Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മൊട്ട മാമൻ വന്നു!! വേദിക ഇനി ജയിലിൽ തന്നെ, കുടുംബവിളക്ക് വലിച്ചു നീട്ടാതിരുന്നാൽ ഭാഗ്യം; കേസുമായി മുന്നോട്ട് പോകരുതെന്ന് സിദ്ധാർഥ്, രണ്ടുംകല്പിച്ച് വേദിക....

03 DECEMBER 2021 07:42 PM IST
മലയാളി വാര്‍ത്ത

കുടുബവിളക്ക് സീരിയൽ സ്ഥിരം സീനുകളുമായാണ് മുന്നോട്ട് പോകുന്നത്. വീണ്ടും വേദികയുടെ പ്രധാന ലക്ഷ്യമായ സുമിത്രയുടെ ജയിൽ വാസവുമായി മുന്നോട്ട് പോവുകയാണ്. നേരത്തെ സുമിത്രയെ തകർക്കാനും ജയിലിലടക്കാനും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സിദ്ധാർഥ് വേദികയുടെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞതും വീട്ടിൽ നിന്നും ജീവിതത്തിൽ നിന്നും പുറത്താക്കിയത്.

സിദ്ധുവിന്റെ വീട്ടിൽ നിന്നും പുറത്തായ ശേഷം പലവിധ അടവുകൾ വേദിക പയറ്റുന്നുണ്ട് തിരികെ സിദ്ധുവിന്റെ വീട്ടിൽ കയറി പറ്റാൻ. അതിനായി ആദ്യം ചെയ്തത് ഗർഭിണിയാണെന്ന് കള്ളം പറഞ്ഞ് സിദ്ധുവിനേയും വീട്ടുകാരെയും വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ ആ പ്ലാൻ പൊളിഞ്ഞു.

വേദികയ്ക്ക് ഗർഭിണിയാകാൻ സാധിക്കില്ലെന്ന് വേദികയെ അറിയാവുന്നവർ സിദ്ധുവിനോട് പറഞ്ഞതോടെയാണ് ആ പദ്ധതി പൊളിഞ്ഞത്. വേദിക ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ സഹോദരി ശരണ്യ അടക്കമുള്ളവർ സിദ്ധുവിനെ ഉപദേശിച്ച് വേദികയെ തിരികെ വീട്ടിലേക്ക് വിളിക്കാമെന്നുള്ള തീരുമാനത്തിൽ എത്തിച്ചിരുന്നു.


പിന്നീട് വേദിക പറഞ്ഞത് കള്ളമാണെന്ന് മനസിലായതോടെ സിദ്ധുവിന് വേദികയോടുള്ള വെറുപ്പ് ഇരട്ടിയായി. കള്ളം പറഞ്ഞ് പറ്റിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സരസ്വതിയമ്മയും ശരണ്യയും വേദികയ്ക്ക് എതിരായിരുന്നു. ഗർഭിണിയാണെന്നുള്ള കള്ളം പൊളിഞ്ഞതോടെ വേദിക വീണ്ടും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയിരിക്കുകയാണ്.

ഇത്തവണ വീണ്ടും കള്ളകേസിൽ കുടുക്കി സുമിത്രയെ ജയിലിലാക്കാനാണ് വേദികയുടെ പദ്ധതി. അതിനായി സുമിത്രയെ നേരിൽ കണ്ട് പ്രകോപിപ്പിക്കാൻ വേദിക ശ്രമിച്ചിരുന്നു. എന്നാൽ സുമിത്ര വഴങ്ങാതെ ആയതോടെ വേദികയ സ്വയം തലക്ക് അടിച്ച് പരിക്കേൽപ്പിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സുമിത്ര തന്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് വേദിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

സംഭവം അറി‍ഞ്ഞ് വേദികയെ കാണാൻ ആശുപത്രിയിൽ എത്തിയെങ്കിലും കേസ് പിൻവലിച്ച് വീട്ടിലേക്ക് തിരികെ പോകുന്നതാണ് നല്ലതെന്ന് പറഞ്ഞ് വേദികയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ് സിദ്ധാർഥ്. കെട്ടിച്ചമച്ച സംഭവമാണെന്ന് മനസിലായ പോലെയാണ് പുതിയ പ്രമോയിൽ വേദികയോട് സംസാരിക്കുമ്പോൾ സിദ്ധാർഥ് ഉള്ളത്.

 

എന്നാൽ സിദ്ധാർഥിന്റെ ഉപദേശം മാനിക്കാതെ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് വേദികയുടെ തീരുമാനം. ആശുപത്രിയിൽ എത്തിയ സിദ്ധാർഥ് വേദികയുടെ കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കുന്ന നവീനിനേയും ചോദ്യം ചെയ്തിരുന്നു. എന്നാൽ സുമിത്ര തന്നെയാണ് വേദികയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചത് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് നവീൻ.

വേദികയുടെ പ്രകടനങ്ങൾക്ക് ശേഷം എത്തിയ സരസ്വതി അമ്മയും സുമിത്രയെയയാണ് കുറ്റപ്പെടുത്തിയത്. വേദികയുടെ പരാതിയിന്മേൽ കോടതി കയറേണ്ടി വന്നാൽ താൻ വെറുതെയിരിക്കില്ലെന്നും സുമിത്ര സരസ്വതി അമ്മയോട് പറഞ്ഞു. പുതിയ പ്രമോ കണ്ടതോടെ വേദികയും നവീനും ജയിലിൽ പോകുന്നതിനായി കാത്തിരിക്കുന്നു എന്നാണ് ആരാധർ കമന്റായി കുറിച്ചത്. മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന സീരിയൽ ഇപ്പോൾ റേറ്റിങിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.

അതുപോലെ തന്നെ, നമ്മുടെ മൊട്ട പൊലീസ് കൂടി എത്തിയതോടെ വേദികയ്ക്ക് തന്നെ പണികിട്ടുമെന്നുള്ള കാര്യം ഉറപ്പായിരിക്കുകയാണ്. മൊട്ട മാമൻ ആയതു കൊണ്ട് കേസ് സ്ട്രോങ്ങ്‌ ആയിത്തന്നെ മുന്നോട്ടു പോകുമെന്ന് വിശ്വസിക്കാം, അല്ലാതെ, വീണ്ടും വലിച്ചു നീട്ടിയാൽ കഥ ബോറാകും എന്ന കാര്യം ഉറപ്പാണ്. അതുപോലെ തന്നെ, വേദികയും നവീനും കുറെ കാലത്തേക്ക് ജയിൽ കിടക്കണം, എങ്കിൽ മാത്രമേ.. പരമ്പരയിൽ കുറച്ചു ട്വിസ്റ്റ് ഉണ്ടാകൂ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends