Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

നിറമില്ലാത്ത മനുഷ്യരുടെ കഥ പറഞ്ഞ കാന്തന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം

27 FEBRUARY 2019 02:00 PM IST
മലയാളി വാര്‍ത്ത

ഷരീഫ് സംവിധാനം ചെയ്ത കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ എന്ന ചിത്രത്തിനാണു മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം.

അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്തിയതിനാണു മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കാന്തന്‍ എന്ന സിനിമയ്ക്കു ലഭിക്കുന്നത്. ഷെരീഫ് ഈസയാണു ചിത്രത്തിന്റെ സംവിധായകന്‍.

നിറത്തിന്റെയും വൃത്തിയുടെയും വ്യത്യാസത്തില്‍ മനുഷ്യരെ അകറ്റി നിര്‍ത്തുകയും ഒന്നിച്ച് യാത്ര ചെയ്യാനോ സംസാരിക്കാനോ, സഹവസിക്കാനോ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന വയനാട്ടിലെ അടിയ വിഭാഗത്തിന്റെ കഥയാണു ചിത്രത്തിലൂടെ ഷെരീഫ് പറഞ്ഞത്.

സാമൂഹ്യ പ്രവര്‍ത്തക ദയാബായിയാണു ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇത്ത്യാമ്മയെ അവതരിപ്പിച്ചത്. ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തനെന്ന പത്തു വയസുകാരനെ ആര്‍ജ്ജവമുള്ള മനുഷ്യനായി വളര്‍ത്തിയെടുക്കുന്ന ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്.

മലയാള സിനിമയുടെ ആഘോഷക്കൂറ്റുകളിൽനിന്നും വേറിട്ട് നിന്ന കാന്തനെ തേടി മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമെത്തുമ്പോൾ , അത് അടിയ വിഭാഗത്തിന്റെ വേദനകള്‍ പുറത്തറിയിച്ചതിനുള്ള അംഗീകാരം കൂടിയായി മാറുന്നു.

നേരത്തെ കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സിനിമാ മത്സരവിഭാഗത്തിലേക്കു കാന്തന്‍ എന്ന സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ നിര്‍മാണവും രചനയും നിര്‍വഹിച്ചതു ഷെരീഫാണ്. പ്രമോദ് കൂവേരിയുടേതാണ് തിരക്കഥയും സംഭാഷണവും . ദയാബായിയോടൊപ്പം മാസ്റ്റര്‍ പ്രജിത്തും കാന്തന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നു.
മാതാപിതാക്കളില്ലാത്ത കാന്തന്‍ എന്ന കുട്ടിയെ നല്ല മനുഷ്യനായി വളര്‍ത്തിയെടുക്കുന്നതാണു സിനിമയുടെ ഇതിവൃത്തം.

പ്രധാനമായും കാന്തനിലൂടെ പ്രേക്ഷകർക്ക് മുന്നിൽ വരച്ചിടുന്നത് വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിലുള്ളവരുടെ നിലില്‍പ്പിനായുള്ള പോരാട്ടമാണ് . അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതവും പോരാട്ടവും സൂക്ഷ്മമായി ആവിഷ്‌കരിച്ച് കൊണ്ട് ദളിത്-ആദിവാസി വിഭാഗത്തില്‍പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് കാന്തന്‍.

സവര്‍ണ വിഭാഗത്തിലെ കടന്നുകയറ്റത്തിനനുസരിച്ച് സ്വന്തം തട്ടകം നഷ്ട്ടപ്പെടുന്നതിന്റെ വിങ്ങലാണ് കാന്തനിൽ നമ്മൾ കാണുന്നത്. കാട് നഷ്‌പെടുന്നതിന്റെ ദുഃഖത്തില്‍ അത് തിരിച്ച് പിടിക്കാനും അതുമൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്താനുമുള്ള പരിശ്രമവുമാണ് സിനിമയിലെ രാഷ്ട്രീയം.

കര്‍ഷക ആത്മഹത്യ, കപടപരിസ്ഥിതി വാദങ്ങള്‍, പ്രകൃതി ചൂഷണങ്ങള്‍, വരള്‍ച്ച, ദാരിദ്ര്യം, ആചാരങ്ങള്‍, പ്രണയം, പ്രതിരോധം, തുടങ്ങി ജീവിതത്തിലെ നിമിഷങ്ങളോരോന്നും മനോഹരമായി പകർന്നു നൽകുന്നുണ്ട് ഈ സിനിമ
പ്രമോദ് കൂവേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്രജിത്ത് കാന്തനായി വേഷമിടുമ്പോള്‍ നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിലെ ആദിവാസികളാണ് മറ്റ് അഭിനേതാക്കള്‍


ക്യാമറ പ്രിയനും എഡിറ്റിംഗ് പ്രശോഭും ചെയ്യുന്നു . ആര്‍ട്ട്:ഷെബി ഫിലിപ്പ്, സ്റ്റില്‍സ്: ടോണി മണിപ്ലാക്കല്‍, പശ്ചാത്തല സംഗീതം: സച്ചിന്‍ ബാലു, സൗണ്ട് റെക്കോര്‍ഡിസ്റ്റ്: ഷിജു ബാലഗോപാലന്‍, സൗണ്ട് ഡിസൈനര്‍: എം ഷൈജു, ഹെലിക്യാം: പ്രതീഷ് മയ്യില്‍ എന്നിവര്‍ ചേര്‍ന്നാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends