Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഫ്ലാറ്റ് എന്ന് കേട്ടപ്പോൾ 'അമ്മ NO പറഞ്ഞു; വീട്ടിൽ വെച്ചുമതിയെന്നുള്ള അമ്മയുടെ വാശിയ്ക്ക് മുന്നിൽ എല്ലാ ഷൂട്ടും വീട്ടിലാക്കി; മിനിസ്‌ക്രീനിൽ എത്തിയതിനെക്കുറിച്ചും പരസ്പരം കണ്ടതിനെ കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം മനസുതുറന്ന് ലോലിതനും മണ്ഡോദരിയും !

21 NOVEMBER 2021 04:29 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ പത്തുവർഷമായി മലയാളിക്കൊപ്പം സഞ്ചരിക്കുന്ന മഴവിൽ മനോരമയിലെ പരിപാടിയാണ് മറിമായം. സമകാലിക–സാമൂഹിക വിഷയങ്ങൾ കോർത്തിണക്കിയെത്തുന്ന മറിമായം ജനകീയമായി തുടരുന്നത്തിലൂടെ കുറെയേറെ ഗൗരവമായ കാര്യങ്ങൾ രസകരമായി മലയാളികൾക്കിടയിൽ എത്തിയിട്ടുണ്ട്, ഒപ്പം ഒരുപിടി നല്ല കഥപത്രങ്ങളെയും മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്.


അത്തരത്തിൽ മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളാണ് ലോലിതനും മണ്ഡോദരിയും. ലോലിതൻ മണ്ഡോദരി എന്ന് പറഞ്ഞാൽ ,മാത്രമേ ഇന്നും പ്രേക്ഷകർക്ക് പെട്ടന്ന് മനസിലാകുകയുള്ളു. എന്നാൽ സ്‌ക്രീനിലെത്തുന്ന ഇവർ റിയൽ ലൈഫിൽ ശ്രീകുമാറും സ്‌നേഹയുമാണ്.

അപ്പോൾ മലയാളി കുടുംബപ്രേക്ഷകരെ ഒന്നടങ്കം ചിരികൊണ്ടും ചിന്തകൾ കൊണ്ടും കീഴടക്കിയ അഭിനേതാക്കളാണ് സ്നേഹയും ശ്രീകുമാറും. ഇരുവരും റീൽ ലൈഫിൽ നിന്നും റിയൽ ലൈഫിൽ ഒന്നിച്ചപ്പോൾ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു . ഇവരുടെ വിവാഹം ആരാധകര്‍ ഏറെ ആഗ്രഹിച്ചതുമായിരുന്നു.

പരിപാടിയിലൂടെ മാത്രമല്ല പാട്ടും നൃത്തവുമായും പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഇരുവരും സമയം കണ്ടെത്താറുമുണ്ട്. പാട്ട്, നൃത്തം, അഭിനയം, ഓട്ടൻതുള്ളൻ തുടങ്ങി ഇരുവരും കൈവെക്കാത്ത മേഖലകൾ തന്നെ കുറവാണ്. മറിയായത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ശ്രീകുമാറും സ്നേഹയും പരിചയത്തിലായത് പിന്നീട് എപ്പോഴോ അത് പ്രണയത്തിലേക്കും ശേഷം വിവാഹത്തിലേക്കും എത്തുകളയും ആയിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരും അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ കാലജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിച്ചു. സ്വാസികയായിരുന്നു പരിപാടിയിൽ അവതാരികയായിരുന്നത്. ഛായമുഖി എന്ന നാടകത്തിന്റെ ഭാഗമായതിനെ കുറിച്ച് സ്നേഹയും പുതിയ തെലുങ്ക് സിനിമാ വിശേഷങ്ങളെ കുറിച്ച് ശ്രീകുമാറും വിശേഷങ്ങൾ പങ്കുവെച്ചു. മോഹൻലാൽ, മുകേഷ് തുടങ്ങി പ്രശസ്തരാ നിരവധി താരങ്ങൾ ഭാഗമായ നിരപൂക പ്രശംസ നേടിയ നാടകമായിരുന്നു ഛായാമുഖി.

 

 

 

പഠിക്കുന്ന കാലത്ത് നാടകങ്ങൾ ചെയ്യുമായിരുന്നുവെന്നും അങ്ങനെയിരിക്കെ മുകേഷിന്റെ സഹോദരി തന്റെ നാടകം കാണാനിടയായെന്നും അങ്ങനെയാണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഛായാമുഖിയിൽ അവസരം ലഭിച്ചതെന്നും സ്നേഹ പറയുന്നു.

സംവിധായകൻ സിദ്ധാർഥ് ശിവ വഴിയാണ് മറിമായത്തിൽ എത്തിയതെന്നും ആദ്യ എപ്പിസോഡുകൾ സംവിധായകനും അണിയറപ്രവർത്തകരും അമ്മയുടെ നിർബന്ധമൂലം വീട്ടിൽ വന്നാണ് ചിത്രീകരിച്ചതെന്നും സ്നേഹ പറയുന്നു.

ആ വാക്കുകൾ ഇങ്ങനെയാണ്, " 'മറിമായത്തിലേക്ക് സിദ്ധാർഥ് ശിവ വഴിയാണ് എത്തിപ്പെട്ടത്. ആദ്യം ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് ഭയമായിരുന്നു. ശേഷം ചെയ്യാൻ തീരുമാനിച്ചു. ഷൂട്ടിങ് ഫ്ലാറ്റിലാണ് എന്ന് അറിഞ്ഞതോടെ അമ്മ പോകാൻ അനുവദിച്ചില്ല. വേണമെങ്കിൽ വീട്ടിൽ വന്ന് ചിത്രീകരിക്കാൻ അറിയിച്ചു. ശേഷം മറിമായത്തിന്റെ അണിയറപ്രവർത്തകർ വീട്ടിലെത്തി ആദ്യത്തെ എപ്പിസോഡുകൾ ചിത്രീകരിച്ചു' .

ശ്രീകുമാർ അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. ശേഷം മറിമായം, ഉപ്പും മുകളും, ചക്കപ്പഴും തുടങ്ങി നിരവധി സീരിയലുകളുടേയും ആടുപുലിയാട്ടം, മെമ്മറീസ് അടക്കമുള്ള സിനിമകളുടേയും ഭാഗമായി. ഇപ്പോൾ ശ്രീകുമാർ തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതായും ശ്രീകുമാർ വെളിപ്പെടുത്തി. പ്രശസ്ത സംവിധായകൻ ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ഒരു സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

ഫ്ലവേഴ്സിലെ ചക്കപ്പഴം എന്ന കോമഡി സീരിയലിൽ ഉത്തമൻ എന്ന കഥാപാത്രത്തെ ശ്രീകുമാർ അവതരിപ്പിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചക്കപ്പഴം പരമ്പരയിലെ ഉത്തമന്‍ എന്ന കഥാപാത്രമായി താന്‍ ഇനി പരമ്പരയിലുണ്ടാകില്ല എന്നാണ് ശ്രീകുമാര്‍ അടുത്തിടെ സോഷ്യൽമീഡിയ വഴി പറഞ്ഞത്. വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്ത് കാരണത്താലാണ് പിന്മാറുന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഇത്രനാള്‍ ഉത്തമന്‍ എന്ന കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ കുറിപ്പ് പങ്കുവെച്ചത്.

പ്രണയത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. ശ്രീകുമാർ ഒട്ടും സംസാരിക്കാത്ത വ്യക്തിയാണെന്നും മറിമായത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യ നാളുകളിൽ തങ്ങൾ പരസ്പരം സംസാരിക്കാറില്ലായിരുന്നുവെന്നും ശ്രീകുമാറും സ്നേഹയും പറയുന്നു. വിവാഹശേഷമാണ് കുറച്ചെങ്കിലും മാറ്റം വന്നതെന്നും ശ്രീകുമാർ പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലാണെന്നും സ്നേഹ പറയുന്നു. മനപൊരുത്തം കണ്ടുപിടിക്കാനുള്ള മത്സരത്തിലും ഇരുവും മികച്ച പ്രകടനമാണ് റെഡ് കാർപെറ്റിൽ കാഴ്ചവെച്ചത്. ഇരുവരും തുടർന്നും സന്തോഷത്തോടെ ദാമ്പത്യ ജീവിതം നയിക്കണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്ന് സ്വാസികയും ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends