Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമരാവതിയിൽ നിന്ന് ശ്വാസം മുട്ടി ഇറങ്ങി ഓടി ഹരി!! അപ്പുവിന്റെ സ്വഭാവം മാറുമോ എന്ന് കണ്ടറിയാം: തമ്പിയും ബാലനും പരോക്ഷത്തിൽ വഴക്കോ??

02 DECEMBER 2021 09:30 PM IST
മലയാളി വാര്‍ത്ത

പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും പരോക്ഷമായിട്ട് സാന്ത്വനം വീടും അമരാവതി വീടും ഇപ്പോഴും ശത്രുതയിലാണ്. വിലകൂടിയ സമ്മാനങ്ങൾ വാങ്ങി നൽകി ഹരിയെ വശത്താക്കാൻ തമ്പി ശ്രമിക്കുമ്പോൾ, സ്നേഹം കൊണ്ട് തങ്ങളോടൊപ്പം ജീവിക്കാൻ ശ്രമിക്കുകയാണ് ബാലനും ദേവേട്ടത്തിയും.

അപ്പുവാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ വേറെ ഏതോ ലോകത്തിൽ ജീവിക്കുകയാണ്. ഒരുപാട് നാളുകൾക്ക് ശേഷം അച്ഛനിൽ നിന്നും ലഭിക്കുന്ന സ്നേഹത്തിൽ മതിമറന്ന് ജീവിക്കുകയാണ് അപ്പു. പക്ഷെ, ഹരിയുടെ മുഖഭാവവും പെരുമാറ്റവുമൊക്ക കാണുമ്പോൾ മനസ്സിലാകും ഹരിയ്ക്ക് അമരാവതിയിൽ നിന്നും സാന്ത്വനം വീട്ടിലേക്ക് പോകാൻ ഇഷ്ടമില്ലെന്ന്.

ഹരി, അമരാവതിയിൽ നിന്ന് തമ്പിയുടെ മരുമകനെന്നോ, സാന്ത്വനം വീട്ടിൽ പോയി ബാലന്റെ അനിയനെന്നോ.. അറിയാതെ, ഹരി എന്ന പേരിൽ നിലനിൽപ്പ് ഉണ്ടാക്കിയെടുക്കുവാനാണ് പ്രേക്ഷകർ പറയുന്നത്.

 

 

എന്നാൽ, ഇന്നത്തെ എപ്പിസോഡിൽ ഹരി സാന്ത്വനം വീട്ടിൽ എത്തിയിരിക്കുകയാണ്, അതിന്റെ എല്ലാ ദേഷ്യവും അപ്പുവിന്റെ മുഖത്തുണ്ട്. സാന്ത്വനം കുടുംബാംഗങ്ങളെ കാണാത്തത്തിന്റെ സങ്കടത്തിലും വീർപ്പുമുട്ടലിലുമാണ് ഹരി. തിരിച്ച് വീട്ടിൽ പോകാൻ അപ്പു വരാത്തതും ഹരിയെ നിരാശയുലാഴ്ത്തിയിട്ടുണ്ട്.

ഇപ്പോഴിത അപ്പുവിന്റെ കണ്ണു വെട്ടിച്ച് അമരാവതിയിൽ നിന്ന് സാന്ത്വനത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് ഹരി. അമരാവതിയിലുള്ളവർ ഉച്ചയ്ക്ക് വിശ്രമിക്കുന്ന നേരത്തായിരുന്നു ഹരി പുറത്ത് ചാടിയത്. തമ്പിയുടെ സഹായി ഭാസ്ക്കരൻ മാത്രമാണ് ഹരി പോകുന്നത് കാണുന്നത്. കാര്യം തിരക്കിയ ഇയാളോട് ഒന്ന് വെറുതെ നടക്കാൻ പോകുന്നു എന്നാണ് ഹരി പറഞ്ഞത്.

എന്നാൽ അമരാവതിയിൽ നിന്ന് ഇറങ്ങിയ ഹരി നേരെ സാന്ത്വനം വീട്ടിലേയ്ക്ക് വരുകയാണ്. നിങ്ങളെയൊക്കെ കാണാതിരിക്കാൻ വയ്യെന്നും അതുകൊണ്ട ഇങ്ങോട്ടേയ്ക്ക് ഓടി വന്നതാണെന്നും അമ്മയോടും ഏട്ടത്തിയോടും പറയുകയാണ് ഹരി. അഞ്ജുവും ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു.

എന്നാൽ ഉച്ച ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ അപ്പു ഹരിയെ കാണാതായതോടെ ആകെ ടെൻഷൻ ആവുകയാണ്. മൊബൈൽ എടുക്കാത്തത് കൊണ്ട് ദൂരെ എങ്ങും പോകില്ലെന്നും. ഇവിടെ തന്നെയുണ്ടാവുമെന്ന് പറഞ്ഞ് മകളെ ആശ്വസിപ്പിക്കുകയാണ് തമ്പി. എന്നാൽ ഭാസ്ക്കരനിൽ നിന്ന് ഹരി പുറത്ത് പോയ വിവരം മനസ്സിലാക്കി അപ്പു അഞ്ജലിയെ ഫോൺ വിളിക്കുകയാണ്. ഹരി അവി‍ടെ വന്നുവെന്നും ഇപ്പോൾ തിരികെ പോയി എന്നും അഞ്ജലി പറയുന്നു.

 

 

 

ഇത് അപ്പുവിന് അത്ര രസിച്ചിട്ടില്ല. സാന്ത്വനത്തിൽ നിന്ന് നേരെ ഹരി ഏട്ടനേയും ശിവനേയുമൊക്കെ കാണാൻ വേണ്ടി കടയിലേയ്ക്ക് പോവുകയാണ്. ആദ്യത്തെ പോലെയല്ല ഇപ്പോൾ വലിയ കാര്യമായിട്ടാണ് പെരുമാറുന്നതെന്നും എന്നാൽ ഇനി താൻ അങ്ങോട്ട് ഇല്ലെന്നും മതിയായെന്നും പറയുന്നു. ഹരിയുടെ ഇറങ്ങി പോക്ക് പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ബാലനും ദേവിയ്ക്കും തമ്പിയുടെ സ്നേഹത്തെ കുറിച്ച് പറയുമ്പോൾ, സന്തോഷമൊക്കെ ഉണ്ടെങ്കിലും.. എവിടെയോ.. ചെറിയ മുഖമാറ്റവും കാണുന്നുണ്ട്. അതിനി, ഹരി അമരാവതിയിൽ സ്ഥിരം താമസം ആക്കുമോ?? എന്നോർത്തിട്ടാണോ, തമ്പിയുടെ അന്നത്തെ വെല്ലുവിളി ഓർത്തിട്ടാണോന്ന് കണ്ടറിയാം.

ഇനി ഹരിക്ക് സാന്ത്വനം വീടിനോട് ഇത്രയും സ്നേഹവും, മറ്റുള്ള വീട്ടിൽ നില്ക്കാൻ കഴിയാത്തതിന് ഹരിയെ മാത്രം തെറ്റ് പറഞ്ഞിട്ട് കാര്യമില്ല.. വീടും കടയും എന്ന ലോകത്തിൽ ബാലനും ദേവിയും അമ്മയും ഹരിയെ ഒതുക്കി. അതാണ് ഹരിക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനൊക്കെ ഒരുമടി.

എന്നാൽ പ്രേക്ഷകർ പറയുന്നത്ഹരിയുടെ കഷ്ടകാലം തുടങ്ങി എന്നാണ് . എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അപ്പുവിന് അവളുടെ വീട്ടിൽ പോവാൻ അധികാരം ഉള്ളതുപോലെ ഹരിയ്ക്ക് അവന്റെ വീട്ടിൽ പോകാനും അധികാരമുണ്ട്.അപ്പുവിന് വീട്ടുകാരെ കിട്ടിയപ്പോൾ ഹരിയുടെ വീട്ടുകാരോട് ഒരു അകൽച്ച ഉണ്ട്..

അതിപ്പോൾ മിണ്ടാതെ ഇരുന്നിട്ട് മിണ്ടുമ്പോൾ അങ്ങനെ ഓക്കെ ഉണ്ടാവും.. ഇനി ഇപ്പോൾ ഹരിയുടെ വീട്ടിൽ ചെല്ലുമ്പോഴുള്ള അപ്പുവിനെ ഒന്ന് കാണണം . മാറ്റം ഒന്നും ഉണ്ടാവാതെ ഇരുന്നാൽ മതിയായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഹരിയുടെയും അപ്പുവിനെയും ഈ പ്രശ്നം രണ്ടാഴ്ചത്തേക്ക് റബ്ബർബാൻഡ് പോലെ വലിച്ച് നീട്ടല്ലേ എന്നും ശിവാഞ്ജലി സീൻ കൂടുതൽ കാണിക്കണേ എന്നും പ്രേമോ വീഡിയോയുടെ കമെന്റിലൂടെ ആരാധകർ പറയുന്നുണ്ട്. ഇനിയിപ്പോൾ അപ്പുന്റെ സ്വഭാവം മാറാൻ പോകുന്നതെയുള്ളൂ. കാത്തിരുന്ന് കാണാമെന്നും സാന്ത്വനം പ്രേക്ഷകർ പറയുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends