വിവാദങ്ങള്‍ ബാക്കിയായി, മലയാളികളുടെ 'ഓമനത്തിങ്കള്‍ ...' താരാട്ട് കട്ടെടുത്തുപാടിയ ബോംബെ ജയശ്രീക്ക് ഓസ്കാറില്ല
എണ്‍പത്തി അഞ്ചാമത് ഓസ്കാര്‍ പുരസ്കാരത്തിന്റെ നോമിനേഷനില്‍ ഒരിന്ത്യന്‍ ചിത്രമുണ്ടെന്നറിഞ്ഞപ്പോള് നമ്മള് ഏറെ സന്തോഷിച്ചു. അതും ബോംബെ ജയശ്രീയെയാണ് അവാര്‍ഡിന് പരിഗണിച്ചതെന്നറിഞ്ഞപ്പോള് സന്തോഷം ഇരട്ടിച്ചു. ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിനു വേണ്ടി മൈക്കല്‍ ഡാനയുടെ സംഗീതത്തില്‍ ബോംബെ ജയശ്രീ രചിച്ച് അവര്‍തന്നെ പാടിയ താരാട്ട് പാട്ടായിരുന്നു അത്. എന്നാല്‍ ഇരയിമ്മന്‍ തമ്പി രചിച്ച പ്രശസ്തമായ 'ഓമനത്തിങ്കള്‍ക്കിടാവോ...' എന്ന താരാട്ടുപാട്ടിന്റെ വരികളുമായി ജയശ്രീയുടെ പാട്ടിന് സാമ്യമുണ്ടെന്ന് ആരോപണമുയര്‍ന്നു. ഈ വരികളെ തമിഴിലേക്ക് മൊഴിമാറ്റം ചെയ്താണ് പ്രസ്തുത ഗാനമെഴുതിയത് എന്ന ആരോപണവുമായി ഇരയിമ്മന്‍ തമ്പിയുടെ കൊച്ചുമകള്‍ തന്നെ രംഗത്തെത്തിയിരുന്നു. അതോടെ ഈ ഗാനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
എന്തായാലും വിവാദങ്ങള്‍ ബാക്കിയായെങ്കിലും ബോംബെ ജയശ്രീക്ക് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചില്ല.
https://www.facebook.com/Malayalivartha