Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സന്ദേശത്തില്‍ എന്തു സന്ദേശമെന്നു ചോദിച്ച ശ്യാം പുഷ്‌കര്‍ കേള്‍ക്കാന്‍: സത്യന്‍ അന്തിക്കാട് പറയുന്നു

22 FEBRUARY 2019 02:13 PM IST
മലയാളി വാര്‍ത്ത

സന്ദേശം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് മനസ്സിലായില്ലെന്നു പറഞ്ഞ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറിനെതിരെ സന്ദേശം സിനിമാ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇന്നത്തെ കാലത്ത് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അന്നേ പ്രവചിച്ചു എന്നതു തന്നെയാണ് സന്ദേശത്തിന്റെ സന്ദേശമെന്ന് ആരാധകര്‍ പറയുന്നു. നിരവധി താരങ്ങളും ആരാധകരും ശ്യാം പുഷ്‌കറിന് മറുപടിയുമായെത്തിയിരുന്നു. ഇപ്പോള്‍ സന്ദേശത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് സിനിമയെക്കുറിച്ചു പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

'അന്ന്, ശരിക്കു പറഞ്ഞാല്‍ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിയത് കുറച്ച് വൈകിയാണ്. ബോക്‌സോഫീസില്‍ ആവറേജ് ഹിറ്റ് മാത്രമാണ്. സന്ദേശം അണികളുടെ കഥയാണ്. അല്ലാതെ മുഖ്യമന്ത്രിയോ ഒന്നും ഇല്ല, ആകെയൊരു യശ്വന്ത് സഹായി ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍ അന്ന് രാഷ്ട്രീയ നേതാക്കള്‍ കൈനീട്ടി സ്വീകരിച്ച പടമാണ്. എം.എ. ബേബി, ബിനോയ് വിശ്വം, സെബാസ്റ്റ്യന്‍ പോള്‍, വി.എം. സുധീരന്‍ തുടങ്ങിയവരൊക്കെ ഇന്നും കാണുമ്പോള്‍ സന്ദേശത്തെപ്പറ്റി പറയാറുണ്ട്. അന്നൊക്കെ കുടുംബപ്രേക്ഷകര്‍ ഇത് രാഷ്ട്രീയ സിനിമയാണെന്ന് വിചാരിച്ച് കാണാതിരുന്നിട്ടുണ്ട്. ചില സ്ത്രീകള്‍ എന്നോട് പറഞ്ഞിട്ടുണ്ട് സിനിമയുടെ അവസാനം മാതുവിനെ കല്യാണം കഴിച്ചുകൊടുക്കുന്ന രംഗമൊക്കെ ഗംഭീരമായിരുന്നു ബാക്കി രാഷ്ട്രീയമല്ലേ എന്ന്. എന്നാല്‍ പിന്നീട് പടം വലിയ രീതിയില്‍ ചര്‍ച്ചയായി. സാധാരണ ജീവിതമാണ് സിനിമയായി മാറുന്നത്. എന്നാല്‍, സിനിമ തന്നെ ജീവിതമായ ചരിത്രമാണ് സന്ദേശത്തിന്റെത്. അടുത്തിടെ ഹര്‍ത്താല്‍ നടത്താനായി ഇത് ഞങ്ങളുടെ ഡെഡ്‌ബോഡിയാണെന്ന് പറഞ്ഞ് ഏതോ ഒരു പാര്‍ട്ടി രക്തസാക്ഷിയെ ഉണ്ടാക്കുന്ന കാഴ്ച നമ്മള്‍ കണ്ടു.'-സത്യന്‍ അന്തിക്കാട് പറയുന്നു

'നിഷ്പക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് താനും ശ്രീനിവാസനും എന്നും . ചില തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ടുചെയ്യും കുറേ കഴിയുമ്പോള്‍ അയ്യോ ഇതല്ലല്ലോ നല്ലതെന്ന് വിചാരിച്ച് മറ്റേയിടത്ത് വോട്ടുചെയ്യും. അഞ്ചുകൊല്ലം കഴിയുമ്പോ അവരും നമ്മളെ നിരാശരാക്കും. മറ്റവരാണ് ഇതിനേക്കാള്‍ ഭേദം എന്നുവിചാരിച്ച് വീണ്ടും തിരിച്ചുവരും.

കോണ്‍ഗ്രസുകാര്‍ എപ്പോഴും കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാര്‍ എപ്പോഴും കമ്യൂണിസ്റ്റുകാരും ആയിരിക്കും. അതിനിടയ്ക്കുള്ള ആള്‍ക്കാരാണ് ഫലം നിര്‍ണയിക്കുന്നത്. അതില്‍പ്പെട്ടയാളാണ് ഞാനും ശ്രീനിവാസനുമൊക്കെ. പിന്നെ അരാഷ്ട്രീയത എന്നു പറയാന്‍ കാരണം സന്ദേശത്തില്‍ തിലകന്‍ അവസാനം പറയുന്ന ഡയലോഗുണ്ട്. രാഷ്ട്രീയം മതിയാക്കി ജോലിചെയ്യണമെന്നും പഠിക്കണമെന്നും. ഇതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. തിലകന്‍ വ്യക്തമായി പറയുന്നുണ്ട് രാഷ്ട്രീയം നല്ലതാണ് അത് നല്ല ആള്‍ക്കാര്‍ ചെയ്യുമ്പോള്‍. ആദ്യം സ്വയം നന്നാകണം, എന്നിട്ട് കുടുംബം നന്നാക്കണം, അതിനുശേഷമാണ് നാട് നന്നാക്കേണ്ടത്. ഇത് അരാഷ്ട്രീയത ആണെങ്കില്‍ അരാഷ്ട്രീയത തന്നെയാണ്. സ്വയം നന്നാകാതെ വീട് നോക്കാതെ നാടു നന്നാക്കാം എന്നുപറഞ്ഞിറങ്ങുന്നവരോട് ഞങ്ങള്‍ക്ക് യോജിപ്പില്ല.'- സത്യന്‍ അന്തിക്കാട് പറയുന്നു

എന്തുകൊണ്ടാണ് സന്ദേശത്തിനു ഒരു തുടര്‍ച്ച നിങ്ങള്‍ ചിന്തിക്കാത്തത് എന്ന ചോദ്യത്തിന് അത് ഇതുവരെ ചെയ്തിട്ടില്ല എന്നുമാത്രമേ ഉള്ളൂ. എന്നാല്‍ എപ്പോഴും സംഭവിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാല്‍ അതിന്റെ തുടര്‍ച്ച എന്നുപറയാന്‍ പറ്റില്ലെന്നും കാരണം സന്ദേശം എന്ന സിനിമയുടെ കഥ പൂര്‍ണമായി കഴിഞ്ഞതായും സത്യന്‍ അന്തിക്കാട് പറയുന്നു. ജനങ്ങള്‍ക്ക് സഹിഷ്ണുത കുറഞ്ഞു. പണ്ട് വിമര്‍ശനത്തെ വിമര്‍ശനമായി കാണുന്നവര്‍ ഉണ്ടായിരുന്നു. പരിപ്പുവടയും കട്ടന്‍ചായയും കൊണ്ടുവാ എന്നു പറയുമ്പോള്‍ ചിരിച്ചുകൊണ്ട് അത് ഉള്‍ക്കൊണ്ടിരുന്നു. ഇന്ന് ചെറുതായി വിമര്‍ശിക്കുമ്പോള്‍ അത് അവര്‍ക്ക് പൊള്ളുകയും പെട്ടെന്ന് പ്രതികരിക്കുകയും ചെയ്യുന്നു. സന്ദേശംപോലെ ഒരു സിനിമ ഇന്ന് ചെയ്താല്‍ എന്റെ വീടിന് മുന്നില്‍ ജാഥയും സമരവുമായിരിക്കും- സത്യന്‍ അന്തിക്കാട് കൂട്ടി ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends