ബിക്കിനി ഫോട്ടോയിലൂടെ ഗര്‍ഭകാലം ആഘോഷമാക്കി ലിസ

സിനിമാ താരങ്ങളായാലും താരങ്ങളല്ലാത്തവരും ഗര്‍ഭകാലം ആസ്വദിക്കുന്നത് പലരീതിയിലാണ്. ചിലര്‍ അവരുടെ ഗര്‍ഭകാലം ആസ്വദിക്കാന്‍ വിദേശ രാജ്യങ്ങളിലോ മറ്റോ പോകാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് ബോളിവുഡിലെ ഗ്ലാമര്‍ ഗേള്‍ ലിസ ഹെയ്ഡ്ന്‍. എന്തു കാര്യം ചെയ്യുമ്പോഴും അതിന് തന്റേതായ ഒരു സ്‌റ്റൈല്‍ നല്‍കുന്ന ലിസ താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ലോകത്തെ അറിയിച്ചിതും ആ സ്‌റ്റൈല്‍ വിടാതെയാണ്.
ബിക്കിനി ധരിച്ച് കുഞ്ഞു വയറില്‍ കൈവെച്ച് നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്താണ് ലിസ താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തു വിട്ടത്. ആ ഫോട്ടോക്ക് താഴെ ''എളിയ തുടക്കം'' എന്നും ലിസ എഴുതി.
രണ്ടു മാസങ്ങള്‍ക്കു മുമ്ബാണ് ലിസ ബ്രിട്ടനിലെ വ്യവസായിയായ ദിനോ ലവാനിയെ വിവാഹം ചെയ്തത്. ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷം തായ്‌ലന്റിലെ ഫുകെറ്റ് ബീച്ചില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്നും ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് ലിസ വിവാഹിതയായ കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha