Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗീക അനുഭവത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി നതാലി പോര്‍ട്ടമാന്‍

23 JANUARY 2018 10:46 AM IST
മലയാളി വാര്‍ത്ത

ലൈംഗീകമായി തങ്ങളെ ഉപയോഗിച്ചത് തുറന്നു പറയുന്നതിന് ഇന്ന് നടിമാർക്ക് യാതൊരു മടിയുമില്ല. ഏറ്റവും ഒടുവിലായി ലൈംഗീക അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌കാര്‍ ജേതാവുകൂടിയായ നതാലി പോര്‍ട്ടമാന്‍. ലോസ് ഏഞ്ചലിസില്‍ സ്ത്രീകള്‍ നടത്തിയ സമര പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് താരം തന്റെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. പന്ത്രണ്ടാമത്തെ വയസിൽ പുറത്തിറങ്ങിയ തന്‍റെ ആദ്യ ചിത്രത്തിന് ശേഷമുണ്ടായ അനുഭവങ്ങളാണ് നതാലി പങ്കുവച്ചത്.

13-മത്തെ വയസില്‍ അഭിനയിച്ച ഒരു സിനിമ റിലീസ് ചെയ്തപ്പോൾ വിമർശകർ തനിക്ക് എന്ന് പതിനെട്ട് വയസ് എന്ന് തികയുമെന്നാണ് നോക്കിയതെന്ന് താരം പറയുന്നു. അവർ അതിനെക്കുറിച്ച് എഴുതുകയും ചെയ്തുവെന്നും താരം പറയുന്നു. നിയമമനുസരിച്ച് കൂടെ കിടക്കാനുള്ള പ്രായം അവർ കാത്തിരിക്കുന്നുവെന്നാണ് പറഞ്ഞത്.

നതാലിയയുടെ ആദ്യത്തെ സിനിമയാണ് ‘ദി പ്രൊഫഷണല്‍’. ഈ ചിത്രത്തിന്റെ റിലീസിനുശേഷം ഒരു ആരാധകൻ കത്ത് അയച്ചിരുന്നു. അതില്‍ മുഴുവൻ അയാളുടെ ബലാത്സംഗ ഭാവനകളായിരുന്നുവെന്ന് താരം പറയുന്നു. വിമർശനങ്ങളിൽ മൊത്തം തന്‍റെ മാറിടങ്ങളെ കുറിച്ചും മറ്റുമായിരുന്നു വർണനയെന്നും താരം പറയുന്നു. പതിമൂന്നാം വയസില്‍ ലൈംഗിക ധാരണകള്‍ക്കനുസരിച്ച് തന്നെ ബാക്കിയുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഈ മേഖലയില്‍ നിന്നും വലിയ അരക്ഷിതത്വം താന്‍ നേരിടേണ്ടി വരുമെന്ന് താൻ മനസിലാക്കിയെന്നും താരം പറയുന്നു. അതുകഴിഞ്ഞതോടെ തന്റെ പെരുമാറ്റത്തില്‍ പെട്ടെന്ന് ഒരുപാട് മാറ്റങ്ങള്‍ വരുത്തിഎന്നും ലൈംഗികത തോന്നുന്ന ഒരു രംഗമുണ്ടെങ്കില്‍ പോലും ആ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും നതാലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (6 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (16 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (45 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (54 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (58 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

Malayali Vartha Recommends