Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സൂര്യ കൈമൾ ടീച്ചറുടെ അടുക്കൽ എത്തുമ്പോൾ ശരിയായിക്കോളും ; അതിഥി ടീച്ചറെ കണ്ടപ്പോഴുള്ള ഋഷിയുടെ നോട്ടം ; കൂടെവിടെ പരമ്പര ഈ ആഴ്ച്ച തകർക്കും; പുത്തൻ പ്രതീക്ഷ നൽകി ഈ ആഴ്ചത്തെ പ്രൊമോ !

15 NOVEMBER 2021 12:26 PM IST
മലയാളി വാര്‍ത്ത

മലയാളി സീരിയൽ ആരാധകർ ഇന്ന് ഏറെ ചർച്ച ചെയ്യുന്ന പരമ്പരയും കഥയുമെല്ലാം കൂടെവിടെയുടേതാണ്. അതിൽ കഥ ഒന്നേ ഉള്ളു എങ്കിലും സംസാരിക്കാൻ നിരവധി വിഷയങ്ങളുണ്ട്. ഡയലോഗ് മുതൽ വസ്ത്രധാരണം വരെ കൂടെവിടെ പ്രേക്ഷകർ ശ്രദ്ധിക്കുന്നുണ്ട്. 2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. അതായത് സീരിയൽ തുടങ്ങിയിട്ട് ഒരു വർഷം മാത്രമാണ് പിന്നിടുന്നത്. ഇതിനിടയിൽ കഥയിൽ ഉണ്ടായ മാറ്റങ്ങളത്രയും ഇന്നും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.


സൂര്യ കൈമൾ എന്ന മിടുക്കിയായ നാട്ടിൻപുറത്തുകാരിയിൽ നിന്നാണ് കഥ തുടങ്ങിയത്, ഇന്നും സൂര്യയുടെ തന്നെ കടന്നുപോകുന്ന കഥയിൽ പുതിയ കുറെ ഏറെ കഥാപാത്രങ്ങൾ എത്തിയിട്ടുണ്ട്. എന്നാൽ, പ്രേക്ഷകർ ഇന്നും സൂര്യയെ തന്നെയാണ് ശ്രദ്ധിക്കുന്നത്.

സമൂഹം കാണാൻ താൽപര്യപ്പെടുന്ന ബോൾഡ് ആയ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കഥാപാത്രമായതുകൊണ്ടാകാം ഒരുപക്ഷെ സൂര്യയെ ഇത്രത്തോളം മലയാളികൾ ഏറ്റെടുത്തത്. സൂര്യയുടെ അധ്യാപകനായിട്ട് എത്തിയ ഋഷി ആദ്യം സൂര്യയോട് എതിർപ്പ് കാണിക്കുന്നെങ്കിലും പിന്നീട് ഋഷിയുടെ പ്രണയം അണപൊട്ടിയൊഴുകുകയായിരുന്നു. ആരാധകരെ കൂടെവിടെ എന്ന പാരമ്പരയിലേക്ക് അടുപ്പിച്ചു ഏറ്റവും വലിയ രഹസ്യം തന്നെ ഋഷി സൂര്യ റൊമാൻസ് ആയിരുന്നു.

അവർക്കിടയിൽ പ്രശ്നങ്ങളും അകലങ്ങളും കൂടിവന്നപ്പോൾ ആരാധകർ കൂടെവിടെ പ്രൊമോ വീഡിയോയ്ക്ക് താഴെ അഭ്യർത്ഥനകളുമായിട്ട് എത്തുകയായിരുന്നു. ആദ്യത്തെ പ്രേക്ഷകരുടെ ആവശ്യം ഋഷി സൂര്യ സംഗമമായിരുന്നു. അധികം കാത്തിരുന്ന് മുഷിപ്പിക്കാതെ ഒരു വമ്പൻ പ്രണയ സാക്ഷാത്ക്കരമായിരുന്നു ഋഷ്യ ജോഡികളെ വച്ച് കൂടെവിടെ ടീം ഒരുക്കിയത്.

 

സിനിമാറ്റിക് ആയ ദൃശ്യങ്ങളും കഥയുമെല്ലാം ആരാധകർ ആഗ്രഹിച്ചതിലും അടിപൊളിയാക്കിയതന്നെ കൂടെവിടെ ടീം ഒരുക്കി. ശേഷം, കഥ വളരെ വ്യത്യസ്തമായി ആർക്കും ഊഹിക്കാൻ പോലും സാധിക്കാത്ത വിധം അഥിതി ടീച്ചറുടെ കഥയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

സൂര്യയെയും കൊണ്ട് നാട്ടിൽ പോകാനും നിവർത്തിയില്ല, ഒളിച്ചു താമസിക്കാനും വഴിയില്ല എന്ന അവസ്ഥ വന്നപ്പോഴാണ് അതിഥി ടീച്ചറെ വിവരമറിയിക്കുന്നതും തുടർന്ന് ടീച്ചർ സ്വന്തം തറവാട്ടിലേക്ക് ഋഷിയെയും സൂര്യയെയും പറഞ്ഞുവിടുന്നതും. ഋഷിയുടെ പെറ്റമ്മ ആയിരുന്നിട്ടും "ടീച്ചർ" എന്ന് വിളിച്ചുകൊണ്ട് അകലം പാലിക്കുന്ന മകൻ "അമ്മേ" എന്നൊന്ന് വിളിച്ചുകേൾക്കാണ് അതിഥി ടീച്ചർക്കൊപ്പം ആരാധകരും കാത്തിരിക്കുകയാണ്. അതിനിടയിലാണ് കഥയുടെ ട്രാക്ക് 'അമ്മ മകൻ കേന്ദ്രീകരിച്ചു കൊണ്ടുപോയത്.

 

 

 

 

അതൊക്കെ അടിപൊളിയായി പോയപ്പോഴും എന്തോ ഒരു മിസ്സിംഗ് പ്രേക്ഷകർക്ക് അനുഭവപ്പെട്ടു. അത് സൂര്യ കൈമൾ എന്ന കഥാപാത്രമാണ് എന്നൊക്കെയാണ് ആരാധകർ പറയുന്നത്. അതിനു കാരണം സൂര്യയുടെ വസ്ത്രധാരണവും. സൂര്യയെ എല്ലാവരും തുടക്കം മുതൽ കണ്ടത് നാടൻ വേഷത്തിലായിരുന്നു. ആ സമയം കഥയും അത്തരത്തിലായിരുന്നു. ഇടയ്ക്ക് കോളേജിൽ ടീച്ചറുടെയും അക്കാമ്മയുടെയും നിർബന്ധത്തിൽ മോഡേൺ വസ്ത്രം ധരിച്ചു സൂര്യ കോളേജിൽ എത്തിയപ്പോൾ ഋഷി വഴക്കും പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ഋഷി വഴക്കും പറയുന്നില്ല... എന്നൊക്കെയാണ് കൂടെവിടെ പ്രോമോയ്ക്ക് താഴെയുള്ള പ്രതികരണങ്ങൾ. അതിനു കഥയിൽ തന്നെ മറുപടിയുണ്ട്. രണ്ടുപേരും ഇന്നുള്ളത് മാളിയേക്കളിലല്ല. മറ്റാരും കാണാത്ത ഒരു സ്ഥലത്താണ്. കൂടാതെ സൂര്യയുടെ ബാഗും വസ്ത്രവുമെല്ലാം നഷ്ടപ്പെട്ടിരുന്നില്ലേ...

അതിനെത്തുടർന്ന് ഋഷിയല്ലേ ആലഞ്ചേരിയിൽ എത്തി ഡ്രെസ് വാങ്ങിക്കൊടുത്തത്. അപ്പോൾ സൂര്യയ്ക്ക് ഒരു മേക്ക് ഓവർ എന്ന് പറഞ്ഞുതന്നെ ഋഷി അതൊക്കെ വാങ്ങിക്കൊടുത്തു. എനിക്കിപ്പോൾ തോന്നിയത് അങ്ങനെ ഒരു സീൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഈ കൊളാഷ് വരില്ലായിരുന്നു.

ഏതായാലും വീണ്ടും പ്രേക്ഷകരുടെ പരാതി തീർത്ത് കൂടെവിടെ എത്തിയിരിക്കുകയാണ്. ഈ ആഴ്ച കുറെയേറെ കഥകളുണ്ട്. അതിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന കാഴ്‌ച 'അമ്മ മകൻ കോംബോ ആണ്. അതിൽ കൂടെവിടെ തിരിച്ചു വരുമെന്നതിൽ സംശയമില്ല. അത്രത്തോളം ഋഷി അഥിതി കോമ്പിനേഷൻ സീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിഥി ടീച്ചർ ആലഞ്ചേരിയിൽ വന്നിറങ്ങുന്ന ആദ്യ സീൻ തന്നെ എന്ത് മനോഹരമായിട്ടാണ് എടുത്തിരിക്കുന്നത്. ടീച്ചറുടെ അഭിനയത്തെ കുറിച്ച് എല്ലായിപ്പോഴും കമെന്റ്സുകൾ വരാറുണ്ട്. ശ്രീധന്യയാണ് അതിഥി ടീച്ചറായിട്ട് നമുക്ക് മുന്നിലെത്തുന്നത്. ആദ്യമായിട്ടാണ് ഒരു മുഴുനീള കഥാപാത്രമായി മിനിസ്‌ക്രീനിൽ ശ്രീധന്യ എത്തുന്നത്, അതിൽ തന്നെ ഇത്രയധികം പ്രശംസ നേടാൻ താരത്തിന് സാധിച്ചു.

പിന്നെ പറയാതിരിക്കാൻ വയ്യാത്തത് ഋഷിയുടെ ആക്റ്റിങ് ആണ്. അമ്മായെ കാണുമ്പോഴുള്ള ഋഷിയുടെ ഒളിഞ്ഞു നോട്ടം... അതൊരു കാണേണ്ട കാഴ്‌ചയാണ്. ഋഷിയും അതിഥി ടീച്ചറും കൂടി സ്‌ക്രീൻ കയ്യടക്കിയപ്പോൾ സൂര്യയ്ക്ക് വലിയ റോൾ ഇല്ലാതെ പോയി... എന്നാൽ ഇന്ന് കൂടെവിടെയുടെ നെക്സ്റ്റ് ഷെഡ്യൂൾ തുടങ്ങുകയാണ്. ഇതുവരെ നമ്മൾ പറഞ്ഞ .... നിങ്ങൾ എന്നോട് പറഞ്ഞ പരാതികളുമെല്ലാം വരും എപ്പിസോഡുകളിൽ പരിഹരിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്. അതുകൂടാതെ ഇന്നുമുതൽ സീരിയലിന്റെ റേറ്റിങ് വളരെ ഗൗരമായിട്ടാണ് ആരാധകർ നോക്കിക്കാണുന്നത്. കഴിഞ്ഞ ആഴ്ചയിലെ അവസ്ഥ മാറ്റിയെടുക്കാൻ കൂടെവിടെ ടീമിനു സാധിക്കും എന്ന് ജനറൽ പ്രൊമോ കണ്ടപ്പോൾ തന്നെ ആരാധകർ പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends