ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടത് വസ്ത്രമഴിക്കാന്‍: പ്രശസ്ത മോഡല്‍ കേറ്റ് മോസ്

സ്ത്രീകള്‍ക്ക് മോഡല്‍ രംഗത്ത് കയറിപ്പറ്റാനും നിലനില്‍ക്കാനുമുള്ള എളുപ്പവഴിയാണ് തുണിയഴിക്കല്‍. എത്രത്തോളം തുണി കുറയുന്നോ അത്രത്തോളം ശ്രദ്ധ അന്താരാഷ്ട്ര മോഡല്‍ രംഗത്ത് ലഭിയ്ക്കും എന്നാണ് വിലയിരുത്തലുകള്‍.
അത്തരത്തില്‍ പതിനാലാം വയസ്സിലാണ് കേറ്റ് മോസ് എന്ന ബ്രിട്ടീഷുകാരി മോഡല്‍ രംഗത്ത് എത്തുന്നത്. സാധാരണ മോഡലുകളില്‍ നിന്നും ഏറെ വ്യത്യസ്തയാണ് കേറ്റ് മോസ്. നഗ്‌നതാപ്രദര്‍ശനത്തിലൂടെ ശ്രദ്ധനേടിയ കേറ്റ് മോസ് ഇന്നും ഹോളിവുഡിലെ നമ്പര്‍ വണ്‍ മോഡലാണ്. തന്റെ നഗ്‌നതാ പ്രദര്‍ശനത്തെ കുറിച്ചും പ്രണയ ബന്ധങ്ങളെ കുറിച്ചും ആസ്വദിച്ച ചുംബനത്തെ കുറിച്ചും കേറ്റ്‌മോസ് വെളിപ്പെടുത്തുന്നു.
ചൂടന്‍ ഫോട്ടോഷൂട്ടുമായി എത്തുന്ന ഡബ്ല്യു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കാറ്റ്‌മോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. മറ്റൊരു മോഡലായ ലുക്കാ ഇസാക്കിനൊപ്പമുള്ള കേറ്റിന്റെ ഹോട്ട് ഫോട്ടോകളും മാര്‍ച്ച് ലക്കത്തില്‍ പുറത്തിറക്കുന്ന ഈ മാഗസിനിലുണ്ട്.മോഡലിങിന്റെ തുടക്കകാലം മുതല്‍ ഫോട്ടോഗ്രാഫേഴ്‌സിന് തന്റെ നഗ്‌നത ചിത്രീകരിയ്ക്കുന്നതിലായിരുന്നു താത്പര്യം. സ്വന്തം ശരീരം ഇഷ്ടമില്ലാതിരുന്നതിനാല്‍ അക്കാര്യം ചെയ്യുന്നതില്‍ ഒട്ടും മടിയുണ്ടായിരുന്നില്ല എന്ന് കേറ്റ് വെളിപ്പെടുത്തി.
ഹോളിവുഡിലെ വിഖ്യാത താരം ജോണി ഡെപ്പുമായി നാല് വര്‍ഷത്തോളം അഘാത പ്രണയത്തിലായിരുന്നുവത്രെ. എന്നാല്‍ ഏറ്റവും നിരാശ സമ്മാനിച്ച പ്രണയം കൗമാരത്തില്‍ റോബ് ലോവയോട് തോന്നിയ പ്രണയമായിരുന്നു എന്നും തന്റെ ഭിത്തിയില്‍ അയാളുടെ വലിയൊരു പോസ്റ്റര്‍ തന്നെ പതിച്ചിരുന്നു എന്നും കേറ്റ്‌മോസ് പറഞ്ഞു.ആദ്യ ചുംബനം ആസ്വദിച്ചത് ഒരു ഡിസ്‌കോ സ്‌കൂളില്‍ വച്ചായിരുന്നു. നൃത്തം ചെയ്യുന്നതിനിടെ ലിയാം എന്ന് പേരുള്ള കുട്ടിയുമായി ചുംബനത്തില്‍ മുഴുകി. മധുരമായ പ്രണയോന്മാദിയായ ഒരു ചുംബനമായിരുന്നു അതെന്നാണ് കേറ്റ് പറഞ്ഞത്.
https://www.facebook.com/Malayalivartha