Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'എത്ര സഹിഷ്ണുതയോടെയാണ്‌ ആ മാതാപിതാക്കൾ അവരെ കേൾക്കുന്നത്‌!! ധ്യാൻ അച്ഛന്റെ ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച്‌ പറയുന്നൂ, തനിക്ക്‌ ഇഷ്ടം തോന്നിയിട്ടുള്ള - കല്ല്യാണം കഴിക്കണം എന്ന് തോന്നിയിട്ടുള്ള സിനിമ നടിയുടെ പേര്‌ പങ്ക്‌ വെക്കുന്നൂ....' വൈറലായി കുറിപ്പ്

14 NOVEMBER 2021 08:41 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒരു സ്വകാര്യ ചാനലിന് വിനീത് ശ്രീനിവാസനും സഹോദരൻ ധ്യാൻ ശ്രീനിവാസനും നൽകിയ ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ്. അച്ഛൻ ശ്രീനിവാസന്റേയും അമ്മയുടേയും സാന്നിദ്ധ്യത്തിൽ ഇരുവരും പറഞ്ഞ കമന്റുകളെ ട്രോളൻമാർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്വന്തം മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ പോലും വിമർശനാത്മകമായി സംസാരിക്കാൻ ഇരുവർക്കും കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ആര്യൻ രമണി ഗിരിജ വല്ലഭന്‍ എന്ന യുവാവ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കൈരളി TV യുടെ YouTube ചാനലിൽ നടൻ ശ്രീനിവാസൻ സാറിന്റേയും കുടുംബത്തിന്റേയും പഴയ ഒരു iഅഭിമുഖം കാണുകയായിരുന്നൂ. അതിൽ എന്നെ ഏറ്റവും ആകർഷിച്ച ഒരു കാര്യം ആ മാതാപിതാക്കൾ മക്കൾക്ക്‌ നൽകുന്ന സ്പേസ് ആണ്‌. ആ മാതാപിതാക്കൾ മക്കൾക്ക്‌ നൽകുന്ന റെസ്പെക്റ്റ് ആണ്‌. മക്കളായ വിനീത്‌ ശ്രീനിവാസന്റേയും, ധ്യാൻ ശ്രീനിവാസന്റേയും സംസാരത്തിൽ നിന്ന് തന്നെ അത്‌ മനസ്സിലാക്കാം. ഈ കാലത്ത്‌ പോലും - സ്വകാര്യമായിട്ട്‌ ആണെങ്കിലും എത്ര വീടുകളിൽ മക്കൾക്ക്‌ സ്വന്തം മാതാപിതാക്കളുടെ മുന്നിൽ ഇരുന്ന് സ്വതന്ത്രമായി, ഭയമില്ലാതെ ഇങ്ങനെ ഉള്ള്‌ തുറന്ന് എക്സ്പ്രസ് ചെയ്യാൻ കഴിയും?

അപ്പോഴാണ്‌ ആ കാലത്ത്‌ image ഒക്കെ ഒരുപാട്‌ bisect ചെയ്ത്‌ trisect ചെയ്ത്‌ നോക്കപ്പെടുന്ന ഒരു industry യിൽ നിന്നും ഉള്ള ഒരാളുടെ രണ്ട്‌ മക്കൾ ഒരു സങ്കോചവും ഇല്ലാതെ ഭയമില്ലാതെ വെട്ടി തുറന്ന് സംസാരിക്കുന്നത്‌. അത്രയും respect നൽകിയാണ്‌ ആ മാതാപിതാക്കൾ മക്കളുടെ അഭിപ്രായങ്ങൾ ചോദിക്കുന്നത്‌‌.

 

മക്കളുടെ രസകരമായ കൊച്ച്‌ കൊച്ച്‌ teasings എത്ര മനോഹരമായി - പൊട്ടിച്ചിരിച്ചാണ്‌ അവർ സ്വീകരിക്കുന്നത്‌! എത്ര സഹിഷ്ണുതയോടെയാണ്‌ ആ മാതാപിതാക്കൾ അവരെ കേൾക്കുന്നത്‌!! ധ്യാൻ അച്ഛന്റെ ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച്‌ പറയുന്നൂ, തനിക്ക്‌ ഇഷ്ടം തോന്നിയിട്ടുള്ള - കല്ല്യാണം കഴിക്കണം എന്ന് തോന്നിയിട്ടുള്ള സിനിമ നടിയുടെ പേര്‌ പങ്ക്‌ വെക്കുന്നൂ.

വിനീത്‌ ശ്രീനിവാസൻ അച്ഛന്റെ സിഗററ്റ്‌ വലി ശീലത്തിലുള്ള തന്റെ അതൃപ്തിയെ കുറിച്ച്‌ പറയുന്നൂ. അങ്ങനെ മാതാപിതാക്കളോട്‌‌ പോലും വിമർശ്ശനാത്മകമായി സംസാരിക്കാൻ അതും ലോകം മുഴുവൻ കാണുന്ന ടിവി ചാനലിന്റെ മുന്നിൽ ഇങ്ങനെ കലർപ്പില്ലാതെ അവനവനെ express ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നത്‌ ആ parenting ന്റെ മികവായി ഞാൻ കാണുന്നൂ.

 

എല്ലാ മക്കൾക്കും ഈ ഒരു space and respect ലഭിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നൂ. അത്‌ മക്കളോട്‌ നമ്മൾ‌ കാണിക്കുന്ന ഒരു ഔദാര്യമല്ല.

അത്‌ അവരുടെ അവകാശമാണ്‌.

കണ്ണുരുട്ടി ഭയപ്പെടുത്തി ആവരുത്‌ parenting. ധൈര്യം നൽകി ചേർത്ത്‌ നിർത്തി ആകണം parenting.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends