Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പാടാത്ത പൈങ്കിളിയിലെ പഴയ ദേവയെ മറന്നോ നിങ്ങൾ; സിനിമാ മോഹം അത്രയ്ക്കുണ്ട് ഈ മനുഷ്യനിൽ; സൂരജിന്റെ ഓരോവാക്കും ആരാധകർക്ക് മുന്നോട്ടുള്ള ചുവടുവെപ്പാണ് ; ആവേശം തരുന്ന വാക്കുകൾക്കൊപ്പം പുത്തൻ സന്തോഷവും പങ്കിട്ട് സൂരജ് സൺ; ഇതൊക്കെയാണ് വായിക്കേണ്ടത്!

18 NOVEMBER 2021 01:09 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറക്കാത്ത നടനാണ് സൂരജ് സൺ. 'പാടാത്ത പൈങ്കിളി' എന്ന പരമ്പരയിലൂടെയാണ് സൂരജ് പ്രേക്ഷകപ്രീതി നേടിയത്. ആരോഗ്യകാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സീരിയലിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി വിലിയ ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയുമാണ് സൂരജ്. തിരിച്ചുവരവ് ബിഗ് സ്ക്രീനിലേക്ക് ആകട്ടെ എന്ന ആശംസകൾ പ്രേക്ഷകർ പറയാറുണ്ട്.

പാടാത്ത പൈങ്കിളിയിൽ നിന്ന് മാറിയിട്ടും ദേവ എന്ന പേരിലാണ് ഇപ്പോഴും സൂരജിനെ അറിയപ്പെടുന്നത്. നടന്റെ പിൻമാറ്റം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. സൂരജ് പോയതോടെ സീരിയലിന്റെ റേറ്റിങ്ങും താഴ്ന്നിട്ടുണ്ട്. ആദ്യ സ്ഥാനങ്ങളിൽ ആയിരുന്ന പരമ്പര ഇപ്പോൾ ടോപ്പ് ഫൈവിൽ താഴെയാണ്. സൂരജ് മാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടനെ തിരികെ പരമ്പരയിലേയ്ക്ക് മടക്കി കൊണ്ട് വരാനാണ് പ്രേക്ഷകർ പറയുന്നത്. പുതുമുഖ താരം ലക്കിയാണ് ഇപ്പോഴത്തെ പുതിയ ദേവ. അഭിനയത്തിന്റെ കാര്യത്തിൽ ലക്കിയെ അംഗീകരിക്കുന്നവർ ഉണ്ടെങ്കിലും ദേവയായി സൂരജിനെ മനസ്സിൽ കണ്ടുപോയവർക്ക് മാറ്റി നിർത്താൻ സാധിച്ചിട്ടില്ല.

 

ഇപ്പോഴിത തന്റെ പുതിയ വിശേഷവുമായി സൂരജ് എത്തിയിരിക്കുന്നത്. തന്റെ ഉയർത്ത് എഴുന്നേൽപ്പിനെ കുറിച്ചാണ് സൂരജ് പറയുന്നത്. ഒരു സന്തോഷവാർത്തയാണ് സൂരജ് പങ്കിടുന്നതെങ്കിലും അതിൽ പോലും പ്രേക്ഷകർക്ക് പറയാൻ ഒന്നേയുള്ളു, അഭിനയത്തിലേക്ക് തിരിച്ചു വരണം എന്ന്.

സൂരജ് സൺ സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ഓരോ വാക്കുകളും പ്രേക്ഷകർക്ക് പ്രചോദനം നൽകുന്നതാണ്. ഇത്തവണ ഒരു സന്തോഷവാർത്തയാണ് താരം പങ്കിട്ടിരിക്കുന്നത്.

സൂരജ് കുറിച്ച വാക്കുകൾ കേൾക്കാം.... "നമ്മളെല്ലാരും ജീവിതത്തിൽ വന്ന വഴിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ പലരും ഇപ്പോൾ നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യം ഓർമ്മവരും,

"എന്തായി ഒന്നും നടന്നില്ല അല്ലേ... വല്ലതും നടക്കുമോ" അപ്പോ എനിക്ക് ഒക്കെ പറയാൻ പറ്റുന്ന ഒരു ഉത്തരം "ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചല്ലോ എന്നാണ് "

 

 

 

 

അതെ കുറച്ചു വർഷങ്ങൾക്കു മുൻപ് സിനിമകളുടെ കൊട്ടാരം എന്ന് വിശേഷിപ്പിക്കുന്ന എറണാകുളത്തേക്ക് ഞാൻ വന്നപ്പോൾ പുറത്ത് പറയാൻ കൂടി യോഗ്യതയില്ലാത്ത അടക്കിപ്പിടിച്ച ഒരുപാട് സ്വപ്നങ്ങൾ മാത്രമായിരുന്നു കൈമുതൽ. ഏതു വഴിയിൽ സഞ്ചരിച്ചാൽ ലക്ഷ്യത്തിലെത്തും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല, ചോദിക്കാനോ പറയാനോ നല്ലതും ചീത്തയും ചൂണ്ടിക്കാണിക്കാനോ ആരുമില്ലാതിരുന്ന ഒരു കാലം. അനുഭവങ്ങൾ ചൂണ്ടിക്കാണിച്ചു തന്നു ശരിയും തെറ്റും,

കഠിനാധ്വാനം സ്വപ്നങ്ങൾ നെയ്യാൻ സഹായിച്ചു. ആത്മവിശ്വാസം വിജയിക്കുമെന്നുള്ള ധൈര്യം തന്നു. വിലപിടിപ്പുള്ള ക്യാമറകൾ വാങ്ങി കൊച്ചിയിൽ നടക്കുന്ന പലപല ഫോട്ടോഷൂട്ടുകളും ഫാഷൻ ഷോകളും പലരുടെയും മുതലെടുപ്പിന് വേണ്ടി സൗജന്യമായി ചെയ്തു കൊടുത്ത കാലം,

പക്ഷേ നാളെ എന്ന പ്രതീക്ഷയും ആ വർക്കുകളിൽ നിന്ന് കിട്ടുന്ന ഒരു നല്ല contact experience അതാണ് നമ്മുടെ സമ്പാദ്യം. നാളെ ഒരു നടൻ ആവണം വെക്കുന്ന ഓരോ ചുവടുകളും ഉറപ്പുള്ളതും ആയിരിക്കണം എന്ന ആത്മവിശ്വാസം എന്നെ കൈവിടാത്തത് കൊണ്ട് ഞാൻ പിടിച്ചു നിന്നു. ഫാഷൻ ഷോകൾക്ക് ഫോട്ടോ എടുക്കുമ്പോൾ ജഡ്ജ്മെന്റ് പാനലിന്റെ തൊട്ടു പിറകിൽ ആയിരിക്കും ഞാൻ,

അന്നും ഒന്ന് എത്തി നോക്കുമായിരുന്നു ആഗ്രഹങ്ങൾ കൊണ്ട് ഓരോ സെലിബ്രിറ്റികളും കയറിവരുമ്പോൾ അവരുടെ മുന്നിലും സൈഡിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ... അറിയാതെ എന്നെ തന്നെ ഞാൻ അവരിൽ കാണാറുണ്ടായിരുന്നു..വല്ലാത്ത ഒരു അവസ്ഥയാണ് കേട്ടോ.


ഇന്നു അതെ പോലെ ഉള്ള ജഡ്ജിംഗ് പാനലിൽ ഇരിക്കാൻ സാധിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസവും അഭിമാനവും സന്തോഷവും ഒക്കെ വളരെ വലുതാണ്. ഇപ്പോൾ ഓരോ പടികളായി കേറുമ്പോൾ ആ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ് ലക്ഷ്യവും സത്യസന്ധവും ആത്മാർത്ഥവും പ്രയത്നവും കൂടെ ഉണ്ടെങ്കിൽ വിജയം ഉറപ്പാണെന്ന്.. നിങ്ങളുടെ സ്വന്തം സൂരജ് സൺ . എന്നവസാനിക്കുന്നു സൂരജേട്ടന്റെ വാക്കുകൾ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends