ശ്രദ്ധിക്കുക..വിദേശ വെബ്‌സൈറ്റുകളില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പണികിട്ടും!

വിദേശ വെബ്‌സൈറ്റുകളില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പിന്നാലെ പണിയും വരുന്നു. ഇനി ഓരോ ഡൗണ്‍ലോഡിങ്ങിനും പതിനഞ്ചു ശതമാനം നികുതിയായി അടക്കേണ്ടിവരും. ഡിസംബര്‍ ഒന്നു മുതല്‍ ഡൗണ്‍ലോഡുകള്‍ക്ക് പുതിയ നികുതി ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സിനിമകള്‍ മാത്രമല്ല പാട്ടുകള്‍, ടെലിവിഷന്‍ ഷോ ,ഇ-ബുക്ക് തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും നികുതി ബാധകമായിരിക്കും. എന്നാല്‍ ഈ നിയമം വിദേശത്തു നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കു ബാധകമല്ല. ഇത്തരം വിദേശ സൈറ്റുകള്‍ ഇന്ത്യയില്‍ രജിസ്ട്രര്‍ ചെയ്ത് സേവന നികുതി കൂടി അടക്കേണ്ടതായി വരും. ഡിസംബര്‍ ഒന്നു മുതല്‍ എല്ലാ ഓണ്‍ലൈന്‍ ഡൗണ്‍ലോഡുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
https://www.facebook.com/Malayalivartha