അവസാനം പ്രാക്ക് ഫലിച്ചു, സണ്ണിലിയോണ്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുമായി പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി

പ്രമുഖ ഹിന്ദിസിനിമയില്‍ കൈവിട്ട അശ്‌ളീല രംഗങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുമായി പിണങ്ങിയതായി റിപ്പോര്‍ട്ട്.ഡാലിയേലുമായി പിണങ്ങിയ സണ്ണി വീടുവിട്ടിറങ്ങിയതായാണ് ബോളീവുഡില്‍ സംസാരം. തന്നെ വിമര്‍ശിക്കുന്നവര്‍ അവരുടെ കുടുംബത്തെ ശരിയാക്കാന്‍ സണ്ണി പറഞ്ഞിരുന്നു. മാത്രമല്ല സിനിമയിലെ അഭിനയത്തിന് സണ്ണിയ്ക്ക് ഭര്‍ത്താവിന്റെ പിന്തുണയും ഉണ്ടായിരുന്നു. ഭര്‍ത്താവിനോട് ആലോചിച്ചല്ലാതെ സണ്ണിലിയോണ്‍ ഒരു തീരുമാനവും എടുത്തിരുന്നില്ല. എന്നാല്‍ വിവാദ സിനിമയായ ബീമാന്‍ ലൗവിലെ ചൂടന്‍ രംഗങ്ങള്‍ കടന്നുപോയന്നാണ് ഡാനിയല്‍ വെബ്ബറിന്റെ അഭിപ്രായം.
ഈ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ വെബ്ബര്‍ സംവിധായകനോട് നിര്‍ദ്ദേശിച്ചതാണ് സണ്ണിലിയോണിനെ ചൊടിപ്പിച്ചത്. ഈ തര്‍ക്കമാണ് സണ്ണിലിയോണിന്റെ വീട് വിട്ടിറങ്ങലില്‍ കലാശിച്ചത്.
സണ്ണിലിയോണിന്റെ ഏറ്റവും പുതിയ ഇറോട്ടിക് ത്രില്ലര്‍ ചിത്രമാണ് ബീമാന്‍ ലൗവ്.രജനീഷ് ദുംഗലാണ് ചിത്രത്തില്‍ നായകന്‍. നേരത്തേ ചെയ്ത കഥാപാത്രവുമായി തികച്ചും വ്യത്യസ്തമായ റോളാണ് ബീമാന്‍ ലൗവില്‍ സണ്ണി കൈകാര്യം ചെയ്യുന്നത്. രാജീവ് ചൗധരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ബിസിനസ്സു കാരിയായാണ് സണ്ണി എത്തുന്നത്.
ചിത്രത്തിന്റെ റഫ് കട്ട് കഴിഞ്ഞ ശേഷം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചിത്രം കണ്ടിരുന്നു. ഇതിന് ശേഷമാണ് ചില ചൂടന്‍ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ഡാനിയല്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സണ്ണിയുടെ ഭര്‍ത്താവിന്റെ ഇടപെടല്‍ തനിക്ക് അംഗീകരിക്കാനായില്ലെന്നും രംഗങ്ങള്‍ നീക്കം ചെയ്യാന്‍ താന്‍ തയ്യാറായില്ലെന്നും സംവിധായകന്‍ രാജിവ് പറഞ്ഞു.
ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് സണ്ണി ലിയോണ്‍ വിട്ടു നിന്നുവെന്ന് രാജിവ് ചൗധരി ആരോപിച്ചു. രജനീഷ് ഡഗ്ഗലുമായുള്ള ചൂടന്‍ രംഗങ്ങള്‍ വെട്ടിമാറ്റാന്‍ വിസമ്മതിച്ചതാണ് സണ്ണി ലിയോണ്‍ പ്രമോഷനില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമെന്നും രാജീവ് പറഞ്ഞു. സണ്ണിയും ഡാനിയലും ചിത്രത്തിന്റെ പ്രമോഷനില്‍ സഹകരിക്കാതിരുന്നതില്‍ തനിക്ക് ഖേദമുണ്ടെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha