Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അത് മ്യൂസിക് ബാന്‍ഡല്ല... സെക്‌സ് റാക്കെറ്റാണ്! ഒരു ഗയികയുടെ വെളിപ്പെടുത്തല്‍...

16 OCTOBER 2017 05:33 PM IST
മലയാളി വാര്‍ത്ത

സിനിമ ലോകത്തെ ലീലാവിലാസങ്ങളുടെ ചുരുളഴിയുന്ന കാലമാണിതെന്ന് പറയേണ്ടിവരും ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങള്‍ അറിയുമ്പോള്‍. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് സംഗീതലോകത്തെ വിക്രിയകളാണ്. പുസ്സിക്യാറ്റ് ഡോള്‍സ് എന്ന സംഗീത ബാന്‍ഡിനേക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി മുന്‍അംഗവും ഗായികയുമായ കായ ജോണ്‍സാണ് രംഗത്തെത്തിയിരിക്കുന്നത്. അതൊരു സംഗീത ബാന്‍ഡ് അല്ല സെക്‌സ് റാക്കറ്റ് ആണെന്നായിരുന്നു കായ ജോണ്‍സിന്റെ ആരോപണം.

താന്‍ അംഗമായിരുന്ന പുസ്സിക്യാറ്റ് ഡോള്‍സ് ഒരു സംഗീത ബാന്‍ഡല്ല സെക്‌സ് റാക്കറ്റ് ആയിരുന്നെന്നായിരുന്നു കായയുടെ ആരോപണം. ബാന്‍ഡിലെ അംഗങ്ങള്‍ വ്യാപകമായി ലൈംഗീക ചൂഷണത്തിന് ഇരയായി. ട്രൂപ്പില്‍ തുടരണമെങ്കില്‍ പുരുഷന്മാര്‍ക്കൊപ്പം അന്തിയുറങ്ങണമെന്നും കായ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. 2003ല്‍ ട്രൂപ്പില്‍ ചേര്‍ന്ന കായ ജോണ്‍സ് രണ്ട് വര്‍ഷത്തിന് ശേഷം ട്രൂപ്പ് വിട്ടു. താന്‍ ട്രൂപ്പില്‍ നിന്ന് പോകാന്‍ കാരണം ലൈംഗീക ചൂഷണമാണെന്നും കായ വെളിപ്പെടുത്തുന്നു. ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ പരാതികളുടെ വെളിച്ചത്തിലാണ് കായയുടെ പുതിയ വെളിപ്പെടത്തിലുകളും ശ്രദ്ധിക്കപ്പെടുന്നത്.

13 ദശലക്ഷം ഡോളറിന്റെ കരാറൊക്കെ ലഭിച്ച് തങ്ങള്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന സമയത്തായിരുന്നു കായ ട്രൂപ്പില്‍ നിന്നു പിന്മാറിയത്. സ്വപ്‌നത്തില്‍ നിന്നും നടന്നകന്നു എന്നാണ് കായ തന്റെ പിന്മാറ്റത്തെ വിശേഷിപ്പിക്കുന്നത്. അത് എത്രമാത്രം മോശമാണെന്ന് ഊഹിക്കാവുന്നതേയുള്ളു എന്നു കായ പറയുന്നു.
ഒരു ടീമിന്റെ ഭാഗമാകണമെങ്കില്‍ നമ്മള്‍ ടീമംഗമാകണം. അവര്‍ ആവശ്യപ്പെടുന്നവര്‍ക്കൊപ്പം അന്തിയുറങ്ങണം. അതിന് തയാറായില്ലെങ്കില്‍ സമ്മര്‍ദത്തിലാക്കും. അത് പെണ്‍കുട്ടികളുടെ ഒരു സംഘമായിരുന്നില്ല. ഒന്നാന്തരമൊരു സെക്‌സ് റാക്കറ്റ് ആയിരുന്നെന്നും കായ വെളിപ്പെടുത്തുന്നു. തങ്ങള്‍ പാട്ടുപാടി പ്രശസ്തരായപ്പോള്‍ ഉടമകള്‍ കാശ് വാരി.

ബാന്‍ഡിന്റെ ഉടമകള്‍ കുമ്പസരിക്കണം. ബാന്‍ഡിലെ അംഗമായ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വെളിപ്പെടുത്തണം. തങ്ങളെ എങ്ങനെ മാനസീകമായി തകര്‍ത്തുവെന്ന് ജനങ്ങളോട് പറയണമെന്നു കായ ആവശ്യപ്പെടുന്നു. അവര്‍ ആദ്യം നമ്മളെ വശീകരിക്കും. പിന്നെ മയക്കുമരുന്നിന്റേയോ മറ്റോ കെണിയിലാക്കും.

എന്നിട്ട് അത് നമുക്കെതിരെ ഉപയോഗിക്കും. ഇരയെ വീണ്ടും വേട്ടയാടുന്നത് പോലെയായിരുന്നു അത്. എല്ലാവരു ഭീഷണിയുടെ നിഴലിലായിരുന്നു. ആര്‍ക്കും പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും കായ വെളിപ്പെടുത്തുന്നു. തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് തന്നേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒന്നുകില്‍ മരണം, അല്ലെങ്കില്‍ കരിയറിന്റെ അവസാനം. ഇത് മാത്രമായിരുന്നു തങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്നതെന്ന് ട്വീറ്റുകളുടെ പരമ്പരയില്‍ കായ ജോണ്‍സ് വെളിപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (32 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (46 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends