Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ആദ്യ സീരിയലിലെ സംവിധായകൻ ക്രൂരമായി പെരുമാറി പുറത്താക്കി!! അവിടെ നിന്നും ഇറങ്ങിയത് മനസ്സ് വിഷമിച്ച്, ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അനുകുട്ടൻ; നടുക്കുന്ന വെളിപ്പെടുത്തലുമായി കുടുംബവിളക്കിലെ അനിരുദ്ധ്

19 NOVEMBER 2021 11:45 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് ആരാധകർക്ക് സുപരിചിതമായ മുഖമാണ് ആനന്ദ് നാരായണൻ. സീരിയലിൽ താരം സുമിത്രയുടെ മൂത്തമകനായ അനിരുദ്ധയാണ് അഭിനയിക്കുന്നത്. അമ്മയോട് മാത്രം വെറുപ്പ് കാണിച്ച് നടക്കുന്ന സ്വഭാവമാണ് അനിരുദ്ധിന്റേത്.

എന്നാല്‍ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ പറഞ്ഞ് എത്തുന്ന താരത്തിന് വലിയ ആരാധക പിന്‍ബലമുണ്ട്. അതേ സമയം തന്നെ ആദ്യ സീരിയലില്‍ നിന്നും തന്നെ പറഞ്ഞ് വിട്ടതിന്റെ കാരണം എന്തായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആനന്ദ്.

സീരിയലില്‍ നിന്നും പുറത്താക്കിയ സംഭവം എന്താണെന്നാണ് എംജി ചോദിച്ചത്. 'ഒരു സംവിധായകന്‍ എന്നെ സെലക്ട് ചെയ്തിരുന്നു. സീരിയലിലേക്ക് കാസ്റ്റ് ചെയ്തു, ഷൂട്ട് ഡേറ്റ് അനൗണ്‍സ് ചെയ്തു, ഷൂട്ടിങ്ങ് തുടങ്ങുകയും ചെയ്തു. ക്യാമറയുടെ മുന്നില്‍ വരെ എത്തി ആക്ഷന്‍ വരെയായി കാര്യങ്ങള്‍.

 

ആദ്യത്തെ ഷോട്ട് എടുക്കുക വരെ ചെയ്തിരുന്നു. എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ഇരുപത് വര്‍ഷത്തോളം എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നു. പേര് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇന്നും അദ്ദേഹത്തെ ഒരു ഗുരുസ്ഥാനിയനായിട്ടാണ് കാണുന്നത്. ആദ്യമായി അഭിനയിക്കാന്‍ വരുമ്പോള്‍ എന്താണ് സംസാരിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.

കലപില സംസാരിച്ച് അവതാരകന്‍ ആയത് അല്ലാതെ അഭിനയത്തെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. 2013-14 കാലഘട്ടത്തിലാണ്. സീരിയലിന് പുറമേ സിനിമയും സംവിധാനം ചെയ്തിട്ടുള്ളതാണ് ആ സംവിധായകന്‍. അതിന് ശേഷം സിനിമയോ സീരിയലോ ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത്. തിരുവനന്തപുരംകാരനാണ്.

പുള്ളിയോട് എനിക്ക് ഇപ്പോഴും ദേഷ്യമില്ല. അദ്ദേഹം ഇരുപത് വര്‍ഷത്തെ എക്പീസിരയന്‍സ് വെച്ചാണ് എന്നെ കണ്ടത്. എനിക്കത് എന്താണെന്ന് മനസിലാത്ത അവസ്ഥയാണ്.

അങ്ങനെ ആദ്യം ഷോട്ട് എടുത്തു, രണ്ടാമതും മൂന്നാമതും ആയി. ആദ്യമായി വന്നതിന്റെ ടെന്‍ഷന്‍ ആണ്. അത് പറഞ്ഞ് മനസിലാക്കി കൊടുക്കാന്‍ സാധിച്ചില്ല. ഡയലോഗും ഉണ്ടായിരുന്നു. പ്രൊംറ്റിങ് ഉള്ളത് കൊണ്ട് അഭിനയിക്കുന്നതിനിടയില്‍ എവിടെയാണ് പ്രൊംറ്റിങ് എന്ന് ഞാന്‍ തിരിഞ്ഞ് നോക്കും.

 

ഒരു കാത് പ്രൊംറ്റര്‍ക്കും ഒരു കാത് സംവിധായകനും കൊടുക്കണമെന്ന് പിന്നീടാണ് മനസിലായത്. ആദ്യ ഷോട്ട് നാലഞ്ച് തവണ എടുത്ത് ശരിയാക്കി. രണ്ടാമത്തെ ഷോട്ടിലേക്ക് പോയപ്പോല്‍ അത് എടുത്ത് ശരിയാവാതെ വന്നു.

പിന്നെ പുള്ളിക്കാരന്‍ വല്ലാതെ വൈലന്റ് ആയി. പാക്കപ്പ് പറഞ്ഞ് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ സീനാക്കി. വേറൊരു ആര്‍ട്ടിസ്റ്റിനെ തന്നാലേ എടുക്കാന്‍ പറ്റുകയുള്ളു എന്നൊക്കെ പറഞ്ഞു. എന്റെ അമ്മയും ഭാര്യയും വീട്ടുകാരുമെല്ലാം ഞാന്‍ സീരിയലില്‍ അഭിനയിക്കാന്‍ പോയി തിരിച്ച് വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ്.

നിന്റെ മുഖത്ത് അഭിനയം വരില്ല. നിനക്ക് അറിയാവുന്ന ജോലി അവതരണമാണെങ്കില്‍ അത് ചെയ്താല്‍ മതി. എന്നെ ബുദ്ധിമുട്ടിച്ചത് പോലെ ഇനി ഒരു സംവിധായകനെയും ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ പറഞ്ഞാണ് എന്നെ ലൊക്കേഷനില്‍ നിന്ന് പറഞ്ഞ് വിടുന്നത്.

അതേ സമയം അങ്ങനെ ഒക്കെ പറഞ്ഞത് മോശമായി പോയെന്നാണ് എംജി ശ്രീകുമാറിന്റെ അഭിപ്രായം. പറഞ്ഞ് വിടാനാണെങ്കില്‍ മാന്യമായി ചെയ്തൂടേ. അവിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഒക്കെ ഉണ്ടാവുമല്ലോ. ബേസിക് ആയി സംവിധായകന്‍ എന്ന നിലയില്‍ കാര്യങ്ങള്‍ പറയാം. അത് പുതുമുഖമായ നിങ്ങളോട് അല്ല, പ്രൊഡക്ഷന്‍ കണ്‍ട്രോളറിന്റെ അടുത്തോ നിര്‍മാതാവിന്റെ അടുത്തോ ആവണമായിരുന്നു. ആ നടന്‍ ശരിയാവില്ലെന്ന് തോന്നു.

അവനെ പതുക്കേ വിട്ടേക്ക്, വിഷമിപ്പിക്കണ്ട, നമുക്ക് വേറെ ആരെയെങ്കിലും എടുക്കാം എന്നൊക്കെയാണ് പറയേണ്ടതെന്ന് എംജി പറയുമ്പോള്‍ മനസ് ഒത്തിരി വിഷമിച്ചാണ് അവിടെ നിന്ന് പോന്നതെന്ന് ആനന്ദ് പറയുന്നു. 2015 മുതലാണ് സീരിയലില്‍ അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് കുടുംബവിളക്കിലേക്ക് എത്തുകയായിരുന്നു. എന്തൊക്കെയായാലും ഇപ്പോൾ താരം സീരിയലുകളും, ഷൂട്ടിങ്ങും, യുട്യൂബ് ചാനലുമായൊക്കെ മുന്നോട്ട് പോവുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends