Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അല്ലേലും സൂര്യ കൈമൾ മീൻ പിടിക്കാൻ മിടുക്കിയാണ് ; ആഴക്കടലിൽ പോയി മീൻ പിടിച്ച് അച്ചാർ ഇടാൻ പറ്റുവോ സക്കീർ ഭായിക്ക് ; എന്നാൽ കൂടെവിടെയിലെ സൂര്യ കൈമൾ റെഡി; ആരാധകരിലേക്ക് പുത്തൻ ചുവടുവെപ്പുമായി അൻഷിത അഞ്ചി; ആശംസകളുമായി ആരാധകർ!

23 NOVEMBER 2021 04:28 PM IST
മലയാളി വാര്‍ത്ത

കുടുംബപ്രേക്ഷകർക്ക് സുപരിചിതയാണ് കൂടെവിടെ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അൻഷിദ. സൂര്യയെന്ന പെൺക്കുട്ടിയുടെ വേഷമാണ് സീരിയയിൽ അൻഷിദ അവതരിപ്പിക്കുന്നത്. കൂടെവിടെ സീരിയലിന്റെ ഭാ​ഗമായതോടെ കുടുംബത്തിലെ ഒരു അം​ഗത്തിന് ലഭിക്കുന്ന സ്നേഹമാണ് തനിക്ക് ആരാധകർ നൽകുന്നതെന്ന് അൻഷിദ തന്നെ പറയാറുണ്ട്. സീരിയൽ ഇപ്പോൾ ഏറെ നിർണായകമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോകുന്നത്. സൂര്യ എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ടതോടെ അൻഷിതയ്ക്ക് സോഷ്യൽമീഡിയ വഴിയും വലിയ ആരാധക പിന്തുണയുണ്ട്.


കബനി എന്ന സീരിയലിലൂടെയാണ് അൻഷിതയുടെ തുടക്കം സീരിയലിൽ കേന്ദ്രകഥപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. 2021ന്റെ തുടക്കത്തിലാണ് കൂടെവിടെ ആരംഭിക്കുന്നത്. സൂര്യയെന്ന നിഷ്കളങ്കയായ പഠിക്കാൻ ഏറെ ആഗ്രഹിക്കുന്ന ഒരു സാധാരണ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് കൂടെവിടെ സീരിയൽ ചർച്ച ചെയ്യുന്നത്. കുടുംബ ബന്ധങ്ങളും പ്രണയവും തമാശകളുമെല്ലാം സമംചേർത്താണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ഉറപ്പായും എല്ലാവര്ക്കും സൂര്യ എന്ന കുട്ടിയെ കാണാം. അതിനാൽ തന്നെയാണ് സൂര്യ കൈമൾ എന്ന കഥാപാത്രത്തിന് യൂത്തിനിടയിലും ഇത്രയധികം സ്വീകാര്യത ഉണ്ടായത്.

അതോടൊപ്പം സൂര്യയെ അതിഭംഗിയായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന അൻഷിദയും അംഗീകാരം അർഹിക്കുവിനുണ്ട്. സൂര്യ കൈമളായി തിളങ്ങുന്ന അൻഷിദയെ മാത്രമല്ല പ്രേക്ഷകർക്ക് അറിയാവുന്നത് വളരെ അടുത്ത ബന്ധം അൻഷിതയോടും പ്രേക്ഷകർക്ക് ഉണ്ട്. അത്രത്തോളം തുറന്ന പുസ്തകം പോലെ ലളിതമായ മനോഹരമായ ഒരു പ്രൊഫൈൽ ആണ് അൻഷി വ്യക്തി ജീവിതത്തിലും കീപ് ചെയ്യുന്നത്.

 

 

 

സൂര്യ കൈമൾ എന്ന കഥാപാത്രം ഇടയ്ക്ക് അൻഷിയായില്ലേ എന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നു. അപ്പോഴും അത് ആ വ്യക്തിയുടെയും കഥാപാത്രത്തിനെയും പ്രേക്ഷകർക്ക് വേര്തിരിച്ചെടുക്കവും വിധം മനോഹരമാക്കിയ അൻഷിദയ്ക്ക് ഉള്ള അംഗീകാരമായി കാണാവുന്നതാണ്. ഒരു ജാഡയുമില്ലാതെ എല്ലാ ആരാധകർക്കും മറുപടികൊടുക്കുന്ന വളരെ ലളിതമായ പെൺകുട്ടി അതാണ് അൻഷി എന്ന് ആരാധകർ പറയാറുണ്ട്.

ഇപ്പോൾ ആരാധകർക്കായി അൻഷി സോഷ്യൽ മീഡിയയിൽ മറ്റൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. സംഭവം ഇന്നിപ്പോൾ മൂന്ന് ദിവസമായി , എങ്കിലും പല പ്രേക്ഷകരും അറിഞ്ഞു വരുന്നതേയുള്ളു... എന്താണെന്നല്ലേ....?

ആരാധകർ ഏറെ ആഗ്രഹിച്ചിരുന്ന അൻഷിതയുടെ യൂട്യൂബ് ചാനൽ. അൻഷിത അഞ്ചി എന്ന പേരിൽ തന്നെയാണ് പുത്തൻ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. തുടക്കം ആഴക്കടലിൽ നിന്നും ആകാം , എന്ന ടൈറ്റിലോടെ ആദ്യ വീഡിയോ വച്ചപ്പോൾ വലിയ സ്വീകാര്യതാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

കടലിൽ പോയി മീൻ പിടിച്ചു കൊണ്ട് വന്നു ഉമ്മിയെ കൊണ്ട് അച്ചാർ ഇടിക്കുന്ന അൻഷിതയെ വിഡിയോയിൽ കാണാം. ലൈഫ് സ്റ്റൈൽ , വ്‌ളോഗ് . ഫുഡ്, വിഭവങ്ങൾ, പാചകം കുടുംബം ,,, എന്നിങ്ങനെ കുറച്ചു ഉദ്ദേശവുമായിട്ടാണ് അൻഷിത യൂട്യൂബ് ചാനലിലേക്ക് ചുവടുവച്ചിരിക്കുന്നത്.

 

ആദ്യ വീഡിയോ അൻഷിതയും ഉമ്മിയും കൂടി പൊളിച്ചടുക്കി എന്നാണ് കമെന്റുകൾ വായിച്ചാൽ വ്യക്തമാകുന്നത്. ഉമ്മിയുടെ മീനച്ചാർ കണ്ട് വായിൽ കൊതിയൂരാത്തവരും ചുരുക്കമാണ്. എല്ലാം അടിപൊളിയാക്കിയപ്പോഴും ആരാധകർക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. സൂര്യയുടെ ഋഷി സാറിനെ കൂടി ചാനലിൽ കൊണ്ടുവരണം എന്ന്.

 

കൂടെവിടെ പരമ്പരയിൽ എത്തുന്നതിനു മുൻപ് തന്നെയുള്ള കൂട്ടുകെട്ടാണ് അൻഷിതയും ബിപിൻ ജോസും തമ്മിൽ ഇരുവരും ഒന്നിച്ചഭിനയിച്ച ഷോർട്ട് ഫിലിം എല്ലാം ഇതിനോടകം തന്നെ ആരാധകർ തേടികണ്ടെത്തിയിരുന്നു, ഇരുവരും തമ്മിലുള്ള സൗഹൃദവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഏതായാലും ഇനി അൻഷിതയെ ഇപ്പോഴും കാണാമല്ലോ എന്നാണ് പ്രേക്ഷകർ പുത്തൻ ചാനലിന് ആശംസകൾ അറിയിച്ചുകൊണ്ട് പറയുന്നത്. നല്ല നല്ല വിഭവങ്ങളുമായി പ്രേക്ഷകരെ പിടിച്ചിരുത്താൻ അൻഷിതയ്ക്ക് സാധിക്കട്ടെ... ആശംസകൾ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends