Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

'എല്ലാവരും ഇമേജിനെ പറ്റി ആശങ്കപ്പെടുമ്പോൾ അറിഞ്ഞോ അറിയാതയോ ഇമേജ് നോക്കാതെ ഇത്ര നെഗറ്റീവുള്ള കുറുപ്പിനെ അവതരിപ്പിക്കാൻ ഈ യുവതാരം കാണിച്ച ധൈര്യം. അത് ജനം അംഗീകരിക്കുകയും വിജയിക്കുകയും ചെയ്തു എന്ന് പറയുമ്പോൾ ഇയാളെ അഭിനന്ദിക്കാതെ തരമില്ല...' കുറിപ്പിലെ ദുൽഖറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ

18 NOVEMBER 2021 10:48 AM IST
മലയാളി വാര്‍ത്ത

ദുരൂഹതയുടെ യവനികയ്ക്കുള്ളില്‍ മറഞ്ഞ് 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനില്‍ക്കുകയാണ് സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി. ഒരു കടങ്കഥ പോലെ തോന്നിക്കുന്ന ആ ജീവിതത്തിലേക്കുള്ള കടന്നുചെല്ലലാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തിയ 'കുറുപ്പ്'. തീയേറ്ററിൽ 50 കോടി ക്ലബ്ബിൽ എത്തിച്ച് നിറഞ്ഞാടുകയാണ് കുറുപ്പ്. അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ സുകുമാരക്കുറുപ്പിനെ പോലെ ഇത്രമാത്രം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രം ഇമേജ് നോക്കാതെ ചെയ്യാൻ ദുൽഖർ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കാതെ വയ്യെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ രംഗത്ത്. കോവിഡും മഴയും മറന്ന് ജനത്തെ തിയറ്ററിലെത്തിക്കുന്ന വിധം സിനിമയെ മാർക്കറ്റ് ചെയ്ത ബുദ്ധിയെയും അദ്ദേഹം അഭിനന്ദിക്കുന്നു.

ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ;


എല്ലാവരും ഇമേജിനെ പറ്റി ആശങ്കപ്പെടുമ്പോൾ അറിഞ്ഞോ അറിയാതയോ ഇമേജ് നോക്കാതെ ഇത്ര നെഗറ്റീവുള്ള കുറുപ്പിനെ അവതരിപ്പിക്കാൻ ഈ യുവതാരം കാണിച്ച ധൈര്യം. അത് ജനം അംഗീകരിക്കുകയും വിജയിക്കുകയും ചെയ്തു എന്ന് പറയുമ്പോൾ ഇയാളെ അഭിനന്ദിക്കാതെ തരമില്ല. എനിക്ക് ദുൽഖറുമായി അടുത്ത ബന്ധമില്ല. ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും കാണില്ല. അവന്റെ ബാപ്പയോട് നല്ല ബന്ധമാണ്. സിനിമ ഇറങ്ങും മുൻപ് മകനും ബാപ്പയ്ക്കും ആശംസാ സന്ദേശം അയച്ചിരുന്നു.

സന്തോഷവാനായാണ് ഞാൻ ഇപ്പോൾ ക്യാമറയെ അഭിമുഖീകരിക്കുന്നത്. ഇതെന്റെ വ്യക്തിപരമായ സന്തോഷമല്ല. മറ്റുള്ളവരുടെ സന്തോഷത്തിലും നമുക്ക് ഭാഗമാകണം. ഇതിന് കാരണം ദുൽഖർ സൽമാൻ ആണ്. എന്റെ സ്നേഹിതൻ മമ്മൂട്ടിയുടെ മകൻ. ദുൽഖറിന്റെ ഒരു ചിത്രം നല്ല രീതിയിൽ സാമ്പത്തികമായ തിയറ്ററുകളിൽ തുടരുന്നു എന്നത് ഞങ്ങളെ എല്ലാവരെയും സംബന്ധിച്ച് സന്തോഷകരമായ വാർത്തയാണ്. ഈ പടം ഞാൻ കണ്ടില്ല. മാത്രമല്ല ദുൽഖറിനെയും അടുത്ത് കണ്ടിട്ടില്ല.

കോവിഡ് സാഹചര്യമാണ്, മാത്രമല്ല മോശം കാലാവസ്ഥയും. ഇതിനെയൊക്കെ അതിജീവിച്ചാണ് പ്രേക്ഷകർ തിയറ്ററുകളിലേക്ക് വന്നത്. സിനിമയ്ക്ക് ജീവൻ കൊടുക്കുന്ന അവസ്ഥ. അതിനാണ് ഞാൻ ദുല്‍ഖറിനെ അഭിനന്ദിക്കുന്നത്. ജനങ്ങൾക്ക് ആ സിനിമ ഇഷ്ടപ്പെട്ടു എന്നത് ഉറപ്പാണ്. ആ ചിത്രത്തിന്റെ പേരിനും പ്രത്യേകതയുണ്ട്. കുറുപ്പ് ! എന്റെ ജീവിതത്തിലും ഒരുപാട് ‘കുറുപ്പുമാർ’ വന്നുപോയിട്ടുണ്ട്. വലിയ വിജമായ എന്റെയൊരു ചിത്രത്തിന്റെ പേരും കുറുപ്പിലുണ്ട്.

ദുൽഖറിന്റെ ഈ ചിത്രം കാരണം എത്രപേരാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. തിയറ്ററിനെചുറ്റിപ്പറ്റി ജീവിക്കുന്ന ഒരുപാട് പേർക്ക് തൊഴിൽ തിരിച്ചുകിട്ടി. അതൊക്കെ വലിയ കാര്യമല്ലേ. മാത്രമല്ല ടൊവീനോെയക്കുറിച്ച് ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളും ഞാൻ ശ്രദ്ധിച്ചു. സിനിമ ഒരു കൊച്ചുകുടുംബമാണ്. ഇതിലെ അംഗങ്ങൾ കൂട്ടായി നിന്നുകഴിഞ്ഞാൽ കിട്ടുന്നൊരു ശക്തി ഉണ്ട്. അതൊരു നല്ല സന്ദേശമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (14 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (20 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (30 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (1 hour ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (1 hour ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (1 hour ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

Malayali Vartha Recommends