ചിമ്പുവും നയന്‍സും തൃഷയുമുള്ള ഫോട്ടോ വൈറലാകുന്നു

തൃഷയുടെ പിറന്നാളിന് നയന്‍താരയ്ക്കും തൃഷയ്ക്കുമൊപ്പം ചിമ്പു നില്‍ക്കുന്ന ഫോട്ടോ വൈറലാകുന്നു. നയന്‍സും ചിമ്പുവും തമ്മിലുള്ള പ്രണയം വീണ്ടും മൊട്ടിട്ടെന്നാണ് കോടമ്പാക്കത്തു നിന്നുള്ള വാര്‍ത്തകള്‍. എന്നാല്‍ പിണക്കത്തിനു ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്നും ചിലര്‍ പറയുന്നു. പ്രണയ ജോഡികളായിരുന്ന ചിമ്പുവും നയന്‍താരയും മൂന്നാല് വര്‍ഷം മുമ്പാണ് പിരിഞ്ഞത്. ഇരുവവരുടെയും സ്വകാര്യ ചിത്രങ്ങള്‍ ചിമ്പു ഇന്റര്‍നെറ്റിലിട്ടതോടെയായിരുന്നു ബന്ധം പൊളിഞ്ഞത്.
അതിനു ശേഷം നയന്‍സ് പ്രഭുദേവയെ പ്രണയിച്ചു. അതിനായി പ്രഭുദേവ തന്റെ ആദ്യ വിവാഹവും വേര്‍പെടുത്തി. പ്രഭുദേവയുമായുള്ള ബന്ധവുമറ്റ ശേഷവും നയന്‍താര സിനിമകള്‍ കൂടുതല്‍ സജീവമായി. ചിമ്പുവുമായി വീണ്ടും ഒരു ചിത്രം ചെയ്യാന്‍ ഓഫര്‍ വരുകയും രണ്ട് കോടിയിലധികം പ്രതിഫലം വാങ്ങുകയും ചെയ്തു. എന്നിട്ടും ഒരുപാട് നിബന്ധനകളോടെയാണ് ചിമ്പുവുമായി അഭിനയിക്കാന്‍ തയ്യാറായത്. ചിമ്പുവിനോട് ക്ഷമിച്ചാലും പ്രഭുദേവയോട് ക്ഷമിക്കില്ലെന്ന് നയന്‍താര അന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ചിരവൈരികളായ തൃഷയും നയന്‍താരയും പാര്‍ട്ടിയില്‍ പങ്കെടുത്തതും ചിമ്പുവും ഒത്ത് നിന്ന് ഫോട്ടോ എടുത്തതും ഇവരുടെ ബന്ധം കൂടുതല്‍ അടുത്തതിന് തെളിവാണ്. ചിമ്പു എടുത്ത ചില സെല്‍ഫികളില്‍ നയന്‍താര ഉണ്ടെന്ന് തമിഴ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു. പണ്ട് ഇരുവരും തമ്മിലുളള ലിപ്പ് ലോക്ക് ഫോട്ടോ ചിമ്പു പുറത്ത് വിട്ടതോടെയാണ് നയന്‍സ് അകന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha