ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്തിനായി ഇനി അധികം കാത്തിരിക്കേണ്ട
അമേരിക്കന്‍ പോണ് സ്റ്റാറായിരുന്ന മിയ മാല്‍കോവ നായികയാവുന്ന രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തിലെത്തുന്ന ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത് ഉടന്‍ റിലീസാകുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം. രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തിലെത്തുന്ന ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത് എന്ന സിനിമ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
സിനിമയില്‍ നിന്നും പുറത്ത് വന്ന ആദ്യട്രെയിലറാണ് വിവാദം ഉണ്ടാക്കിയത്. സെക്സിന്റെ അതിപ്രസരവുമായി എത്തിയെന്ന പേരില്‍ സംവിധായകന്റെ കോലം കത്തിച്ചും മറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള് ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെയും തന്റെ സിനിമയെയും ബാധിക്കില്ലെന്ന് പറഞ്ഞ് സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാം ഗോപാല്‍ വര്‍മ്മ.
സെക്സിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമയ്ക്കെതിരെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിലൊന്നും കുലുങ്ങാതെ സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാം ഗോപാല്‍ വര്‍മ്മ. തന്റെ സിനിമ റിലീസിനെത്തുന്ന കാര്യം രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ജനുവരി 26 ന് രാവിലെ 9 മണിയ്ക്ക് ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത് പുറത്ത് വരുമെന്നാണ് സംവിധായകന് പറയുന്നത്.
നടി പൂര്‍ണ നഗ്നയായ പോസ്റ്ററുകളായിരുന്നു സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്നത്. പിന്നാലെ എത്തിയ ട്രെയിലറില്‍ സ്ത്രീ സമത്വത്തിനെ കുറിച്ച് ഒരു പോണ് നടിയുടെ കാഴ്ചപ്പാടുകളാണ് പറയുന്നത്. ഇതാണ് വിവാദമായി മാറിയത്. സെക്സില്‍ ദൈവത്തിനും ലൈംഗികതയ്ക്കും തമ്മില്‍ എന്താണ് ബന്ധമുള്ളതെന്നാണ് വനിതാ സംഘടനകള്‍ ചോദിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള് ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംവിധായകന്റെ കോലം കത്തിച്ചും മറ്റുമാണ് സംഘടന പ്രതിഷേധം ആരംഭിച്ചത്.
https://www.facebook.com/Malayalivartha