Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

മലയാളികളുടെ സ്വീകരണമുറിയിലേക്ക് പുത്തൻ പരമ്പര; ഇതിനിടയിൽ സമയം മാറാൻ സാധ്യത പാടാത്ത പൈങ്കിളിയ്‌ക്കോ തൂവൽസ്പർശത്തിനോ?; പ്രേക്ഷകരുടെ അഭിപ്രായം കേൾക്കാം!

17 NOVEMBER 2021 05:37 PM IST
മലയാളി വാര്‍ത്ത

കുടുംബബന്ധങ്ങളും പ്രണയവും നർമ്മവും എല്ലാം കോർത്തിണക്കി പ്രേക്ഷകരെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് ഏഷ്യാനെറ്റ് പരമ്പരകളത്രയും നമ്മുടെ സ്വീകരണ മുറിയിൽ എത്തുന്നത്. പലപ്പോഴും ഏഷ്യാനെറ്റ് സീരിയലുകൾ ആയിരം എപ്പിസോഡുകൾ വരെ പിന്നിട്ട്

മലയാളത്തിൽ ആയിരം എപ്പിസോഡുകൾ പിന്നിട്ട സീരിയൽ കഥകൾ ഉണ്ട്. അത്രയും വലിച്ചുനീട്ടുന്നു എന്നൊക്കെ വിമർശനങ്ങൾ വരുമ്പോഴും സീരിയൽ കാണാൻ പ്രേക്ഷകർ ഉണ്ട് എന്നാതാണ് സത്യം. അടുത്തിടെ അവസാനിച്ച കസ്തൂരിമാൻ ആയിരത്തോടടുത്തിട്ടാണ് തീർന്നത്. പക്ഷെ ഇന്നും ജീവിയാ ജോഡികളെ മിസ് ചെയ്യുന്നവർ ധാരാളമാണ്. കസ്തൂരിമാൻ പെട്ടന്നവസാനിപ്പിച്ചു എന്നതിൽ ഇന്നും വിഷമം പറയുന്നവർ ഉണ്ട്.

എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റിൽ പുത്തൻ പരമ്പരകളുടെ ബഹളമാണ്.ഈ വർഷം തന്നെ ഇതിപ്പോൾ അഞ്ചാമത്തെ സീരിയൽ ആണ് എത്തുന്നത്. കൂടെവിടെ തൂവൽസ്പർശം സസ്നേഹം ദയ ഇപ്പോഴിതാ പുത്തൻ പ്രണയ ജോഡികളെ അണിനിരത്തി വ്യത്യസ്തമാർന്ന മറ്റൊരു കഥ എത്തുകയാണ്. തിങ്കളാഴ്‌ച രാത്രി 8. 30 നാണ് പളുങ്ക് സമയം ക്രമീകരിച്ചിരിക്കുന്നത്.

സാധാരണ തിങ്കൾ മുതൽ വെള്ളിവരെ തൂവൽസ്പർശമാണ് ആരാധകർ കാണുന്ന പതിവ് പരമ്പര. എന്നാൽ, പളുങ്ക് വരുന്നതോടെ തൂവൽസ്പർശത്തിന്റെ സമയം എന്താകുമെന്നുള്ളതാണ് പ്രേക്ഷകർ അറിയാൻ കാത്തിരിക്കുന്നത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾ സ്വീകരിച്ച സീരിയലാണ് തൂവൽസ്പർശം.തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാവുന്ന കഥാപാത്രമാണ്. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്‌നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേ സമയം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല. ശ്രേയ തനിക്കെതിരെ പത്മവ്യൂഹം തീര്‍ക്കുന്നുവെന്നറിഞ്ഞ മാളുവും ടെന്‍ഷനിലാണ്. അതുകൊണ്ടുതന്നെ പേടിയോടെയാണ് ഓരോ കളവും മാളു ചെയ്യുന്നത്. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയിലേക്ക് എത്തിച്ചത് സംശയത്തോടെയായിരുന്നെങ്കിലും പരമ്പരയെ മലയാളികള്‍ സ്വീകരിച്ചുകഴിഞ്ഞു.

 

 

 

 

മാളു പ്രതിയായുള്ള കേസ് അന്വേഷണത്തിന്റെ ചുമതല ശ്രേയയ്ക്കാണ്. ഇതുവരേയും പ്രതിയുടെ യാതൊരു സൂചനയും ശ്രേയയ്ക്ക് കിട്ടുന്നില്ല. എന്നാല്‍ മോഷ്ടാവിനെ പിടിക്കുമെന്ന് ശ്രേയ പ്രതിജ്ഞ എടുത്തുകഴിഞ്ഞു. അത് എങ്ങനെയാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നതെങ്കിലും എങ്ങനെയാണ് ഇരുവരും പരസ്പരം തിരിച്ചറിയുക എന്നതാണ് പരമ്പരയെ ആകാംക്ഷഭരിതമാക്കുന്നത്. എല്ലാ തലത്തിലുമുള്ള പ്രേക്ഷകര്‍ക്ക് ഒരേപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന പരമ്പര ആദ്യ ആഴ്ചതന്നെ ടി.ആര്‍.പി റേറ്റിംഗില്‍ സ്ഥാനം പിടിച്ചിരുന്നു. അധികം വലിച്ചു നീട്ടാതെതന്നെ തുമ്പിയാണ് മാളു എന്നുള്ള സത്യം ശ്രേയ അറിയുന്നുണ്ട്. പക്ഷെ, അതിലും ആൾമാറാട്ടമാണ് നടത്തുന്നത് എന്നാണ് തുമ്പി തെറ്റുധരിച്ചിരിക്കുന്നത്. ഈ ഞായറാഴ്‌ച തൂവൽസ്പർശത്തിന്റെ മെഗാ എപ്പിസോഡിൽ എന്താകുമെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

അതേസമയം തുടക്കം റേറ്റിങ്ങിൽ വലിയ നേട്ടം കൈവരിച്ച പാടാത്ത പൈങ്കിളി സൂരജ് സണ്ണിന്റെ പിന്മാറ്റത്തോടെ താഴേക്ക് പോകുകയായിരുന്നു. എന്നാൽ, വീണ്ടും കഥ മാറിമറിഞ്ഞതോടെ ഇപ്പോൾ ചെറിയ മുന്നേറ്റം പാടാത്ത പൈങ്കിളിയിൽ കാണാം. 2020 സെപ്തംബർ 7ന് ആണ് പാടാത്ത പൈങ്കിളിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ആരംഭിച്ചത്. ഇപ്പോൾ പരമ്പര മുന്നൂറ് എപ്പിസോഡുകൾക്ക് മുകളിൽ സംപ്രേഷണം ചെയ്ത് കഴിഞ്ഞു.

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതയാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന പാടാത്ത പൈങ്കിളി മക്കളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും യാഥാർത്ഥമുഖം പ്രേക്ഷകർക്ക് മുന്നിൽ വരച്ചുകാട്ടുന്നു. പ്രണയത്തിന്റെ ഊഷ്മളതയും വെറുപ്പിന്റെ തീവ്രതയും എന്തും വെട്ടിപ്പിടിക്കാൻ വെമ്പുന്ന ആസക്തിയും വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ സീരിയൽ എത്തിക്കുന്നു.

കൺമണിയോട് ഏറ്റവും കൂടുതൽ വെറുപ്പ് കാണിച്ചിരുന്ന ഭരതിൻരെ സ്വഭാ​വത്തിലെ മാറ്റങ്ങളാണ് പുതിയ എപ്പിസോഡുകളിലേയും പ്രമോയിലേയും ഹൈലൈറ്റ്. ദേവയുടെ സഹോദരിയായ അവന്തിക ഭരതിനെ വിവാഹം ചെയ്തത് കുടുംബത്തിലെല്ലാവരേയും ഞെട്ടിച്ചിരുന്നു. വിവാഹശേഷം ഭരതിന്റെ സ്വഭാവത്തില്‍ വന്ന മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സഹോദരിയും ഭര്‍ത്താവുമെല്ലാം. അവന്തികയ്ക്കും ആ മാറ്റം അംഗീകരിക്കാനായിട്ടില്ല.

പുത്തൻ തലത്തിലേക്കെത്തുന്ന പാടാത്ത പൈങ്കിളി സമയം മാറുമോ അതോ തൂവൽസ്പർശം സാമ്യമാണോ മാറുക എന്നതാണ് ഇപ്പോൾ ഏഷ്യാനെറ്റ് സീരിയൽ ആരാധകർക്കിടയിൽ സംസാരവിഷയം. അതേസമയം തൂവൽസ്പര്ശമാണ് മാറുക എന്നതരത്തിൽ പല സൂചനകളും വരുന്നുണ്ട്, പക്ഷെ ഔദ്യോഗികമായി ചാനൽ ഒരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

റേറ്റിംഗ് അടിസ്ഥാനത്തിൽ ആണെങ്കിൽ പാടാത്ത പൈങ്കിളി ആണ് ആഫ്റ്റർനൂൺ സ്ലോട്ടിൽ വരേണ്ടത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഏതായാലും നിങ്ങൾക്ക് തൂവൽസ്പർശം ആണോ പാടാത്ത പൈങ്കിളി ആണോ താല്പര്യം എന്നറിയിക്കാം കമെന്റിലൂടെ....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (2 minutes ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (13 minutes ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (21 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (49 minutes ago)

41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...  (55 minutes ago)

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ  (1 hour ago)

അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം... നിരവധിപേർക്ക് പരുക്ക്  (1 hour ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (8 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (8 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (9 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (10 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (10 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (10 hours ago)

Malayali Vartha Recommends