Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പുതിയ ആവശ്യവുമായി കൂടെവിടെ പ്രേക്ഷകർ, ആദി കേശവ കോളേജ് തന്നെ കാണിക്കണം; കമെന്റുകളെല്ലാം കാണുന്നുണ്ടല്ലേ, ബിപിൻ ചേട്ടൻ ആ പറഞ്ഞത് ആരെയോ കൊള്ളിച്ചു പറഞ്ഞതു പോലെ; പുത്തൻ റീൽസുമായി പ്രേക്ഷകരുടെ ഋഷി സാർ എത്തിയപ്പോൾ കൂടെവിടെ പ്രേക്ഷകരുടെ പ്രതികരണം!

21 NOVEMBER 2021 02:08 PM IST
മലയാളി വാര്‍ത്ത

ടെലിവിഷൻ പരമ്പരകൾ ഒന്നും കാണില്ല എന്നൊക്കെ പറഞ്ഞിരുന്ന യൂത്തിനെ കൂടി പരമ്പരകളുടെ ആരാധകരാക്കിയ ഒരു സീരിയലാണ് കൂടെവിടെ. തുടക്കം മുതൽ അതിഗംഭീരമായ ഒരു കഥ അതിനു പറ്റിയ കഥാപാത്രങ്ങളും കൊണ്ട് കൂടെവിടെ മികച്ച ഒരു ടീം ആണ്. കൂടെവിടെയുടെ ഓരോ ഭാഗത്തും പ്രേക്ഷകർ അഭിപ്രായം പറയുകയും അതെല്ലാം സീരിയൽ അണിയറപ്രവർത്തകർ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.

അതിഥി ടീച്ചർ കൂടി ആലഞ്ചേരിയിൽ എത്തിയപ്പോൾ ഋഷി സാർ സൂര്യ കോംബോയും ഋഷി അതിഥി ടീച്ചർ കോംബോയും പൊളിക്കുന്നുണ്ട്. അതിലൊന്നും ഇപ്പോൾ ഒരു പ്രേക്ഷകർക്കും പരാതികളില്ല. കഴിഞ്ഞ കുറെ എപ്പിസോഡുകളിൽ പ്രേക്ഷകർ വലിയ പരാതികളായിരുന്നു. കൂടുതലും കഥ കൊള്ളാം പക്ഷെ അൻഷിദ കഥാപാത്രത്തെ വിട്ടു പോയി എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞിരുന്ന പരാതി.

 

എന്നാൽ പുതിയ എപ്പിസോഡുകൾ ആ പരാതിയും മാറിയിട്ടുണ്ട്. റിഷിയും സൂര്യയും സാബുവിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് നേരെ ചെല്ലുന്നത് ഒരു വെസ്റ്റേൺ സ്റ്റൈലിൽ ഗ്ലോറിയാന്റിയുടെ അടുത്താണ്. അവിടെ എത്തിയതോടെയാണ് സൂര്യയ്ക്ക് മോഡേൺ ഡ്രെസ് കിട്ടുന്നതും പിന്നങ്ങോട്ട് കഥ മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു.

പക്ഷെ അതിനൊപ്പം പ്രേക്ഷകർ മാറാൻ കൂട്ടാക്കിയില്ല എന്നാണ് തുടർന്നുള്ള എപ്പിസോഡ് പ്രൊമോ കമെന്റുകൾ കണ്ടപ്പോൾ ബോധ്യമായത്. ഋഷിയും സൂര്യയും പിന്നീട് അതിഥി ടീച്ചറുടെ നിർദ്ദേശ പ്രകാരം ആലഞ്ചേരിയിൽ എത്തിയപ്പോഴും സൂര്യ മോഡേൺ ഡ്രെസ് ആണ് ചൂസ് ചെയ്തത്. ഇതോടെ ആരാധകർ പരാതികൾ കടുപ്പിച്ചു...

 

പക്ഷെ അതിഥി ടീച്ചർ ആലഞ്ചേരിയിലേക്ക് വന്നതുമുതൽ ആ പരാതികളെല്ലാം പമ്പകടന്നിരിക്കുകയാണ്. ഇതിനിടയിൽ പുത്തൻ ഷൂട്ട് തുടങ്ങിയിട്ടുണ്ട്. ഷൂട്ടിനിടയിലെ രസകരമായ വിഡിയോകൾ താരങ്ങൾ ഇൻസ്റ്റാ പേജിലൂടെ ആരാധകർക്കായി പങ്കുവക്കുന്നുമുണ്ട്.

ഇതിനിടയിൽ കഴിഞ്ഞ ദിവസം ഋഷി സാറായിട്ടെത്തുന്ന ബിപിൻ ചേട്ടൻ പങ്കുവച്ച ഒരു റീൽ ഇപ്പോൾ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഷൂട്ടിനിടയിലെ ദൃശ്യങ്ങളാണ് ബിപിൻ ചേട്ടൻ പങ്കുവച്ചിരിക്കുന്നത്. ബിപിൻ ചേട്ടനൊപ്പം അൻഷിയും ശ്രീധന്യ ചേച്ചിയും ഉണ്ട്. അതായത് ഋഷി സാറും സൂര്യയും അതിഥി ടീച്ചറും ഒന്നിച്ചുള്ള ഓഫ് സ്‌ക്രീൻ കോംബോ അതും അടിപൊളിതന്നെ.

 

 

 

എന്നാൽ രസകരമായ കാര്യം ബിപിൻ ചേട്ടൻ കുറിച്ച ക്യാപ്‌ഷനും വീഡിയോയിലെ അൻഷിയുടെ ഫേസുമാണ്.

വിഡിയോയിൽ അൻഷിദയെ അല്ല നിങ്ങൾക്ക് കാണാൻ സാധിക്കുക. ശരിക്കും സൂര്യ കൈമളിനെ തന്നയാണ് കാണാനാവുക. ഒരു വിഷമിച്ച മുഖഭാവത്തിൽ എന്നാൽ ആ കണ്ണുകളിൽ ഒരു കള്ള കുറുമ്പും കാണാം അത്തരത്തിലാണ് സൂര്യ ഉള്ളത്. ഇതിനു ഋഷി അല്ലല്ല... ഋഷിയല്ല ബിപിൻ ചേട്ടൻ കൊടുത്തിരിക്കുന്ന ക്യാപ്‌ഷൻ, "ക്യാരക്റ്റർ ആവാഹിച്ചു നിൽക്കുകയാണ് സീൻ കഴിഞ്ഞു അൻഷിദ ആയി" . അതിൽ തന്നെ ഒരു കമന്റും അത്തരത്തിൽ വന്നിട്ടുണ്ട്...

"ആർക്കൊക്കെയോ കൊള്ളിച്ചു ഇട്ട caption ആണല്ലോ, സൂര്യ യെ പറ്റി, യു ട്യൂബ് കമന്റ്‌..... ഒന്നും വിടാതെ വായിക്കുന്നുണ്ടല്ലേ" ശരിയാണ് കമെന്റുകൾ എല്ലാം വായിച്ചിട്ടുണ്ട്...

ഇപ്പോൾ കൂടെവിടെ പ്രേക്ഷകർ പറയുന്ന ആവശ്യം ആലഞ്ചേരിയിൽ ചുത്തിത്തിരിഞ്ഞു നിൽക്കാതെ വേഗം കോളേജിൽ പോകു എന്നാണ്. അത് ആ ഒരു വൺ ലൈൻ കഴിയാൻ നമ്മൾ ഒരു സാവകാശം കൊടുക്കണം.

പിന്നെ ശരിയാണ് കോളേജ് സീൻ വരുമ്പോൾ സ്റ്റുഡിയോയിൽ വച്ച് അഡ്ജസ്റ്റ് ചെയ്യാതെ ക്യാംപസ് തന്നെ കാണിക്കണം എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. പ്രേക്ഷകർ ഏറെപ്പേരും ഇന്നലെയും ഇന്നുമായി ഉന്നയിക്കുന്ന ആവശ്യം അതാണ്. പക്ഷെ കോവിഡ് സീൻ ഒക്കെ പരിഗണിച്ചു അവരുടെ സൗകര്യം എന്തെന്ന് കറെക്റ്റ് ആയിട്ട് എനിക്കറിയില്ല., ഞാനും തിരക്കിനോക്കി .

കോളേജ് തന്ന കാണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദി സാർ വന്നില്ലെങ്കിലും ആദി കേശവ കോളേജ് കാണിക്കണം എന്നുള്ള പ്രേക്ഷകരുടെ ആവശ്യം നല്ലൊരു ആവശ്യം തന്നെയാണ്. ഓരോ കമെന്റ്സ് വച്ച് വായിക്കുന്നില്ല... ഏറെ പേരും ആവശ്യപ്പെടുന്നത് കോളേജ് സീൻ എടുക്കുമ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോ ഒന്നും കൊണ്ടുവരാതെ കോളേജും ലാബും ലൈബ്രറിയും ഒക്കെത്തന്നെ തരണേ എന്നാണ്.

ഇനി അടുത്ത ആഴ്ചയിൽ ജഗൻ ആലഞ്ചേരിയിലേക്ക് വന്നു പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതോടൊപ്പം അഥിതി ടീച്ചർ തിരിച്ചു പോകുന്നുമുണ്ട്.

ജഗന്റെ കൈയിൽ നിന്നും അതിഥി ടീച്ചറെ ഏതായാലും ഋഷി സാർ തന്നെ രക്ഷിക്കും. അല്ലേലും അമ്മയ്‌ക്കൊപ്പം മകൻ നിൽക്കുമല്ലൊ? ഇനി അതിഥി ടീച്ചർ തിരികെ പോകുന്നതുകൊണ്ടുതന്നെ ഋഷി സൂര്യ വിവാഹം നടക്കാനുള്ള സാധ്യത ഇല്ലാതാകുകയാണ്. അങ്ങനെയാണ് കഥ പോകുന്നതെങ്കിൽ മിത്രയ്ക്ക് ഋഷിയെ പിടിച്ചുവെക്കാൻ ഒരു അവസരമാകും.

പക്ഷെ അവിടെയാണ് ഋഷി യാത്രാർത്ഥ ഹീറോ ആവുക. ഒരു ഭീരുവിനെ പോലെ സൂര്യയെ വിവാഹം കഴിച്ചിട്ട് മിത്രയിൽ നിന്നും രക്ഷപെടുന്നതിലും നല്ലതല്ലേ, സൂര്യ തന്റെ പെണ്ണാണ് എന്നൊക്കെ പറഞ്ഞ് റാണിയമ്മയ്ക്കും മിത്രയ്ക്കും മുന്നിലേക്ക് ചെല്ലുന്നത്. അപ്പോൾ വരും എപ്പിസോഡുകളിൽ അത്തരം അടിപൊളി സീനുകൾ പ്രതീക്ഷിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends