Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ ലാല്‍ എത്തുന്നു

23 MAY 2015 09:56 AM IST
മലയാളി വാര്‍ത്ത.

വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഇനി മന്ത്രി ഡോ.എം.കെ മുനീറും മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലും. വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ ആദ്യമായി കേരളം നടപ്പിലാക്കിയ ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ് ബുക്കിലാണ് മുനീറും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാനെത്തുന്നത്. പത്താംക്ലാസിലെ ജീവശാസ്ത്രം പാഠപുസ്തകത്തില്‍ പ്രതിപാദിക്കുന്ന പ്രമേഹ രോഗത്തെ കുറിച്ചുള്ള വിശദീകരണം ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥിക്ക് മുന്നില്‍ ഡിജിറ്റല്‍ സ്‌ക്രീനില്‍ മന്ത്രി മുനീര്‍ എത്തും.
എന്താണ് പ്രമേഹം, എങ്ങനെ തടയാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.. എന്നിങ്ങനെ ഡോക്ടര്‍ കൂടിയായ മന്ത്രി വിശദീകരിക്കും. തന്മാത്ര സിനിമയില്‍ അള്‍ഷിമേഴ്‌സ് രോഗം ബാധിച്ചയാളായി അഭിനയിച്ച് വിസ്മയിപ്പിച്ച മോഹന്‍ലാല്‍ ഡിജിറ്റല്‍ ടെക്സ്റ്റില്‍ അള്‍ഷിമേഴ്‌സിനെ കുറിച്ചുതന്നെയാണ് പഠിപ്പിക്കുന്നത്.
ചന്ദ്രനെയും ചന്ദ്രയാനെയും കുറിച്ച് വിശദീകരിക്കുന്നത് ഐ.എസ്.ആര്‍.ആ മുന്‍ ചെയര്‍മാന്‍ ഡോ. മാധവന്‍നായരാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഡോ.അച്യുത് ശങ്കര്‍ എസ് നായര്‍, ഡോ. ബി. ഇക്ബാല്‍ എന്നിവര്‍ ജീവശാസ്ത്ര പാഠഭാഗങ്ങള്‍ വിശദീകരിക്കും. ഐ.എ.എസുകാരായ നളിനി നെറ്റോ, എ.പി.എം മുഹമ്മദ് ഹനീഷ്, എം. ശിവശങ്കര്‍ എന്നിവരും ഡി.സി.ടിയുടെ ഭാഗമാകുന്നു.

ആനന്ദകൃഷ്ണന്‍ ഐ.പി.എസും വിവിധ മേഖലകളിലെ വിദഗ്ധരും വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാകുന്ന വിധം ലളിതമായി ഓരോ വിഷയത്തെ കുറിച്ചും വിശദീകരണം നല്‍കും. മനുഷ്യ ശരീരത്തിലെ കണ്ണ്, കരള്‍, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിന് പ്രശസ്തരായ ഡോക്ടര്‍മാരാണ് എത്തുന്നത്. പാരമ്പര്യ കൃഷിരീതികളെ കുറിച്ച് പാരമ്പര്യ കര്‍ഷകര്‍ തന്നെ പഠിപ്പിക്കും. നെല്‍വിത്തുകളെ കുറിച്ച് വിശദീകരിക്കുന്നതാകട്ടെ കാര്‍ഷിക മേഖലയിലെ വിദഗ്ധരും.
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കാതലായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ് ബുക്ക്. ഈ പാഠ്യപദ്ധതിയില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് വിവിധ മേഖലകളിലെ പ്രമുഖര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അറിവ് പകരാനെത്തുന്നു എന്നതാണ്.
പാഠപുസ്തകത്തിലുള്ള ഭാഗങ്ങള്‍ക്ക് കൂടുതല്‍ ആശയ വ്യക്തത ആവശ്യമെന്ന് തോന്നിയാല്‍ ആവശ്യമുള്ള ഭാഗങ്ങളിലെ ഹാര്‍ഡ്‌സ്‌പോര്‍ട്ടുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അറിയേണ്ട ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ അതത് മേഖലകളിലെ വിദഗ്ധര്‍ സ്‌ക്രീനിലെത്തി വിശദീകരണം നല്‍കും.
വീഡിയോ ദൃശ്യങ്ങളിലൂടെ പഠിക്കുന്നത് കുട്ടികള്‍ക്ക് വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പ്രശസ്തരായ വ്യക്തികളില്‍ നിന്ന് കണ്ടും കേട്ടും പഠിക്കുന്നത് മറന്നുപോകില്ലെന്നും വിദഗ്ധര്‍ പറയുന്നു. അഗളി, അട്ടപ്പാടി പോലുള്ള സ്ഥലങ്ങളില്‍ പോലും കുട്ടികള്‍ക്ക് ഈ വീഡിയോ കണ്ടന്റുകള്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ കുട്ടികളെ കാത്തിരിക്കുന്നത് പുതിയ അനുഭവമായിരിക്കുമെന്ന് ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ് തയാറാക്കിയ ഐ.ടി അറ്റ് സ്‌കൂളിന്റെ ഐ.ടി അറ്റ് സ്‌കൂള്‍ പ്രോജക്ട് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി നൗഫല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (24 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (51 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends