാനത്തേക്ക് സെറീനെ പരിഗണിക്കാന്‍ ബോളിവുഡ് തയ്യാറാകുമോ? അലി ഫൈസലിനൊപ്പം സെറീന്റെ ചൂടന്‍ രംഗം
സണ്ണിലിയോണിനെ വെല്ലുന്ന പ്രകടനമാണ് സെറീന്റെ പുതിയ ചിത്രം ഹേറ്റ് ത്രീയുമായി ബന്ധപ്പെട്ട് ടി സീരിസ് പുറത്ത് വിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയില്‍. കത്രീനാ കൈഫിന്റെ ഡ്യൂപ്പ് എന്ന വിളിയില്‍ നിന്നും പതിയെ പുറത്തുകടക്കുകയാണ് സെറീന്‍ഖാന്‍. ഹേറ്റ് ത്രീയുമായി ബന്ധപ്പെട്ട് ടി സീരിസ് പുറത്ത് വിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയില്‍ സെറീന് ആരാധകരെ ഞെട്ടിക്കുകയാണ്.
അലി ഫൈസലിനൊപ്പം ചൂടന്‍ രംഗം വരുന്ന വീഡിയോ ഒറ്റ ദിവസം കൊണ്ട് കണ്ടത് 13 ലക്ഷം പേരാണ്. അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട സെറീന്റെയും അലിയുടെയും കിടപ്പറ രംഗം പശ്ചാത്തലമായ പ്യാര് മാംഗാ ഹൈ എന്ന ഗാനരംഗമാണ് മുന്നേറുന്നത്. സിനിമയുടെ പ്രമോഷനായി ഉപയോഗിച്ചിട്ടുള്ള ഗാനരംഗത്ത് ഇരുവരും ഇഴുകി ചേര്‍ന്നാണ് അഭിനയിച്ചിരിക്കുന്നത് എന്നത് യുവതയുടെ നെഞ്ചിടിപ്പ് കൂട്ടും.രംഗം ചിത്രീകരിച്ചിരിക്കുന്നതാകട്ടെ ജോര്‍ജ്ജിയയിലും.
1978 ല്‍ പുറത്തുവന്ന കോളേജ് ഗേള്‍ എന്ന സിനിമയിലെ പാട്ടിന്റെ പുനരാവിഷ്ക്കാരം ആണ് ഇത്. ബാപ്പിലഹിരിയുടെ സംഗീതത്തില്‍ കിഷോര്‍കുമാര്‍ ആലപിച്ച ഒറിജിനലില്‍ സച്ചിനും ബിന്ധ്യാ ഗോസ്വാമിയും അഭിനയിച്ച രംഗം സെറീനും അലിയും പുനരവതരിപ്പിക്കുകയായിരുന്നു.
പുതിയ ചിത്രത്തില്‍ അര്മാന് മാലികും നീതീ മോഹനുമാണ് പാടിയിരിക്കുന്നത്. സുന്ദരിയാണെന്നതിനൊപ്പം ഗഌമറിന്റെ ഏതറ്റം വരെ പോകാന്‍ കാട്ടുന്ന ധൈര്യവും സണ്ണിലിയോണിനൊപ്പമുള്ള സ്ഥാനത്തേക്ക് സെറീനെ പരിഗണിക്കാന്‍ ബോളിവുഡ് തയ്യാറാകുകയാണ്.
https://www.facebook.com/Malayalivartha