കല്യാണം കഴിഞ്ഞുള്ള ആദ്യ ദിവസം, റിസപ്ഷനുള്ള ഒരുക്കങ്ങൾ തകൃതിയിൽ, വിവാഹ ശേഷം വിശേഷങ്ങളുമായി ആലീസ് ക്രിസ്റ്റി

സീരിയൽ നടി ആലീസ് ക്രിസ്റ്റി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിനെ ജീവിത സഖിയാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് ആലീസ് എത്തിയിരുന്നു.
വിവാഹ ശേഷമുള്ള പ്രതികരണങ്ങളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്തിയിരിക്കുയാണ് താരം കല്യാണം കഴിഞ്ഞുള്ള ആദ്യ ദിവസം എന്ന ക്യാപ്ഷനോട് കൂടിയാണ് താരം പുതിയ വീഡിയ പങ്കുവെച്ചിരിക്കുന്നത്. ആലീസ് ക്രിസ്റ്റി എന്ന താരത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ വഴിയാണാണ് കല്യാണം കഴിഞ്ഞുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. റിസപ്ഷനുള്ള ഒരുക്കങ്ങളിലാണ് താരമിപ്പോൾ.
ഒന്നര വര്‍ഷം മുന്‍പായിരുന്നു ആലീസിന്റെയും സജിന്റെയും വിവാഹം തീരുമാനിച്ചത്. ഇരുവീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്. കോമണ്‍സുഹൃത്ത് വഴിയായിരുന്നു വിവാഹ ആലോചന വന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കുവെച്ച് സജീവമാണ് ആലീസ് ക്രിസ്റ്റി. ഇടയ്ക്ക് സജിനും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
നല്ലൊരു ജീവിതം കിട്ടാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നാണ് വിവാഹ ശേഷം ആലീസും സജിനും മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവാഹ ശേഷം അഭിനയം തുടരുമോയെന്ന് ചോദിച്ചപ്പോള്‍ തുടരും, 22 മുതല്‍ ഷൂട്ടിങ്ങുണ്ട്. നമ്മള്‍ രണ്ടാളും രണ്ട് പ്രൊഫഷണല്‍ അല്ലേ, അവള്‍ അവളുടെ ജോലി ചെയ്യുന്നു, ഞാന്‍ എന്റെ ജോലി ചെയ്യുന്നു. സജിന്‍ നല്ല സപ്പോര്‍ട്ടീവാണ്. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായത് ഇപ്പോഴാണെന്നും ആലീസ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























