Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

റൈറ്റർ മാമൻ ഉലക്കവിദ്യയും പഠിച്ചിട്ടുണ്ടല്ലേ? ; ഇന്നലത്തെ ഋഷിയുടെ വഴുക്കൽ സീൻ കഴിഞ്ഞ് പ്രേക്ഷകർ ചോദിക്കുന്നു ; കൂടെവിടെ പരമ്പരയുടെ വിജയം യഥാർത്ഥത്തിൽ പ്രേക്ഷകരാണ് !

19 NOVEMBER 2021 05:32 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഇത്രയധികം പ്രതികരിച്ചിട്ടുള്ള ടെലിവിഷൻ പരുപാടി വേറെയുണ്ടാകില്ല, അതാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഴിഞ്ഞ എപ്പിസോഡ് പ്രൊമോയിൽ തന്നെ ഋഷിയുടെയും സൂര്യയുടെയും അതിഥി ടീച്ചറുടെയും സീനുകൾ ഹിറ്റായിരുന്നു.

പക്ഷെ എപ്പിസോഡിൽ മറ്റൊരു ട്വിസ്റ്റ് , ഒരു ഉലക്ക ട്വിസ്റ്റ് ഉണ്ടായിരുന്നു. ഋഷി സാറിന്റെ ആ വല്ലാത്ത വീഴ്ച അടിപൊളി ആണെന്നും , താങ്ങാൻ സൂര്യ ഉള്ളപ്പോൾ ഋഷി സാറിന് വീഴ്ച കൂടും എന്നുമൊക്കെ പ്രേക്ഷകർ പറയുന്നു. കൂടെവിടേയ്‌ക്ക് ഒരു റൊമാന്റിക് സ്കെയിൽ നോക്കിയാൽ, ആദ്യം ഋഷി സൂര്യ ഫൈറ്റ്.. പരസ്പരം ഒട്ടും വിട്ടുകൊടുക്കാതെയുള്ള തർക്കങ്ങൾ...പിന്നെ അടുത്ത ഫൈറ്റ് ...അതൊരു റൊമാന്റിക് ഫൈറ്റ് എന്നുവേണമെങ്കിൽ പറയാം... സെകുരിറ്റി ചേട്ടനോട് എസ് പി സൂരജ് സാറിന്റെ വണ്ടിയിലാണോ സൂര്യ വന്നത്? എന്ന് ചോദിക്കുന്നത് സൂര്യ അറിയുമ്പോൾ ഋഷിയെ വഴിയിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതും... സുഹൃത്തുക്കളായപ്പോൾ അവർക്കിടയിലെ രസകരമായ നിമിഷങ്ങളും ദേ ഇപ്പോൾ പ്രണയത്തിൽ ആയശേഷമുള്ള നിമിഷങ്ങളും എല്ലാം അടിപൊളിതന്നെ..

ഇന്നലെ, ബാലൻസ് തെറ്റി ഋഷി സാർ വീഴാൻ പോയപ്പോൾ സൂര്യ പിടിച്ചതും അതുകണ്ടുകൊണ്ടുവന്ന ടീച്ചറും കലക്കി. ടീച്ചറിന്റെ ഡയലോഗ് അതിലും കലക്കി. അതായത്, ടീച്ചർ ഇത് കണ്ടുകൊണ്ടാണ് വന്നത് എന്ന് സൂര്യ മനസിലാക്കിയപ്പോൾ, ഒരു പരുങ്ങലോടെ

"അതായത് ടീച്ചർ... ഞാൻ വീഴാൻ പോയപ്പോൾ ... അല്ല സാർ വീഴാൻ പോയപ്പോൾ... ബാലൻസ് തെറ്റി അങ്ങനെ... എന്നൊക്കെ ഉരുണ്ടുകളിച്ചപ്പോൾ...
ടീച്ചർ... " അതിനു ഞാൻ ഒന്നും ചോദിച്ചില്ലല്ലോ? ഞാൻ ഒന്നും കണ്ടിട്ടുമില്ല..."

അതെയതെ നമ്മളാരും ഒന്നും കണ്ടിട്ടില്ല....

 

 

 

പിന്നെ ആശുപത്രിയിൽ പോകണോ എന്ന് ടീച്ചർ ചോദിക്കുമ്പോൾ നമ്പ്യാർ അങ്കിൾ ഒരു ഉലക്ക ചികിത്സയും കൊണ്ടുവരുന്നുണ്ട്.
"
"ഉലക്ക നിലത്തിട്ട് , ഉളുക്കുള്ള കാൽ കൊണ്ട് ഉരുട്ടിയാൽ മതി...ഉളുക്കും വേദനയുമൊക്കെ പമ്പകടക്കും ... എന്നിട്ട് എല്ലാവരും കൂടി ഋഷിയുടെ ഉളുക്ക് മാറ്റാനുള്ള ചികിത്സ നോക്കുകയാണ്.. ഈ സമയവും ഋഷി സൂര്യയോട് കുറുമ്പുകാട്ടുന്നത് കാണാൻ ഒരു പ്രത്യക രസം തന്നെയാണ്.

അപ്പോൾ നമ്പ്യാർ അങ്കിൾ , " അമ്മുവേ ഈ ഉളുക്ക് ഉലക്കകൊണ്ടൊന്നും തീരുന്ന ലക്ഷണമില്ല.. കേട്ടോ എന്നും പറഞ്ഞൊരു പോക്കാണ്...

നമ്മുടെ റൈറ്റർ മാമന്റെ ചികിത്സയും കൊമെടിയും എല്ലാം കൊള്ളാം....

അതുപോലെ ആര്യയുടെ കഥയിലേക്ക് വരുമ്പോഴും ദേവമ്മ എല്ലാ സത്യങ്ങളും തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇടയ്ക്കിടെ നിറം മാറുന്ന ദേവമ്മയെ എല്ലാവരും ഓന്തമ്മ എന്നാണ് വിളിക്കുന്നത്. ഇതിപ്പോൾ ഓന്തമ്മ ദേവമ്മയായിട്ടുണ്ട്. ദേവമ്മയുടെ തനി സ്വഭാവം ഇനി മോഹനൻ കാണാൻ പോകുന്നതേയുള്ളു.

ഇനി ഇന്നത്തെ എപ്പിസോഡിലേക്ക് വന്നാൽ കണ്ടതിലും പൊളിയാണ് കാണാനിരിക്കുന്നത് എന്ന് തോന്നിപ്പോകും.. ഋഷി സാർ അമ്മയ്ക്ക് കൊടുക്കുന്ന ഗിഫ്റ്റ്. ഋഷി പോലുമറിയാതെ ഇപ്പോൾ അമ്മയോട് ഋഷി അടുക്കുകയാണ്.

സൂര്യയോട് ഋഷി പറഞ്ഞിട്ടുണ്ട് ഒരിക്കലും റാണിയമ്മയെ മറന്നു, അല്ലെങ്കിൽ റാണിയമ്മയുടെ സ്ഥാനത്ത് അതിഥി ടീച്ചറെ സങ്കൽപ്പിക്കാൻ സാധിക്കില്ലെന്ന്. പക്ഷെ അതിനെല്ലാം ഇപ്പോൾ മാറ്റം വരുകയാണ്. ഇന്നത്തെ എപ്പിസോഡിൽ ഋഷിയും ടീച്ചറും തമ്മിൽ കൂടുതൽ അടുക്കുന്നുണ്ട്. പക്ഷെ ഈ ഒരു കാഴ്ച കാണാൻ ആദി സാർ കൂടെയുണ്ടായിരുന്നെങ്കിൽ എന്നാണ് ഇനിയും പ്രേക്ഷകർ പറയുന്നത്.

അതുപോലെ മിത്ര ഒന്ന് കളം മാറ്റി ചവിട്ടുന്നുണ്ട്. ഋഷിയോടുള്ള പ്രണയം മിത്ര സാക്രിഫൈസ് ചെയ്യുന്നു എന്ന തരത്തിൽ പറയുന്നുണ്ട്. ശരിക്കും അതൊരു അടവ് തന്നെയാണ്. അതിന്റെ പിന്നിലെ ബുദ്ധിയ്ക്ക് എന്ത് തിരിച്ചടിയാണ് കിട്ടുക എന്നതൊക്കെ കാത്തിരുന്നു കാണാം.

ഏതായാലും ജഗൻ തിരിച്ചു വന്നാൽ പിന്നെ ഋഷിയും സൂര്യയും അതിഥി ടീച്ചറും ആലഞ്ചേരിയിൽ നിന്നും പോകാൻ സാധ്യതയുണ്ട്, അങ്ങനെയെങ്കിൽ തിരിച്ചു നാട്ടിലേക്ക് തന്നെ എത്തും. കുറെനാളൊന്നും സൂര്യയ്ക്ക് കോളേജ് വിട്ട് നിൽക്കാനാവില്ലല്ലോ... തിരിച്ചു ചെന്ന് ഇനി റാണിയമ്മയോടും മിത്രയോടും നേരിട്ട് യുദ്ധം ചെയ്യുന്നത് കാണാൻ വേണ്ടി നമുക്ക് കാത്തിരിക്കാം... അപ്പോഴേക്കും നയനയുടെ ഋഷ്യമൊക്കെ കഥയിൽ വരും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends