Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

തമ്പിയും മരുമകനും ഒന്നിച്ചതോടെ കഥ വേറെ ലെവൽ; കള്ളക്കേസും ജയിൽ വാസവും ഏറ്റില്ല, കുടുംബവിളക്കിനെ പിന്നിലാക്കികൊണ്ട് ഈ ആഴ്ചയും സാന്ത്വനം ഒന്നാമത്; ടോപ് ഫൈവിൽ കൂടെവിടെയും ഇടംപിടിച്ചു!!

03 DECEMBER 2021 08:29 PM IST
മലയാളി വാര്‍ത്ത

കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ പേർ കാണുന്നത് ഏഷ്യാനെറ്റിലെ സീരിയലുകളാണ്. ഏകദേശം പാത്തോളമാ സീരിയലുകൾ ഏഷ്യാനെറ്റിൽ മാത്രമുണ്ട്. ഇതിനെല്ലാത്തിനും നിരവധി ആരാധകരുമുണ്ട്.കുടുംബ ബന്ധങ്ങൾ, പ്രണയം, ത്രില്ലർ എന്നീ സ്വഭാവങ്ങളിലുള്ളതാണ് സീരിയലുകൾ.


ഓരോ സീരിയലിനും വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പരമ്പരകളിലെ കഥാപാത്രങ്ങളുടെ പേരിലാണ് പലപ്പോഴും സീരിയലിലെ അഭിനേതാക്കൾ പ്രേക്ഷകർക്കിടയിൽ സുപരിചിതരായിട്ടുള്ളത്. സിനിമാ അഭിനേതാക്കളെക്കാളും കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയിട്ടുള്ളതും സ്വീകാര്യത ലഭിച്ചിട്ടുള്ളതും സീരിയൽ അഭിനേതാക്കൾക്കാണ് എന്നത് തന്നെയാണ് ഓരോ സീരിയലിനും ലഭിക്കുന്ന സ്വീകാര്യതയിൽ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ ആഴ്ച സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് സീരിയലുകളുടെ ടിആർപി റേറ്റിങ്ങാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ഇത്തവണയും ഒന്നാം സ്ഥാനം സാന്ത്വനത്തിന് തന്നെയാണ്. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് കുടുംബവിളക്കുണ്ട്.


സഹോദരങ്ങളുടെ സ്നേഹത്തിന്റെയും ഭാര്യ ഭർതൃ ബന്ധത്തിന്റേയും ഒത്തുരുമയുടേയും എല്ലാം മനോഹര ദൃശ്യാവിഷ്കാരമാണ് സാന്ത്വനം പരമ്പര. സാന്ത്വനം എന്ന കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ സഞ്ചരിക്കുന്നത്. സാന്ത്വനം പരമ്പരയാണ് കഴി‍ഞ്ഞ ആഴ്ചയത്തെ റേറ്റിങ് ചാർട്ട് പരിശോധിക്കുമ്പോൾ 19.9 ടിആർപി റേറ്റിങുമായി ഒന്നാം സ്ഥാനത്തുള്ളത്. മറ്റ് സീരിയലുകളിൽ നിന്ന് സാന്ത്വനത്തെ വ്യത്യസ്തമാക്കുന്നത് കഥയും അവതരണ രീതിയും അഭിനേതാക്കളുടെ പ്രകടനവുമെല്ലാമാണ്.


സീരിയലിലെ എല്ലാ കഥാപാത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ ആരാധകരുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ശിവാഞ്ജലി കോമ്പോയ്ക്കാണ്. ഇരുവരുടേയും പ്രണയമാണ് സീരിയലിന്റെ പ്രധാന ആകർഷണം. ഇപ്പോൾ സീരിയൽ സഞ്ചരിക്കുന്നത് വളരെ നിർണായകമായ ഘട്ടങ്ങളിലൂടെയാണ്. ഏറെ നാളത്തെ പിണക്കത്തിന് ശേഷമാണ് അപ്പുവിനെ അച്ഛൻ തമ്പി വീട്ടിലേക്ക് സ്വീകരിച്ചത്. ഒപ്പം ഹരിയും അപ്പുവിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. നാളുകൾക്ക് ശേഷം അച്ഛന്റെ സ്നേഹം കിട്ടിയപ്പോൾ, മകൾക്ക് ഉണ്ടാകുന്ന മാറ്റങ്ങളും, സാന്ത്വനം വീട് പിരിഞ്ഞതിൽ ഹരിയ്ക്കുണ്ടാകുന്ന വിഷമങ്ങളിലൂടെയുമാണ് പരമ്പര ഇപ്പോൾ, കടന്നു പോകുന്നത്.

തമ്പി അപ്പുവിനേയും ഹരിയേയും സ്വീകരിക്കാൻ മനസ് കാണിച്ചത് മുതൽ അമ്മായിയച്ഛൻ മരുമകൻ കോമ്പോ എങ്ങനെയാണ് പോകുന്നത് എന്നറിയാനുള്ള ആകാംഷയാണ് പ്രേക്ഷകർക്ക്. തമ്പി ഹരിയോട് കാണിക്കുന്ന സ്നേഹം കൊല്ലാനാണോ.. വളർത്താനാണോ എന്ന സംശയവും ആരാധകർക്കുണ്ട്. തമ്പി-ഹരി കോമ്പോ ആരംഭിച്ച ശേഷമാണ് കാഴ്ചക്കാർ സാന്ത്വനത്തിന് കൂടിയത്. ഒപ്പം എന്നത്തേയും പോലെ ശിവാഞ്ജലി പ്രണയവും പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്നതും റേറ്റിങിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സാന്ത്വനത്തെ സഹായിച്ചിട്ടുണ്ട്.

രണ്ടാം സ്ഥാനം കുടുംബവിളക്കിന് തന്നെയാണ്. 18.2 ആണ് സീരിയലിന്റെ റേറ്റിങ്. സാന്ത്വനവുമായി എറ്റവും കൂടുതൽ മത്സരിക്കുന്നത് കുടുംബവിളക്ക് സീരിയലാണ്. ഇടയ്ക്കിടെ സാന്ത്വനത്തെ പിന്നിലാക്കി കുടുംബവിളക്ക് ഒന്നാം സ്ഥാനത്ത് എത്താറുമുണ്ട്. ഇത്തവണ നേരിയ വ്യത്യാസത്തിലാണ് കുടുംബ വിളക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വേദിക ഗർഭിണിയാണെന്ന എപ്പിസോഡുകൾ സംപ്രേഷണം ചെയ്തപ്പോൾ മുതൽ റേറ്റിങില്‌ കുതിപ്പുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും സാന്ത്വനത്തെ തകർക്കാൻ സീരിയലിന് സാധിച്ചില്ല.

 

ഗർഭിണിയാണെന്ന് കാണിച്ച് സിദ്ധാർഥിന്റെ വീട്ടിൽ കയറി പറ്റാനുള്ള വേദികയുടെ പ്ലാൻ പൊളിഞ്ഞതോടെ പുതിയ അടവ് പരീക്ഷിക്കുകയാണ് വേദിക. സുമിത്രയെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കാൻ സ്വന്തം തലയ്ക്ക് പരിക്കുണ്ടാക്കി ആശുപത്രിയിൽ അഡ്മിറ്റായി അനിരുദ്ധിനോട് അടക്കം പരാതി പറയുന്ന വേദികയാണ് പുതിയ പ്രമോയിലുള്ളത്.

സീരിയലിന്റേതായി പുറത്തിറങ്ങുന്ന പുതിയ പ്രമോകൾക്കും എപ്പിസോഡുകൾക്കും വലിയ സ്വീകാര്യത ലഭിക്കുന്നതിനാൽ വരും ആഴ്ച റേറ്റിങിൽ പോയ ഒന്നാം സ്ഥാനം തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവിളക്ക് ആരാധകരും അണിയറപ്രവർത്തകരും.

ഇത്തവണയും റേറ്റിംഗിൽ മൂന്നാം സ്ഥാനത്താണ് അമ്മയറിയാതെ. ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് ഈ പരമ്പര. 16.2 ആണ് സീരിയലിന്റെ റേറ്റിങ്. പ്രതികാരം, പ്രണയം, ബന്ധങ്ങൾ, ക്രൈം എന്നിവ ചേർന്നതാണ് അമ്മയറിയാതെ സീരിയൽ. ത്രില്ലർ സ്വഭാവത്തിലുള്ള സീരിയലിന് പ്രേക്ഷക നിലവാരത്തിനൊത്ത് ഉയരാൻ സാധിക്കാത്തത് റേറ്റിങിൽ തിരിച്ചടിയാകുന്നുണ്ട്. 2020 ജൂണിൽ ആരംഭിച്ച പരമ്പര ഇപ്പോൾ ഒന്നര വർഷം പിന്നിട്ടിരിക്കുകയാണ്.

റേറ്റിങിൽ നാലാം സ്ഥാനമാണ് മൗനരാഗത്തിന്. പ്രണയവും കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതവുമാണ് സീരിയലിന്റെ പ്രമേയം. തുടക്കത്തിൽ വലിയ സ്വീകാര്യത ലഭിച്ച സീരിയലായിരുന്നുവെങ്കിലും ഇപ്പോൾ റേറ്റിങിലും പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും സീരിയൽ പിന്നിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.

അഞ്ചാം സ്ഥാനത്തുള്ളത് കൂടെവിടെ എന്ന പരമ്പരയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പ്രണയ ജോഡികളിൽ ഒന്ന് റിഷിയും സൂര്യയും തന്നെയാണ്. സൂര്യ കൈമൾ എന്ന പെൺകുട്ടിയുടെ പ്രണയവും ജീവിതവും എല്ലാമാണ് സീരിയലിന്റെ പ്രമേയം.

ഒരിടക്ക് റേറ്റിങിൽ വലിയ കുതിച്ച് ചാട്ടം നടത്തിയിരുന്ന സീരിയൽ റിഷി-സൂര്യ ഒളിച്ചോട്ടത്തിന് ശേഷം വളരെ അധികം പിന്നിലേക്ക് പോവുകയായിരുന്നു. കഥാപാത്രങ്ങളെ സീരിയലിൽ കാണാൻ സാധിക്കുന്നില്ലെന്നും ലോജിക്കില്ലാതെ കഥ പറയുന്നുവെന്നുമായിരുന്നു കൂടെവിടേക്ക് നേരിട്ട് പ്രധാന വിമർശനം. എന്തായാലും അതൊക്കെ മാറി വീണ്ടും കൂടെവിടെ നല്ലൊരു കുതിച്ചുചാട്ടം തന്നെ നടത്തും.

കന്നഡ താരം തേജ് ഗൗഡയും, ഖുശി സമ്പത് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന പരമ്പരയായ പളുങ്കാണ് റേറ്റിങിൽ ആറാം സ്ഥാനത്തുള്ളത്. ഒരാഴ്ച മുമ്പാണ് സീരിയലിന്റെ സംപ്രേഷണം ഏഷ്യാനെറ്റിൽ ആരംഭിച്ചത്. രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, ലക്ഷ്മിപ്രിയ, ജോളി ഈശോ, ശ്രീജിത്ത് വിജയ് തുടങ്ങി വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. ദീപക്, നിള, അരുണിമ എന്നിവരിലൂടെയാണ് പളുങ്ക് കഥ പറയുന്നത്. സദ്ഗുണസമ്പന്നവും കുലീനവുമായ കുടുംബത്തിൽ വളർന്ന ഒരു യുവ ശാസ്ത്രജ്ഞനാണ് ദീപക്.

അമ്മയില്ലാതെ വളർന്ന മിടുക്കിയായ പെൺകുട്ടിയാണ് നിള. ദീപക്കിന്റെ കീഴിൽ ജോലി ചെയ്യുന്ന അവനെ നിശബ്ദമായി സ്നേഹിക്കുന്ന ഒരു വനിതാ ശാസ്ത്രജ്ഞയാണ് അരുണിമ. ഇവരുടെ കഥയ്‌ക്കൊപ്പം അപ്രതീക്ഷിത കഥാസന്ദർഭങ്ങളും കോർത്തിണക്കിയാണ് പളുങ്ക് സീരിയൽ സഞ്ചരിക്കുന്നത്. 11.1 റേറ്റിങുമായി സസ്നേഹമാണ് ഏഴാം സ്ഥാനത്തുള്ളത്. പാടാത്ത പൈങ്കിളി, ദയ, തുവൽസ്പർശം എന്നിവ യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളാണ് ഇപ്പോഴും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു.... യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ  (1 minute ago)

അപൂർവ മോഡൽ ബൈക്ക് തുമ്പായി... ചാലയിലെ സ്വർണക്കവർച്ചയിൽ ദുരൂഹതയേറുന്നു; ജ്വല്ലറി ഉടമയുടെ മൊഴിയിൽ വൈരുധ്യം, കവർച്ചാസംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, പ്രതികളെ കണ്ടെത്താൻ അപൂർവ ബൈക്ക് മോഡലുകൾ കേന  (5 minutes ago)

സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയം... ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17 നായിരുന്നു വിക്ഷേപണം.  (28 minutes ago)

സമരം ചെയ്ത് ഡോക്ടറെ കസ്റ്റഡിയിലെടുത്തു... കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; ചെറുത്തുനിന്ന് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി, ഒടുവിൽ ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ  (33 minutes ago)

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ദീർഘിപ്പിച്ചു....  (39 minutes ago)

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പുതിയ പദ്ധതി   (50 minutes ago)

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (59 minutes ago)

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി  (1 hour ago)

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (1 hour ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (1 hour ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (1 hour ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ  (2 hours ago)

Malayali Vartha Recommends