Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി വീണ്ടും പോക്സോ.. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി..14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും..


കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..


ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..


കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമസിക്കുന്നത് തൊഴുത്തിൽ: ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് സ്ഥാനം...


ഗസ്സ സിറ്റിയിൽ കൂടുതൽ ശക്​തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...

ബാലേട്ടാ... ഈ സെന്റി ഡയലോഗ് ഒന്ന് മാറ്റിപിടിക്ക്!! അനിയൻ മാരെ സ്നേഹിക്കുന്നുണ്ട് എന്ന് പറയല്ലല്ലാതെ അവരുടെ മനസ് ഇതുവരെ ബാലൻ മനസിലാക്കിയിട്ടില്ല: ഹരി സാന്ത്വനം വീട് ഉപേക്ഷിക്കുമോ??

24 NOVEMBER 2021 07:30 PM IST
മലയാളി വാര്‍ത്ത

നിലവിൽ ഏഷ്യാനെറ്റ് പരമ്പരകളിൽ റേറ്റിംഗിൽ ആദ്യസ്ഥാനത്ത് നിൽക്കുന്ന സീരിയലാണ് സാന്ത്വനം. കുടുംബവിളക്കിനെ പിന്നിലാക്കി കൊണ്ടാണ് സീരിയൽ ഒന്നാം സ്ഥാനത്ത് എത്തിയത്. യൂത്തിനേയും കുടുംബപ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സാന്ത്വനം കഥ പറയുന്നത്.

ഒരു കുടുംബത്തിലുണ്ടാവുന്ന സന്തോഷവും പ്രശ്നങ്ങളുമാണ് സീരിയലിലും പറയുന്നത്. സാന്ത്വനത്തിന്റെ കഥയും താരങ്ങളുമാണ് സീരിയലിലേയ്ക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന ഘടകം. ‌

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിയ്ക്ക് ശേഷമാണ് സാന്ത്വനം ആരംഭിക്കുന്നത്. വനമ്പാടി സംവിധായകൻ ആദിത്യൻ തന്നെയാണ് സാന്ത്വനവും ഒരുക്കുന്നത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ എത്തുന്നത്. ചെറിയ സമയം കൊണ്ട് സാന്ത്വനം ടീം മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗമായി മാറുകയായിരുന്നു. താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

 

 

നടി ചിപ്പിയാണ് സീരിയൽ നിർമ്മിക്കുന്നത്. കൂടാതെ താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ചിപ്പിക്കൊപ്പാം പ്രേക്ഷകരുട പ്രിയപ്പെട്ട താരങ്ങളായ രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ, ബിജേഷ് ആവനൂർ, രോഹിത്,നിത എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

എല്ലാവർക്കും തുല്യപ്രധാന്യം നൽകി കൊണ്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്.ഇപ്പോൾ സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളുടെ പേരിലൂടെയാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഇവർക്ക് നിരവധി ഫാൻസ് പേജുകളും സോഷ്യൽ മീഡിയയിലുണ്ട്.

നിലവിൽ തമ്പിയുടെ വരവോട് സാന്ത്വനം മറ്റൊരു കഥാഗതിയിലേയ്ക്ക് മാറുകയാണ്, ഹരിയുടേയും അപ്പുവിന്റെ അമരവാതിയിലേയ്ക്കുള്ള പോക്ക് ബാലനിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹരിയെ തങ്ങൾക്ക് നഷ്ടമാവുമോ എന്നാണ് ബാലന്റെ ഇപ്പോഴത്തെ ഭയം.

മുൻപ് ഒരിക്കൽ തമ്പി ബാലനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഹരി അമരവതിയിലേയ്ക്ക് പോയതോട ബാലന്റെ ആശങ്ക കൂടിയിരിക്കുകയാണ്. ബാലൻ സംശയിച്ചത് പോലെ തന്നെ ഹരിയെ കൂടെ കൂട്ടാനുള്ള പദ്ധതികൾ തമ്പി തുടങ്ങിയിരിക്കുകയാണ്. ഇനി ഹരിയെ ബാലന് വിട്ട് കൊടുക്കില്ലെന്ന് പറയുകയാണ് തമ്പി. ഇതൊന്നും അപ്പുവോ ഹരിയോ അറിഞ്ഞിട്ടില്ല, എന്നതാണ് മറ്റൊരു കാര്യം.

പക്ഷെ, ഈ ബാലന്റെ സംസാരവും മുഖഭാവവും കണ്ടാൽ ആർക്കായാലും തോനി പോകും, ഇതെന്തൊരു സ്നേഹമാണെന്ന്. എത്ര ദിവസമായി ബാലൻ ഹരി തന്നെ ഉപേക്ഷിക്കുമോ എന്ന് പറഞ്ഞോണ്ടിരിക്കുന്നു. ഹരി, അമരാവതി വരെ അല്ലെ, പോയിരിക്കുന്നത്. അതും തന്റെ ഭാര്യയുടെ വീട്ടിൽ... അന്ന് മുതൽ തുടങ്ങിയ പരിഭവമാണ് ബാലനും ദേവിയ്ക്കും ശെരിക്കും ഇതിന്റെയൊക്കെ ആവശ്യമുണ്ടോ??

 

ഇല്ലെന്നാണ്, തോന്നുന്നത് കാരണം സ്വന്തമായി ഒരു സ്റ്റാണ്ടൊക്കെയുള്ള ആളാണ് ഹരി, അതുകൊണ്ടല്ലേ.. അപ്പു ഇതിന്റെയൊക്കെ അവകാശി ഇപ്പോൾ താനും കൂടിയാണ്, സത്യം പറഞ്ഞാൽ നീയിപ്പോൾ ഒരു കോശീശ്വരൻ ആണെന്നൊക്കെ പറയുമ്പോൾ, എനിക്കങ്ങനെ ഓസിന് കോടീശ്വരൻ ആകേണ്ട എന്ന് ഹരി പറയുന്നത്.

സ്വന്തം അനിയന്റെ മനസ് അറിയാമെന്ന് നാഴിയക്ക് നാല്പത് വട്ടം ബാലൻ പറയുമല്ലോ.. പിന്നെ എന്താ, ഇയാൾ ഇങ്ങനെ ചിന്തിക്കുന്നത്, എന്ന് തോന്നുന്നുണ്ടല്ലേ... അത് മറ്റൊന്ന് കൊണ്ടല്ല കേട്ടോ... മനുഷ്യനല്ലേ, എപ്പോഴാണ് മനസ് മാറുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല.

അതായിരിക്കും ചിലപ്പോൾ, ബാലൻ ഹരി അമരാവതിയ്ക്ക് പോയത് മുതൽ ഇങ്ങനെയൊക്കെ പറയുന്നത്. പക്ഷെ, ഉള്ളത് പറയാമല്ലോ, ഇടയ്ക്കൊക്കെ അത് ഓവറാകാറുണ്ട് പ്രത്യേകിച്ചും ദേവിയുടെ മുഖഭാവം.

അതേസമയം, തമ്പി എത്രയൊക്കെ ശ്രമിച്ചാലും ഹരി തമ്പിയുടെ കൂടെ നിൽക്കില്ലെന്നും എത്ര പിരിക്കാൻ ശ്രമിച്ചാലും കഴിയില്ലെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ബാലന് അനിയൻമാരുടെ മനസ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

എന്തായാലും, സംഭവബഹുലമായിരിക്കും ഇനി വരും ദിവസത്തെ എപ്പിസോഡുകൾ. സീരിയലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (6 minutes ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (19 minutes ago)

ISRAEL ട്രംപിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര  (23 minutes ago)

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA  (1 hour ago)

മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക്....  (1 hour ago)

സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (1 hour ago)

കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമ  (1 hour ago)

ചുമരില്‍ തലയിടിച്ച് വീണ വയോധികന്‍ മരിച്ചു  (2 hours ago)

സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി  (2 hours ago)

ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി  (2 hours ago)

രണ്ട് ഇംഗ്ലിഷ് നോവലുകൾ  (2 hours ago)

ശിശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നില്‍.... കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ  (2 hours ago)

പൈലറ്റ് പദ്ധതി ആരംഭിച്ചു  (2 hours ago)

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി  (3 hours ago)

ഗസ്സ സിറ്റിയിൽ കൂടുതൽ ശക്​തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...  (3 hours ago)

Malayali Vartha Recommends