Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'ഭര്‍ത്താവിന്റെ രാഷ്ട്രീയം നോക്കി ട്രോളാനും അതിന്റെ പേരില്‍ പെണ്‍മക്കളെ വളഞ്ഞിട്ടപഹസിക്കാനും ഒരു കൂട്ടര്‍ മുതിര്‍ന്നപ്പോള്‍ അതിനെയൊക്കെ ചങ്കൂറ്റത്തോടെ നേരിട്ട, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ കൊണ്ട് അപവാദങ്ങളെ അപദാനങ്ങളാക്കി മാറ്റാന്‍ മക്കള്‍ക്കൊപ്പം നിലയുറപ്പിച്ച സ്ത്രീ! അവിടെയാണ് സിന്ധുവെന്ന ഭാര്യയുടെ വിജയം...' വൈറലായി കുറിപ്പ്

09 NOVEMBER 2021 08:57 AM IST
മലയാളി വാര്‍ത്ത

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഏവർക്കും സ്വന്തമായി തന്നെ യുട്യൂബ് ചാനലുകൾ ഉണ്ട്. കഴിഞ്ഞ ദിവസം നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യയായ സിന്ധു കൃഷ്ണയുടെ അമ്പതാം ജന്മദിനമായിരുന്നു. തന്റെ ജീവിതത്തിലേക്ക് സിന്ധു വിന്നതിന് ശേഷമുണ്ടായ സൗഭാഗ്യങ്ങളെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ കൃഷ്ണ കുമാര്‍ വാതോരാതെ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നാലെ മക്കളായ അഹാന അടക്കമുള്ളവരും അമ്മയുടെ സ്‌നേഹം പങ്കുവെച്ച്‌ എത്തി. ഇപ്പോഴിതാ മാധ്യമ പ്രവര്‍ത്തകയായ അഞ്ചു പാര്‍വതി സിന്ധുവിനെ കുറിച്ചെഴുതിയ കുറിപ്പും സമ്മോഹമാധ്യമത്തിൽ വൈറലാവുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;


ഒരു സ്ത്രീയെ കുറിച്ച്‌ മറ്റൊരു സ്ത്രീക്ക് തോന്നുന്ന മതിപ്പ്

പൂത്തിരി പോലെ ചിരിച്ചു നില്‍ക്കുന്ന, ഇങ്ങനെ ജ്വലിച്ചു നില്‍ക്കുന്ന ഈ സ്ത്രീയുടെ സൗന്ദര്യമോ താരബന്ധങ്ങളോ സെലിബ്രിറ്റി സ്റ്റാറ്റസോ ഒന്നുമല്ല ഈ പോസ്റ്റിനാധാരം. അവര്‍ക്കിന്ന് അമ്പത് വയസ്സായതിന്റെ പിറന്നാള്‍ വാഴ്ത്തുക്കളുമല്ല. മറിച്ച്‌ ഒരു സ്ത്രീ എങ്ങനെ ഒരു കുടുംബത്തിന്റെ നട്ടെല്ലാകുന്നു എന്നതിന്റെയും പാട്രിയാര്‍ക്കി, തുല്യതാവാദം, ഫെമിനിസം ഇത്യാദി ചേരുവകളിലില്ലാതെ തന്നെ ഒരു സ്ത്രീക്ക് പൊതുസമൂഹത്തിനു മുന്നില്‍ തന്റെ സിഗ്നേച്ചര്‍ ഒരു നല്ല മകളായും ഭാര്യയായും അമ്മയായും സുഹൃത്തായും കാണിക്കുവാന്‍ കഴിയുന്നതെങ്ങനെയെന്ന് ജീവിച്ചു കാണിക്കുന്ന ഒരു സ്ത്രീയെ കുറിച്ച്‌ മറ്റൊരു സ്ത്രീക്ക് തോന്നുന്ന മതിപ്പ് മാത്രമാണ് ഇതിനാധാരം.

വിവാഹിതയായ സമയം മുതല്‍ പൊതുസമൂഹത്തില്‍ നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യയെന്ന കെയറോഫ് ടാഗില്‍ അറിയപ്പെട്ട സ്ത്രീയില്‍ നിന്നും പിന്നീട് അഹാനയുടെ അമ്മയെന്ന കെയറോഫ് ടാഗില്‍ നിന്നും അതിനു ശേഷം ഇഷാനി - ഓസി- ഹന്‍സു എന്നീ മക്കളുടെ കെയറോഫ് ടാഗില്‍ നിന്നുമൊക്കെ ബഹുദൂരം സഞ്ചരിച്ച ശേഷം സിന്ധു കൃഷ്ണ കുമാര്‍ എന്ന ഐഡന്റിറ്റിയില്‍ അവര്‍ അറിയപ്പെടുമ്പോള്‍ ആ കെയ്‌റോഫ് ടാഗുകള്‍ക്കെല്ലാം പറയാനുള്ളത് കുടുംബമെന്ന ഇമ്പമേറിയ വാക്കിനു അവര്‍ കടമ കൊണ്ട് നല്കിയ വിജയത്തിന്റെ കഥകള്‍ മാത്രം. ഒപ്പം സിംപിളിസിറ്റി എന്ന വാക്ക് എളിമക്കൊപ്പം മെര്‍ജ് ചെയ്യുമ്പോള്‍ ഒരു കുടുംബം മൊത്തമായി ജനമനസ്സുകളില്‍ താനെ ചേക്കേറും എന്ന വലിയ പാഠവും!

മക്കളെ അവരവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു വളര്‍ത്തുന്നതിനോടൊപ്പം തന്നെ പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും സ്വയം പര്യാപ്തതയോടെ കാര്യങ്ങള്‍ നടത്താനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ഒക്കെ പരിശീലിപ്പിച്ച ഒരമ്മയാണവര്‍. സ്വയം സംരക്ഷിക്കാനും, പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കാനും, ശബ്ദമുയര്‍ത്തേണ്ടിടത്തു ശബ്ദമുയര്‍ത്താനും, മറ്റുള്ളവരോട് മാന്യമായി പെരുമാറാനും ഒക്കെ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വളര്‍ച്ചയുടെ പടവുകളില്‍ കൃത്യമായ സമയത്ത് നല്‍കിയ മെന്റര്‍ കൂടിയാണവര്‍.

ഭര്‍ത്താവിന്റെ രാഷ്ട്രീയം നോക്കി ട്രോളാനും അതിന്റെ പേരില്‍ പെണ്‍മക്കളെ വളഞ്ഞിട്ടപഹസിക്കാനും ഒരു കൂട്ടര്‍ മുതിര്‍ന്നപ്പോള്‍ അതിനെയൊക്കെ ചങ്കൂറ്റത്തോടെ നേരിട്ട, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ കൊണ്ട് അപവാദങ്ങളെ അപദാനങ്ങളാക്കി മാറ്റാന്‍ മക്കള്‍ക്കൊപ്പം നിലയുറപ്പിച്ച സ്ത്രീ! ലൈഫ് പാര്‍ട്ട്ണറെ കണ്ടെത്താനും വിവാഹിതയാകാനുമൊക്കെ ആര്‍ക്കും കഴിയും; പക്ഷേ ആ പങ്കാളിക്ക് കരുത്തായും കരുതലായും കൂടെ നിന്ന് കുടുംബം സ്വര്‍ഗ്ഗമാക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അവിടെയാണ് സിന്ധുവെന്ന ഭാര്യയുടെ വിജയം. പ്രസവിക്കാനും അമ്മയാകാനും ആര്‍ക്കും കഴിയും. പക്ഷേ പാരന്റിംഗ് ഒരു ഈസി ടാസ്‌ക്കാക്കി മാറ്റാനും നാല് പെണ്മക്കളെ നാല് നക്ഷത്രങ്ങളാക്കി ഉയരെ പറപ്പിക്കാനും എല്ലാവര്‍ക്കും കഴിയില്ല.

അവിടെയാണ് സിന്ധുവെന്ന അമ്മയുടെ വിജയം. സുഹൃത്തുക്കളെ നേടാന്‍ ആര്‍ക്കും കഴിയും. പക്ഷേ ചൈല്‍ഡ് ഹുഡ് ഫ്രണ്ട്‌സിനെയും സ്‌കൂള്‍ ഫ്രണ്ട്‌സിനെയും മറക്കാതെ ഈ അമ്ബതാം വയസ്സിലും അവരുടെ ലോകത്തില്‍ അതേ പ്രായത്തിലുള്ള ഗേളായി മാറാന്‍ എല്ലാവര്‍ക്കും ആവണമെന്നില്ല.

 

 

സിംപ്ലിസിറ്റിയുടെ വാക്കിലൂടെ പറയാന്‍ ഏവര്‍ക്കും കഴിയും; പക്ഷേ ആ സിംപിളിസിറ്റി ജീവിതത്തില്‍ പകര്‍ത്താന്‍ ചിലര്‍ക്കേ കഴിയൂ! ചുരുക്കത്തില്‍ ഇങ്ങനെ പൂത്തിരി കത്തിച്ച പോലുള്ള ചിരി സ്വന്തമായുള്ള ഈ സ്ത്രീയാവാന്‍ എല്ലാവര്‍ക്കും കഴിയില്ലെന്നര്‍ത്ഥം. അകമേയ്ക്കും പുറമേയ്ക്കും നൂറു ശതമാനം സ്ത്രീത്വം എന്ന ഐഡന്റിറ്റി സ്വന്തമായുള്ള ഈ സ്ത്രീയോട് ആദരം; സ്‌നേഹം ഒപ്പം ആരാധനയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends