Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

2021ലെ രാജ് നാരായൺജി ദൃശ്യ-മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പരമ്പരകളിൽ കൂടെവിടേയ്‌ക്ക് തിളക്കം; മികച്ച താരജോഡികൾ മാത്രമല്ല ഈ വില്ലനും അടിച്ചെടുത്തു അവാർഡ്; ആഘോഷമാക്കി കൂടെവിടെ പ്രേക്ഷകർ!

20 NOVEMBER 2021 12:53 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പര 'കൂടെവിടെ' മികച്ചൊരു വിജയം കൈവരിച്ചിരിക്കുകയാണ് . പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിദ അഞ്ജിയുമാണ് . ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. എന്നാല്‍ ഒരു ക്യാമ്പസ് പ്രണയം എന്നതിനേക്കാളപ്പുറം ഇരുവര്‍ക്കുമിടയിലെ ബന്ധം വളര്‍ന്നിരിക്കുകയാണ്. ഇരുവരുടേയും പ്രണയനിമിഷങ്ങളാണ് ഇപ്പോള്‍ പരമ്പരയെ ഏറെ ആകര്‍ഷകമാക്കുന്നത്.

സൂര്യ, ഋഷി എന്നിവരെ സ്നേഹത്താല്‍ ആരാധകര്‍ വിളിക്കുന്നത് 'ഋഷിയ' എന്നാണ്. ഇരുവരോടുമുള്ള സ്‌നേഹവും, പരമ്പരയെ കുറിച്ചുള്ള അഭിപ്രായങ്ങളും സോഷ്യല്‍മീഡിയയിൽ എന്നും സംസാരമാണ്. പ്രേക്ഷകര്‍ക്ക് സംത്യപ്തമാകുന്ന തരത്തിലേക്ക്, പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നതുപോലെ പരമ്പര മാറിക്കഴിഞ്ഞു എന്നാണ് ഏഷ്യാനെറ്റ് പങ്കുവയ്ക്കുന്ന പ്രൊമോ വീഡിയോകള്‍ക്ക് ആരാധകര്‍ ഇപ്പോൾ
കമന്റ് ചെയ്യുന്നത്.

എന്നാൽ ഇന്ന് ഋഷ്യ ആരാധകർക്ക് ആഘോഷമാക്കാൻ മറ്റൊരു അടിപൊളി വാർത്ത എത്തിയിരിക്കുകയാണ്. 2021ലെ രാജ് നാരായൺജി ദൃശ്യ-മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച താരജോഡികൾ ആയത് ഋഷി സാറും സൂര്യക്കുട്ടിയുമാണ്. ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയിലെ താരജോഡികളാണ് ഋഷികേഷും സൂര്യ കൈമളും.

 

പരമ്പരയിൽ സൂര്യ കൈമൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അൻഷിദ അഞ്ചിയാണ്. സീ കേരളം പരമ്പര കബനിയിൽ രംഭ എന്ന വില്ലത്തികഥാപാത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് അൻഷിദ. കൂടെവിടെയിൽ ഋഷികേശായിട്ടെത്തി ആരാധക ഹൃദയം കീഴടക്കിയ താരം ബിപിൻ ജോസ് ആണ്. സീത എന്ന പരമ്പരയിലെ റൊമാന്റിക് ഹീറോ രാമൻ ഋഷികേശ് ആയപ്പോഴും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

 

 

 

 

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടാണ് ഋഷി സൂര്യ ജോഡികൾ പ്രേക്ഷക ഹൃദയം കീഴടക്കിയത്. 2021 ജനുവരി നാലിന് ആരംഭിച്ച കൂടെവിടെ പരമ്പരയ്ക്ക് തുടക്കം മുതൽ പ്രേക്ഷക പിന്തുണ ഏറെയായിരുന്നു. മികച്ച കഥയും കഥാപാത്രങ്ങളും കൊണ്ട് സമ്പുഷ്ടമായ പരമ്പരയ്ക്ക് പ്രേക്ഷകർ അവാർഡ് കൊടുത്തുകഴിഞ്ഞതാണ്. ഇപ്പോൾ മികച്ച താരജോഡികളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ശരിയായ അംഗീകാരം തന്നെയെന്നാണ് ഓരോ കൂടെവിടെ ആരാധകരും പറയുന്നത്.

ഋഷ്യ ജോഡികൾക്കുള്ള ആദ്യ ചുവടുവെപ്പായി മാത്രം കണ്ടാൽ മതി ഇനിയങ്ങോട്ട് കൂടെവിടെ അവാർഡ് വാരിക്കൂട്ടും എന്നും പ്രേക്ഷകർ പറയുന്നുണ്ട്. അതേസമയം കൂടെവിടേയ്‌ക്ക് മികച്ച ജോഡികൾക്കുള്ള അവാർഡ് മാത്രമല്ല ലഭിച്ചിരിക്കുന്നത്. മികച്ച പ്രതിനായക അവാർഡ് കൂടി കൂടെവിടെ സ്വന്തമാക്കിയിട്ടുണ്ട്.

രാജ് നാരായൺ ജി ദൃശ്യ മാധ്യമ പുരസ്‌കാരം 2021 മികച്ച പ്രതിനായക പുരസ്‌കാരം നേടിയിരിക്കുന്നത് കൂടെവിടെയിലെ കുഞ്ഞിയാണ്. സാധാരണ നായകന്മാരെ മീശ പിരിച്ചു ഭയപ്പെടുത്തുന്ന വില്ലന്മാരെയാണ് മലയാളികൾ കണ്ടിട്ടുള്ളത്. എന്നാൽ കൂടെവിടെയിൽ തികച്ചും വ്യത്യസ്തമായ വില്ലൻ വേഷമാണ് കുഞ്ഞി .

കൂടെവിടെയിലെ മെയിൻ വില്ലത്തി റാണിയമ്മയുടെ ഭർത്താവാണ് കുഞ്ഞിയെങ്കിലും റാണിയമ്മയുടെ ശിങ്കിടിയായിട്ടാണ് നടക്കൽ. കുരുട്ടുബുദ്ധികൊണ്ടും നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും പ്രേക്ഷകരെ ചിരിപ്പിക്കുന്ന വില്ലൻ കൂടിയാണ് കുഞ്ഞു. കൂടെവിടെയിലെ കുഞ്ഞി റിയൽ ലൈഫിൽ ഒരു കടുവയാണ്. സന്തോഷ് കടുവയാണ് കൂടെവിടെയിലെ കുഞ്ഞി എന്ന കഥാപാത്രത്തെ ഇത്രത്തോളം വിജയിപ്പിച്ചത്.

ഒരുപക്ഷെ മറ്റൊരാൾക്കും ഇത്രത്തോളം കുഞ്ഞിയെ അവതരിപ്പിക്കാൻ സാധ്യമാകില്ല. റിയൽ ലൈഫിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രം ചെയ്യുക എന്നത് ഒരു കലാകാരന് വെല്ലുവിളി നിറഞ്ഞ ടാസ്‌കാണ്. അവിടെയാണ് സന്തോഷ് കടുവ എന്ന കലാകാരന്റെ വിജയം. അതുകൊണ്ട് തന്നെ കുഞ്ഞിയായിട്ടെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ സന്തോഷ് കടുവയ്ക്കും അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. കുഞ്ഞി എന്ന കഥാപാത്രത്തെ കുറിച്ച് പറയുമ്പോൾ , ഒരു അണുകിട അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ വളരെ വൃത്തികേടാകാൻ സാധ്യതയുള്ള കഥാപാത്രമാണ്. പക്ഷെ ഒരിക്കൽ പോലും ഒരാൾ പോലും കുഞ്ഞി എന്ന കഥാപാത്രത്തെ അഭിനയത്തിന്റെ കാര്യത്തിൽ വിമർശിച്ചു കണ്ടിട്ടില്ല.

ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് വൈലോപ്പളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആൻ്റണി രാജു പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ലോക്ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ് പറഞ്ഞു. സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടേയ്‌ക്ക് ലഭിച്ച അംഗീകാരങ്ങൾക്ക് ഓരോ താരങ്ങൾക്കും കൺഗ്രാജുലേഷൻസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends