Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

നിങ്ങള്‍തന്നെ തീരുമാനമെടുത്തോളൂ... സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനിടയില്‍ തര്‍ക്കം

27 FEBRUARY 2019 10:27 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്‌നിയുടെ കടുത്ത വിയോജിപ്പുകള്‍ക്കൊടുവില്‍ ചെയര്‍മാന്‍ ഹാളില്‍നിന്ന് ഇറങ്ങിപ്പോയി. ഒടുവില്‍ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡ് പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ നിന്നും കുമാര്‍ സാഹ്‌നി വിട്ടുനിന്നു. ജൂറി ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ രാത്രി വൈകിയായിരുന്നു അന്തിമ അവാര്‍ഡ് നിര്‍ണയം. 

മികച്ച നടന്‍, മികച്ച സിനിമ, സംവിധായകന്‍ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത തര്‍ക്കമാണുണ്ടായത്. തുടക്കം മുതല്‍തന്നെ ചെയര്‍മാന്‍ മിക്ക കാര്യങ്ങളിലും ഏതിരഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു. മികച്ച സിനിമയുടെ സംവിധായകനായ സി. ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നല്‍കണമെന്ന് സാഹ്‌നി വാദിച്ചു. മികച്ച സംവിധായകനേ മികച്ച ചിത്രം സൃഷ്ടിക്കാനാകൂ എന്നായിരുന്നു വാദം. എന്നാല്‍ ഇതിനോട്് വിയോജിപ്പ് പ്രകടിപ്പിച്ച് മറ്റ് അംഗങ്ങള്‍ ശ്യാമ പ്രസാദിനായി നിലകൊണ്ടു. ഒരു സിനിമ മികച്ചതാകുന്നത് സംവിധാനത്തിനൊപ്പം മറ്റ് മികവുകള്‍കൂടി ചേരുമ്പോഴാണെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും മറുപടി. ഒടുവില്‍ 'നിങ്ങള്‍തന്നെ തീരുമാനമെടുത്തോളൂ' എന്ന് പറഞ്ഞ് ചെയര്‍മാന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. മികച്ച സിനിമയായി 'കാന്തന്‍ദ ലവര്‍ ഓഫ് കളര്‍' തന്നെ തിരഞ്ഞെടുക്കാന്‍ ചെയര്‍മാന്‍ ശക്തിയുക്തം വാദിച്ചു.
നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ 'സുഡാനി ഫ്രം നൈജീരിയ' ഉള്‍പ്പെടെയുള്ള സിനിമളോട് കുമാര്‍ സാഹ്‌നി താല്‍പര്യം പ്രകടിപ്പിച്ചില്ല. ജൂറി െചയര്‍മാന്‍ എഴുപതുകളിലെ സിനിമാ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടാണ് സിനിമകളെ വിലയിരുത്തുന്നത് എന്ന് വിമര്‍ശനമുയര്‍ന്നു. 'ആരോഗ്യകരമായ ചര്‍ച്ചകള്‍' മാത്രമാണ് നടന്നതെന്നാണ് ജൂറി അംഗങ്ങള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. എന്നാല്‍ ചര്‍ച്ച വിയോജിപ്പുകളിലേക്കും കടുത്ത തര്‍ക്കത്തിലേക്കും കടക്കുകയായിരുന്നു. മത്സരത്തിനെത്തിയ 104 ചിത്രങ്ങള്‍ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് ജൂറി കണ്ടത്. ഓരോ ഗ്രൂപ്പില്‍ നിന്നും ഏഴുവീതം സിനിമകള്‍ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കുമാര്‍ സാഹ്‌നി എല്ലാ ചിത്രങ്ങളും കണ്ടിരുന്നില്ല. എന്നാല്‍ അവസാന റൗണ്ടിലെ മിക്കവാറും ചിത്രങ്ങള്‍ അദ്ദേഹം കണ്ടു.
മികച്ച നടനെ തിരഞ്ഞെടുക്കുന്നതിലും അവസാന റൗണ്ട് ആയപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ജയസൂര്യ, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരായിരുന്നു ഫൈനല്‍ പട്ടികയിലെത്തിയത്. ഒടുവില്‍ ജയസൂര്യയും സൗബിനും മാത്രമായപ്പോഴും കടുത്ത തര്‍ക്കമുണ്ടായി. മുന്‍തൂക്കം സൗബിനായിരുന്നു. എന്നാല്‍ ജൂറിയിലെ വനിതാ അംഗം ജയസൂര്യയ്ക്കുവേണ്ടി വാദിച്ചു. ഇതോടെയാണ് വോട്ടിങ് വേണ്ടിവന്നത്. നാല് വോട്ടുവീതം ഇരുവരും നേടി. ചെയര്‍മാനു പുറമേ അക്കാദമി സെക്രട്ടറിയും വോട്ടിംഗില്‍നിന്ന് വിട്ടുനിന്നു.
അവാര്‍ഡ് പ്രഖ്യാപന പത്രസമ്മേളനത്തില്‍ ജൂറിചെയര്‍മാന്‍ പങ്കെടുക്കാത്തതോടെയാണ് വിയോജിപ്പ് മറനീക്കിയത്. ബുധനാഴ്ച രാവിലെയും കുമാര്‍ സാഹ്‌നിയെ അനുനയിപ്പിച്ച് പത്രസമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 'സുഖമില്ലാത്തതുകൊണ്ടാണ് ചെയര്‍മാന്‍ വരാതിരുന്നത്' എന്നായിരുന്നു ഇതേക്കുറിച്ച് മന്ത്രി എ.കെ. ബാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. അദ്ദേഹം ഹോട്ടലില്‍ വിശ്രമിക്കുകയാണെന്നും മറ്റ് വിയോജിപ്പുകള്‍ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ജൂറി അംഗമായിരുന്ന നവ്യാ നായരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends