Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആഗ്രഹിച്ച കാഴ്‌ചകൾ സമ്മാനിച്ച് ജനപ്രിയ സീരിയൽ; യുവ പ്രേക്ഷകർ ആഗ്രഹിക്കുന്ന ക്യാമ്പസ് പ്രണയകഥ ക്യാമ്പസിൽ തന്നെ; കൂടെവിടെ പരമ്പര വീണ്ടും ആരാധകർക്ക് പ്രിയപ്പെട്ടതാകുന്നു; ആ സന്തോഷവാർത്ത പുറത്ത് !

22 NOVEMBER 2021 02:35 PM IST
മലയാളി വാര്‍ത്ത

മലയാളി യൂത്തിനിടയിൽ ദിനവും ചർച്ചയാകുന്നു ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ മറ്റൊരു പ്രശ്ന പരിഹാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ക്യാമ്പസ് പ്രണയ കഥയായി തുടങ്ങിയ കൂടെവിടെ ക്യാമ്പസ് ട്രാക്കിൽ തന്നെയല്ലേ പോകുന്നത് എന്ന കാര്യത്തിൽ വളരെ വലിയ ചർച്ചകൾ പ്രേക്ഷകർക്കിടയിൽ ഉണ്ടയായിരുന്നു.

എന്നാൽ കഴിഞ്ഞ ഒരു മാസത്തിന് മുന്നേ വരെ കൂടെവിടെ പരമ്പരയുടെ ദൃശ്യങ്ങളോട് പ്രേക്ഷകർക്ക് വലിയ എതിർപ്പായിരുന്നു.ഋഷ്യ സീനുകൾ ക്യാമ്പസിൽ കാണാൻ സാധിക്കാത്തതായിരുന്നു അവരുടെ പരാതിയ്ക്ക് കാരണം . പ്രേക്ഷകർക്കിടയിൽ നിന്നും അത്തരത്തിൽ പരാതി ഉയർന്നപ്പോൾ കൂടെവിടെ പരമ്പരയുടെ ഒരു ആരാധിക തന്നെ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തിക്കൊണ്ട് ഋഷിയ പ്രണയ രംഗങ്ങൾ സങ്കല്പികമായി എഴുതാൻ തുടങ്ങി.

വളരെ മനോഹരമായ ഋഷ്യ പ്രണയരംഗങ്ങൾ വായനയിൽ തന്നെ അതിമനോഹരമാക്കാൻ നയന താര കൂടെവിടെ ആരാധികയ്ക്ക് കഴിഞ്ഞു. മെട്രോ സ്റ്റാർ യൂട്യൂബ് ചാനലിലൂടെ നയനയുടെ എഴുത്തുകൾ, നയനയുടെ ഋഷ്യം എന്ന പേരിൽ പ്ലേ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

അങ്ങനെ നയനയുടെ എഴുത്തുകൾ പുരോഗമിക്കവെയാണ് , കൂടെവിടെ ടീം നയനയെ അറിയുന്നതും വായിച്ചാസ്വദിച്ച നയനയുടെ ഋഷ്യം മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ തീരുമാനിച്ചതും. തുടർന്ന് നയനയുടെ എഴുത്തുകൾ നമുക്ക് വായിക്കാൻ കിട്ടിയില്ലെങ്കിലും അതെല്ലാം കൂടെവിടെയിൽ കാണാൻ അവസരമൊരുങ്ങിയിരിക്കുകയാണ്.

 

ഇപ്പോൾ ഇതാ ഒരു സന്തോഷ വാർത്ത നയനയിൽ നിന്ന് തന്നെ പുറത്തുവന്നിരിക്കുകയാണ്. ക്യാമ്പസ് പ്രണയകഥയായി തുടങ്ങിയ കൂടെവിടെ ക്യാമ്പസിൽ തന്നെ ഷൂട്ട് ചെയ്യുന്നു എന്നതാണ് കൂടെവിടെ പ്രേക്ഷകർക്കായുള്ള പുത്തൻ വാർത്ത. നയന തന്നെയാണ് ആരാധകർക്കായി ഇത്തരമൊരു വാർത്തയുമായിട്ടെത്തിയത്.

പ്രേക്ഷകരോട് തന്നെ നയന നേരിട്ട് ഈ വിവരം പങ്കുവച്ചിട്ടുണ്ട്. അതേസമയം കൂടെവിടെ ഇപ്പോഴുള്ള ട്രാക്ക് വലിയ ട്വിസ്റ്റിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആല‍ഞ്ചേരിയിലേക്ക് അതിഥി ടീച്ചറും എത്തിയിരുന്നു. റിഷിക്കും സൂര്യയ്ക്കുമൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ അതായിരുന്നു ലക്ഷ്യം. അതോടൊപ്പം തന്റെ മകനായ റിഷിക്ക് തന്റെ യഥാർഥ സ്നേഹം എന്താണെന്ന് മനസിലാക്കി കൊടുക്കുക, അവൻ അമ്മേ എന്ന് വിളിക്കുന്നത് ഒരുവട്ടമെങ്കിലും കേൾക്കുക എന്നിങ്ങനെ അതിഥി ടീച്ചറുടെ ആഗ്രഹങ്ങൾ നിരവധിയാണ്. സൂര്യയതും ടീച്ചറുടെ ആഗ്രഹം നിറവേറ്റാൻ ലക്ഷ്യം വച്ച് മുന്നോട്ട് നീങ്ങുകയാണ്..

താൻ ആലഞ്ചേരിയിലേക്ക് വന്നാൽ റിഷി തന്നോട് മുമ്പുള്ള പോലെ തന്നെ വെറുപ്പ് കാണിക്കുമെന്നാണ് അതിഥി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇരുകൈയ്യും നീട്ടിയാണ് റിഷിയും സൂര്യയും അതിഥി ടീച്ചറെ സ്വീകരിച്ചത്. ഇപ്പോഴും സ്വന്തം അമ്മെയെ അതിഥി ടീച്ചറെ എന്ന് തന്നെയാണ് റിഷി വിളിക്കുന്നത്. ഈ വിളികൾ മുഴുവൻ കൂടെവിടെയിൽ മാറാനുണ്ട്. 'അമ്മ എന്ന് ഋഷി സാർ അതിഥി ടീച്ചറെയും വിളിക്കണം ഋഷി സാർ എന്ന വിളി സൂര്യയും മാറ്റണം അല്ലെ... അങ്ങനെ ഒരു ആഗ്രഹം നിങ്ങൾക്കും ഉണ്ടാകില്ലേ... തീർച്ചയായും ഉണ്ടാകും...

 

 

 

മുന്നോട്ടുള്ള ട്രാക്ക് അങ്ങോട്ടേക്കാണ് എന്നാണ് ഇപ്പോഴുള്ള രംഗങ്ങൾ കണ്ടാൽ മനസിലാക്കുക. റിഷിക്ക് സൂര്യ നൽകുന്ന ഉപദേശങ്ങളും അതിഥി ടീച്ചറുടെ പെരുമാറ്റവും മൂലം അമ്മയുടെ യഥാർഥ സ്നേ​ഹം എന്തെന്ന് തിരിച്ചറിയാൻ റിഷിയെ സഹായിക്കുന്നുണ്ട്.

അതിഥി ആലഞ്ചേരിയിലുണ്ടെന്ന് അറിഞ്ഞ് ജ​ഗന്നാഥൻ അവിടേക്ക് വരുന്നതും അതിഥിയെ ഭീഷണിപ്പെടുത്തുന്നതുമാണ് പുതിയ പ്രൊമോയിലുള്ളത്. എന്നാൽ ജ​ഗന്നാഥനോട് പൊരുതാൻ അതിഥിക്ക് തുണയായി താനുണ്ടാകുമെന്ന് റിഷി ജ​ഗന്നാഥനെയും അറിയിക്കും. അമ്മയ്ക്ക് വേണ്ടിയുള്ള മകന്റെ മാറ്റം സൂര്യയേയും സന്തോഷപ്പെടുത്തുന്നതാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്. അതിഥി ടീച്ചറെ ജഗന്നാഥന്റെ ഭീഷണികളിൽ നിന്നും രക്ഷിക്കാൻ പുതിയ പദ്ധതികൾ റിഷി ആലോചിക്കുന്നതും പുതിയ പ്രമോയിൽ കാണാം. അമ്മയ്ക്ക് വേണ്ടി റിഷി കളത്തിലിറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.


അതേസമയം റിഷിയുടേയും സൂര്യയുടേയും അഞ്ജാത വാസം അവസാനിപ്പിച്ച് അവരെ തിരികെ നാട്ടിലെത്തിച്ച് പഴയ കാമ്പസ് പ്രണയം തിരികെ തരണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. റിഷി-സൂര്യ വിവാ​ഹം പലതവണ പ്രമോയിൽ മിന്നി മറഞ്ഞ് പോയെങ്കിലും ഇതുവരേയും സംപ്രേഷണം ചെയ്തിട്ടില്ല. റിഷി-സൂര്യ വിവാഹം കൂടെവിടെ സീരിയൽ പ്രേക്ഷകരുടെ സ്വപ്നമാണ്. അതുടനെ വേണമെന്നും വേണ്ട എന്നുമുള്ള അഭിപ്രായങ്ങൾ പ്രേക്ഷകർക്കിടയിലുണ്ട്. അതെന്തായാലും അതിഥി ടീച്ചർ തീരുമാനിക്കട്ടെ എന്നാണ് പറയാനുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends