Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പ്രതീഷിന്റെ നാലു വർഷത്തെ പ്രണയം ഉടൻ പൂവണിയും!! കാമുകി കോട്ടയംകാരി, ആദ്യമായി സീരിയലിൽ അഭിനയിച്ചപ്പോൾ സംഭവിച്ചത് ഇത്: ആദ്യമായി അനുഭവം പങ്കുവെച്ച് കുടുംബവിളക്കിലെ പ്രതീഷ്

02 DECEMBER 2021 06:29 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് സീരിയലിലൂടെ ആരാധികമാരുടെ മനസിൽ കയറിക്കൂടിയ താരമാണ് നൂബിൻ ജോണി. ഇടുക്കിയില്‍ നിന്ന് വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത താരത്തിന് പ്രണയമുണ്ടോ, ഉണ്ടെങ്കിൽ അതാരാണെന്നൊക്കെ അറിയാൻ എല്ലാവർക്കും അതിയായ ആഗ്രഹമുണ്ട്.

ഇടയ്ക്ക് പരമ്പരയിലെ അമൃത നായരുമായി നൂബിൻ പ്രണയത്തിലാണെന്നൊക്കെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ആ സമയത്ത് താൻ അമൃതയുമായി പ്രണയത്തിൽ അല്ല എന്ന് നടൻ വെളിപ്പെടുത്തിയിരുന്നു. താന്‍ പ്രണയത്തിലാണ്, പെണ്‍കുട്ടി മറ്റൊരാള്‍ ആണെന്നും നൂബിൻ അന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ, നൂബിൻ പ്രണയിനിയെ കുറിച്ചും, വിവാഹത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹത്തെ കുറിച്ച് അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് തികച്ചുമൊരു സന്തോഷവാർത്തയാണിത്. കോട്ടയം സ്വദേശ്വിനിയായ ഒരു ഡോക്ടറാണ് തന്റെ കാമുകി എന്നാണ് താരമിപ്പോള്‍ പറയുന്നത്.

സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നുബിന്‍. സത്യ എന്ന പെണ്‍കുട്ടിയായി അഭിനയിച്ച നടി നീനുവും നുബിനൊപ്പം എത്തിയിരുന്നു. ആറ് മാസത്തിനുള്ളില്‍ തന്റെ വിവാഹമുണ്ടാവും എന്നാണ് അവതാരകയുടെ ചോദ്യത്തിന് നുബിന്‍ മറുപടിയായി പറഞ്ഞിരിക്കുന്നത്.

 

തന്നെ കണ്ടാല്‍ ഷൈന്‍ ടോം ചാക്കോയെ പോലെയുണ്ടെന്ന് കുറേ പേര്‍ പറഞ്ഞിട്ടുണ്ടെന്നും നൂബിൻ പറയുന്നുണ്ട്. ലൊക്കേഷനില്‍ വന്നപ്പോഴും അങ്ങനെയുള്ള കമെന്റുകൾ താരത്തിന് കിട്ടിയിരുന്നു. പക്ഷേ ത നിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നാണ് പറയുന്നത്.

സൂര്യയിലാണ് താൻ ആദ്യമായിട്ടൊരു വര്‍ക്ക് ചെയ്യുന്നത്. ബോബന്‍ ചേട്ടന്റെ അനിയനായി ഒരാളെ വേണം. എന്റെ ഭാഗ്യത്തിന് അവിടെ ആരും ഉണ്ടായിരുന്നില്ല. അവര്‍ക്ക് വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് എന്നെ എടുക്കേണ്ടി വന്നു. ഉച്ച കഴിഞ്ഞപ്പോഴെക്കും വേറൊരുത്തന്‍ വന്നു. അവന്‍ ആണെങ്കില്‍ ഒടുക്കത്തെ അഭിനയവും.

ഞാന്‍ ആണെങ്കില്‍ റോബര്‍ട്ട് നില്‍ക്കുന്നത് പോലെ ഒരു അനക്കവുമില്ലാതെ നില്‍ക്കും. ഒറ്റയടിക്ക് നിര്‍ത്താതെ ഡയലോഗ് പറഞ്ഞ് തീര്‍ക്കും. ഡയലോഗ് കാണുമ്പോള്‍ നെഞ്ചിലൊരു വിങ്ങലായിരുന്നു. പിന്നെ അവര്‍ പഠിപ്പിച്ച് എല്ലാം ശരിയായി. ഇപ്പോള്‍ ഡയലോഗ് ഇല്ലെങ്കില്‍ ആണ് വിഷമം. അത്രയും നേരം സ്‌ക്രീനില്‍ ഉണ്ടാവുമല്ലോ എന്നും നുബിന്‍ പറയുന്നു. അതേ സമയം നാല് വര്‍ഷത്തെ പ്രണയം എവിടെ വരെ എത്തി എന്ന് ചോദിച്ച സ്വാസികയുടെ ചോദ്യത്തിന് വിവാഹം വൈകാതെ ഉണ്ടാവുമെന്നാണ് താരം വ്യക്തമാക്കുന്നത്.

എന്റെ പ്രണയം ഏകദേശം മൂന്നാല് മാസങ്ങള്‍ക്ക് ശേഷം വിവാഹമായേക്കും. കോട്ടയത്താണ് പെണ്‍കുട്ടിയുടെ വീട്. ആന്റിയുടെ വീടിന്റെ അടുത്താണ് അവളുടെയും വീട്. വെക്കേഷന് പോയപ്പോള്‍ കണ്ടുമുട്ടിയതാണ്. പുള്ളിക്കാരിയാണ് ഇപ്പോള്‍ എനിക്ക് ഏറ്റവും വലിയ സപ്പോര്‍ട്ട് തരുന്നത്. ഒരു സിനിമ ചെയ്യണമെന്നൊക്കെയുള്ളത് എന്നെക്കാളും അവളുടെ ആഗ്രഹമാണ്.

അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്നെല്ലാം എപ്പോഴും പറയും. അഭിനയത്തിലേക്ക് വരുന്നതിന് മുന്‍പ് തന്നെ പ്രണയിച്ച് തുടങ്ങിയവരാണ് ഞങ്ങള്‍. എംബിബിഎസ് കഴിഞ്ഞ് നില്‍ക്കുന്ന പുള്ളിക്കാരി ഒരു ഡോക്ടറാണ്.

താന്‍ എല്‍എല്‍ബി പഠിക്കാന്‍ പോയ കഥയും നുബിന്‍ പങ്കുവെച്ചിരുന്നു. പഠിക്കാന്‍ പോയതേ ഉള്ളു. പഠനം കഴിഞ്ഞിട്ടില്ല. ഡിസ്റ്റന്‍സ് ആയിട്ടാണ് പഠിച്ചത്. പരീക്ഷ വരുമ്പോള്‍ സീരിയലിന്റെ ഷൂട്ടിങ്ങുമൊക്കെ ആയി മുടങ്ങി പോവും. മുന്നോട്ട് പഠിച്ച് തീര്‍ക്കണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends