സുപ്രിയ മേനോന്‍റെ പിതാവ് അന്തരിച്ചു, 71 വയസായിരുന്നു, അന്ത്യം കൊച്ചിയില്‍

നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍ അന്തരിച്ചു.71 വയസായിരുന്നു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം.
പാലക്കാട് സ്വദേശിയാണ്. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. എലപ്പുള്ളി പാറക്കാട്ട് ബാലകൃഷ്ണ മേനോന്റെയും തങ്കം ബാലകൃഷ്ണന്റെയും മകനാണ്.
ഏറെ നാളുകളായി കാന്‍സര്‍ ബാധിതനായിരുന്നു. പത്മ മേനോന്‍ ആണ് ഭാര്യ. സുപ്രിയ മേനോൻ ഏക മകളാണ്. നടന്‍ പൃഥ്വിരാജ് മരുമകനാണ്. അലംകൃത മേനോന്‍ പൃഥ്വിരാജ് കൊച്ചുമകളാണ്.
https://www.facebook.com/Malayalivartha


























