Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അച്ഛമ്മയില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല!! ഒരു കിടിലൻ കഥ പൊട്ടിച്ച് അനികുട്ടൻ: ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് നടി ദേവി മേനോന്‍

19 NOVEMBER 2021 09:14 PM IST
മലയാളി വാര്‍ത്ത

ഏഷ്യനെറ്റ് സീരിയലുകളിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ളത് ഏത് സീരിയിലാണെന്നു ചോദിച്ചാൽ ഒറ്റ വാക്കിൽ നല്കാൻ കഴിയുന്ന ഉത്തരമാണ് കുടുംബവിളക്ക്. സീരിയലിനെ പോലെ തന്നെയാണ്, സീരിയലിലെ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

എന്നാല്‍, സുമിത്രയുടെ അമ്മായിയമ്മയും സിദ്ധാര്‍ഥിന്റെ അമ്മയുമായ സരസ്വതിയമ്മയെ ആർക്കും തന്നെ ഇഷ്ട്ടം കാണില്ല. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന മരുമകളെ മറന്ന് മകനെ രണ്ടാമതും വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച സരസ്വതിയ്ക്ക് ഒരു പണി കിട്ടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഏറ്റവുമൊടുവില്‍ സീരിയലിലെ കഥാപാത്രം പ്രേക്ഷകരുടെ വെറുപ്പ് നേടി എടുത്തെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ സരസ്വതിയമ്മ അങ്ങനെയല്ല കേട്ടോ...

നടി ദേവി മേനോന്‍ ആണ് സരസ്വതിയമ്മ എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്. സീരിയലില്‍ ഇത്രയും വെറുപ്പിക്കുന്ന വില്ലത്തി വേഷമാണ് ചെയ്യുന്നതെങ്കിലും ജീവിതത്തില്‍ വളരെ പാവമായിട്ടുള്ള ആളാണ് ദേവിയെന്ന് അറിയാവുന്ന വളരെ കുറച്ച് പ്രേക്ഷകർ മാത്രമേയുള്ളു....

ഇപ്പോഴിതാ കുടുംബവിളക്കിലെ സഹതാരം ആനന്ദ് നാരായണനൊപ്പം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. ആനന്ദിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ വളരെ വേഗമാണ് വൈറലായി മാറിയത്.

ദേവിയോട് പല ചോദ്യങ്ങളും ചോദിച്ചെങ്കിലും ഇതുവരെ അധികമാര്‍ക്കും അറിയാത്ത പ്രണയകഥയെ കുറിച്ചാണ് ആനന്ദ് ചോദിച്ചത്. ഇന്‍ ഹരിഹര്‍ നഗറിലെ പോലെ രസകരമായൊരു പ്രണയത്തിനൊടുവിലാണ് താനും ഭര്‍ത്താവും ഒരുമിച്ചതെന്നാണ് നടി പറയുന്നത്.

'എന്റെ ഓഫീസിന് അടുത്ത് ഒരു നായര്‍ ഫാമിലി ഉണ്ടായിരുന്നു. അവിടുത്തെ ഒരു ചേട്ടന്‍, പേര് രാമചന്ദ്ര നായര്‍. ഞാന്‍ ഓഫീസിലേക്ക് പോകുമ്പോഴെല്ലാം അദ്ദേഹം എന്നെ വായിനോക്കി നില്‍ക്കുമായിരുന്നു. അങ്ങനെ കുറേയായി. ഒരിക്കല്‍ എന്നോട് വന്ന് പറഞ്ഞു. 'കുട്ടിയെ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു'.

ഇയാള്‍ ആരാണെന്നോ, എന്താണെന്നോ, ജോലി എന്താണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. പുള്ളിക്കാരന്‍ എന്നെ നോക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ലേശം സ്‌റ്റൈലായിട്ടൊക്കെ ഞാന്‍ നടക്കും. പുള്ളി ഇഷ്ടം പറയാന്‍ വന്നപ്പോള്‍ എനിക്ക് അങ്ങനെ ഒന്നുമില്ല. വീട്ടില്‍ സമ്മതിച്ചാല്‍ കുഴപ്പമില്ലെന്ന് അറിയിച്ചു.

പിന്നെ പുള്ളിക്കാരന്റെ വീട്ടുകാരൊക്കെ വന്ന് എന്റെ വീട്ടില്‍ ചോദിച്ചു. വിവാഹനിശ്ചയത്തിന് ശേഷം ആറ് മാസം ഞങ്ങള്‍ പ്രണയിച്ച് നടന്നു. അതിന് ശേഷമാണ് വിവാഹം കഴിച്ചതെന്ന് ദേവി മേനോന്‍ പറയുന്നു.

അതേ സമയം സരസ്വതിയമ്മ ഇത്രയും പാവമാണെന്ന് കരുതിയില്ലെന്ന് പറയുകയാണ് ആരാധകര്‍. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. അച്ഛമ്മയില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല. പൊളിയായിട്ടുണ്ട്. അച്ഛമ്മ ഒരു കുശുമ്പി ആയത് കൊണ്ട് ഒരു ഇഷ്ടമേ ഉണ്ടായിരുന്നില്ല. ഇപ്പൊ ഒത്തിരി ഇഷ്ട്ടായി. ചിരിക്കാനൊന്നും അറിയില്ല എന്നാണ് കരുതിയിരുന്നത്.

 

ദേവി ചേച്ചിയെ കൊണ്ട് വന്നതിന് ആനന്ദിനോട് നന്ദി പറയുകയാണ്. അല്ലെങ്കിലും സീരിയലുകളില്‍ കാണുന്ന നെഗറ്റീവ് റോള്‍ ചെയ്യുന്നവരൊക്കെ യഥാര്‍ഥ ജീവിതത്തില്‍ നേരെ ഓപ്പോസിറ്റ് ആവും. ഇപ്പോള്‍ ദേവിയുടെ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ അത് സത്യമാണെന്ന് മനസിലായതായിട്ടും ആരാധകർ കമെന്റിലൂടെ അറിയിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends