Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇതിലും ഭേദം കുടുംബവിളക്ക് അവസാനിപ്പിക്കുന്നതാ നല്ലത്!! വേദികയ്ക്കും സുമിത്രയ്ക്കും ട്രോൾ പെരുമഴ: സീരിയസായിട്ടാണ് അഭിനയിക്കുന്നതെങ്കിൽ കോമഡി ആയിട്ടുണ്ടെന്ന് പ്രേക്ഷകർ

02 DECEMBER 2021 09:42 PM IST
മലയാളി വാര്‍ത്ത

സംഭവബഹുലമായ നിമിഷങ്ങളിലൂടെ കുടുംബവിളക്ക് സീരിയൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സുമിത്രയെ പോലീസില്‍ കുടുക്കാന്‍ ശ്രമിച്ച വേദികയ്ക്ക് ജയിലില്‍ പോവേണ്ടി വന്നിരുന്നു. മാത്രമല്ല വീട്ടില്‍ നിന്നും സിദ്ധാര്‍ഥ് അടിച്ചിറക്കി വിടുകയും ചെയ്തു.

തിരിച്ച് വീട്ടില്‍ കയറാന്‍ വേണ്ടി വീണ്ടും സമാനമായൊരു ശ്രമമാണ് വേദിക നടത്തുന്നത്. പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ ഗാര്‍ഹിക പീഢനത്തിന് താന്‍ ഇരയായി എന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിലൂടെ സുമിത്ര കുടുങ്ങുമോ എന്നും വേദിക പരാജയപ്പെടുമോ എന്നും കണ്ടറിയണമെന്നാണ് ആരാധകര്‍ പറയുന്നത്.

കുടുംബവിളക്കിന്റെ കഴിഞ്ഞ എപ്പിസോഡ് ശരിക്കും സൂപ്പര്‍ ആയിരുന്നു. സുമിത്രയും മല്ലികയും നല്ല ബോള്‍ഡ് ആയി തന്നെ പെരുമാറി. സിദ്ധുവും ഏതാണ്ട് കാര്യങ്ങള്‍ ഒക്കെ മനസിലായ മട്ടും. പക്ഷേ പ്രൊമോയില്‍ ഫുള്‍ വേദികയെ ബൂസ്റ്റ് ചെയ്ത് കൊണ്ട് പ്രേക്ഷകരെ വെറുതെ വെറുപ്പിക്കുന്ന രീതിയില്‍ ആക്കുകയാണ്. വന്ന് വന്ന് ഈ സീരിയല്‍ വല്ലാതെ ബോറാകുന്നു. സീരിയസ് ആയിട്ടാണ് എല്ലാവരും അഭിനയിക്കുന്നതെങ്കിൽ കോമഡി ആയിട്ടാണ് മാറിയിരിക്കുന്നത്.

 

 

വേദികയുടെ പെരുമാറ്റം ആവര്‍ത്തിക്കാതെ ഒന്ന് മാറ്റി പിടിച്ചൂടേ. കണ്ടന്റ് ഇല്ലെങ്കില്‍ സീരിയല്‍ അവസാനിക്കാന്‍ നോക്ക്. അല്ലതെ തലക്ക് വെളിവില്ലാത്ത പോലെ കഥ എഴുതി വിടരുതെന്നാണ് ട്രോളുകളിലൂടെയും പ്രേക്ഷകർ പറയുന്നത്.

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് സമാനമായ രീതിയില്‍ സുമിത്രയെ കേസില്‍ കുടുക്കാന്‍ വേണ്ടി വേദിക കള്ളനാടകം കളിച്ചത്. സുമിത്രയെ കള്ളക്കേസില്‍ കുടുക്കിയത് പോലീസ് തന്നെ കണ്ടുപിടിക്കുകയും അവരെ ജയിലില്‍ ആക്കുകയും ചെയ്തതാണ്. സുമിത്ര കേസ് പിന്‍വലിച്ചത് കൊണ്ട് മാത്രമാണ് അതില്‍ നിന്നും രക്ഷപ്പെട്ടത്.

അങ്ങനെ ഒരു സാഹചര്യം ഉള്ളപ്പോല്‍ വീണ്ടും സുമിത്രയ്‌ക്കെതിരെ കള്ളക്കേസുമായി പോലീസിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് വരുന്നതിലെ ലോജിക്ക് എന്താണെന്നാണ് മനസ്സിലാകാത്തത്, ഡയറക്ടർ മാമൻ അതൊന്നു ശ്രദ്ധിച്ചാൽ, കൊള്ളാമായിരുന്നു എന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ പോലീസ് നോക്കിയാലും വേദികയുടെ ചരിത്രം അറിയുന്നവര്‍ അതിന് പ്രധാന്യം കൊടുക്കുമോ. എന്തായാലും കുടുംബവിളക്കിന്റെ കഥയില്‍ പെട്ടെന്ന് തന്നെ പുരോഗതി വരുത്തണമെന്നാണ് ആരാധകർ ഒരുപോലെ പറയുന്നത്.

 

 

സ്വന്തം കുടുംബത്തിനും സഹോദരനും വലിയ പ്രശ്‌നം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാതെ നില്‍ക്കുന്ന സരസ്വതിക്കും ശരണ്യക്കും നല്ലൊരു പണിപറയില്ലലോ, എന്നാണ് ആരാധക പക്ഷം.

എത്രയൊക്കെ ദ്രേഹിച്ചാലും മറുത്തൊരു അക്ഷരം പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാത്ത ആളാണ് സുമിത്ര. അങ്ങനെ പാവമായിട്ടുള്ള സുമിത്രയേ ഇങ്ങനെ ദ്രോഹിക്കാന്‍ അവരെന്തു തെറ്റാണ് ചെയ്തത്. ഇങ്ങനെ ദ്രോഹിക്കരുത് ഡയറക്ടര്‍, അത് കാണാനുള്ള മൂഡ് ഇല്ലേ...

ഇത്രയും ദ്രോഹം ചെയ്തത് പോരെ, വേദികക്ക് ലോകം അറിയുന്ന ഒരു നാണക്കേട് കൊടുക്കണം. അതിനൊപ്പം ആ നവീനും ശരണ്യയ്ക്കും സരസ്വതിയമ്മയ്ക്കുമെല്ലാം കൊടുക്കണം. അല്ലാതെ വീണ്ടും കഥ ആവര്‍ത്തിച്ച് പോവുന്നതില്‍ ഒരു ത്രില്ലും ഇല്ലെന്നാണ് പ്രേക്ഷകര്‍ ഒരുപോലെ പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends