Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

100...150 നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു;ബസ്സ് കിട്ടാതെ ലോറികളിൽ കയറി വന്നു;ഇപ്പോൾ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകൻ ആവുന്ന ഒരു പുതിയ തുടക്കം;ഹരീഷ് കണാരന് എല്ലാവിധ വിജയാശംസകളും നേർന്ന് നടൻ നിർമൽ പാലാഴി

07 NOVEMBER 2021 07:44 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന താരമാണ് ഹരീഷ് കണാരൻ. നടൻ ആദ്യമായി നായകവേഷത്തിൽ ഒരു ചിത്രത്തിൽ എത്തുന്നുവെന്ന വാർത്തകൾ ഇപ്പോൾ പുറത്ത് വരുന്നു. അദ്ദേഹത്തിന് ആശംസകളുമായി സുഹൃത്തും നടനുമായ നിർമൽ പാലാഴി രംഗത്ത് വന്നിരിക്കുകയാണ് .

ഹരീഷ് കണാരൻ 100...150 നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട്. ബസ്സിന്റെ സമയം കഴിഞ്ഞു ലോറികളിൽ കയറി വരാറുള്ള കാര്യവും അദ്ദേഹം ഓർത്തെടുക്കുന്നു. വണ്ടി ഇല്ലെങ്കിൽ രാവിലെ വരെ ബസ്റ്റോപ്പിലും പീടിക കൊലായിലും കിടന്നിട്ടുണ്ടത്രെ . രാത്രിയാവുമ്പോ വീട്ടിലെത്തണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത് നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു തിന്നണം ഇതായിരുന്നു മൂപ്പർക്കുണ്ടായിരുന്ന മൂഡ് .

അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് ഏതെങ്കിലും ലോങ് പ്രോഗ്രാം പിടിച്ചാൽ ഇയ്യി മുണ്ടാണ്ട്‌ ഇരിക്കേടോ...ഇനി അവടെ വരെ പോയി എപ്പോ വീട്ടിൽ എത്താനാ...അങ്ങനെ പറഞ്ഞു പ്രോഗ്രാം ഒഴിവാക്കാറുണ്ടായിരുന്നുവത്രേ . ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം നിന്ന് തിരിയാൻ സമയം ഇല്ലാതെ ഒന്ന് വീട്ടിൽ ഇരിക്കാൻ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി എന്നും അദ്ദേഹം ഓർമ്മിച്ചെടുക്കുന്നു .

ഇപ്പോൾ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകൻ ആവുന്ന ഒരു പുതിയ തുടക്കം. പ്രിയ സ്നേഹിതന് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നാണ് അദ്ദേഹം പറയുന്നത് .മലയാള സിനിമയിലും മിമിക്രി, സ്കിറ്റ് രംഗത്തും നിറഞ്ഞുനിൽക്കുന്ന കലാകാരനാണ് ഹരീഷ് കണാരൻ, ഹരീഷ് പെരുമണ്ണ, എന്നുകൂടി അറിയപ്പെടുന്ന ഇദ്ദേഹം ടിവി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലിൽ ജാലിയൻ കണാരൻ എന്ന വേഷപ്പകർച്ചയിലൂടെ ആണ് മലയാളീമനസ്സിൽ സ്ഥാനം പിടിച്ചത്.

കാലിക്കറ്റ് ഫ്രണ്ട്സ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് ഹരീഷ് തന്റെ ജീവിതം ആരംഭിക്കുന്നത്. കാലിക്കറ്റ് സൂപ്പർ ജോക്സ്, വി4 കാലിക്കറ്റ് എന്നീ ട്രൂപ്പുകളീലും പ്രവർത്തിച്ചു. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെ റ്റിവി രംഗത്തെത്തി. അവിടെ ജാലിയൻ കണാരൻ പ്രേഷകശ്രെദ്ധ പിടിച്ചുപറ്റി. ഉത്സാഹക്കമ്മിറ്റി എന്ന സിനിമയിലൂടെ 2014ൽ ചലച്ചിത്രരംഗത്തെത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends