Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പീറ്റർ പപ്പയ്ക്കരികിൽ നിന്നും അമ്പാടി അയച്ച മെസേജ് വായിക്കുന്ന അലീന; ആ മെസേജിൽ എന്തെങ്കിലും കള്ളത്തരം ഉണ്ടോ? ; അധീന വിരഹം മതിയാക്കൂ; ഇത് കൊടുംക്രൂരത; അമ്മയറിയാതെ വേദനിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ!

04 DECEMBER 2021 09:04 AM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ വളരെ കണ്ണിങ് ആയ എപ്പിസോഡിലേക്കാണ് കടന്നിരിക്കുന്നത്. അമ്പാടിയുടെ ട്രെയിനിങ് വലിയ ക്രൂരമാക്കിയിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡിൽ തന്നെ സച്ചി നരസിംഹം എന്ന പുതിയ അവതാരത്തെ കുറിച്ച് പറയുന്നുണ്ട്. പക്ഷെ ജനറൽ പ്രൊമോ മുതൽ ആളുടെ ക്രൂരത മനസിലാക്കാൻ സാധിക്കും. കഴിഞ്ഞ എപ്പിസോഡ് കണ്ടതൊന്നുമല്ല, അതിൽ കൂടുതൽ കാണിക്കുന്നുണ്ട്. അമ്പാടി ആ പീഡനത്തിന്റെ ഇടയിൽ പോലും അലീന ടീച്ചറെ ഓർക്കുന്നുണ്ട്.

അതെസമയം അലീന മെസ്സേജ് കണ്ടിട്ട് അമ്പരപ്പെടുന്നതും എന്നാൽ ഒപ്പം പീറ്റർ പപ്പാ വന്നതും കാണിക്കുന്നുണ്ട്. പീറ്റർ പപ്പാ ഉള്ളതുകൊണ്ട് അലീനയുടെ മനസിലെ വിഷമത്തിന് അല്പം കുറവുവരുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

 

ഇപ്പോൾ അമ്മയറിയാതെ പ്രേക്ഷകർക്കുള്ള ആക പ്രതീക്ഷയും പീറ്റർ പാപ്പയാണ്. അലീന ടീച്ചർ ആശുപത്രിയിൽ ആയ ദിവസം മുതൽ എല്ലാവരും പറയുന്ന കാര്യമാണ് പീറ്റർ പപ്പാ എവിടെ എന്നുള്ളത്. പീറ്റർ പപ്പാ വൈകി വന്നെങ്കിലും ആ വരവ് ശരിയായ സമയത്തായി എന്നാണ് ഇപ്പോൾ പറയുന്നത് .

അലീന അമ്പാടിയുടെ മെസേജ് എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെ നോക്കിയിരിക്കുന്ന ആ മുഖ ഭാവം , അതും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അഭിനയത്തെ പുകഴ്ത്തുന്നുണ്ടെങ്കിലും അലീനയുടെ ആ വിഷമം കാണാൻ വയ്യന്നാണ് പ്രേക്ഷകർ പറയുന്നത്. അതുപോലെ തന്നെ അമ്പാടിയെ തറ പറ്റിക്കാൻ സച്ചി ഇറക്കിയ നരസിംഹ അവതാരം. അയാൾ എത്ര വലിയ സിംഹം ആണെകിലും അയാളെയും അമ്പാടി ശരിയാക്കും. അത് പ്രേക്ഷകർക്ക് അറിയാമെങ്കിലും ഇപ്പോഴുള്ള എപ്പിസോഡുകൾ കാണാൻ താല്പര്യമില്ല എന്നാണ് കൂടുതൽ പേരും പറയുന്നത്. അത്രയും വേദനിപ്പിക്കുന്നുണ്ട്.

 

ഈ അവസരത്തിൽ അലീന അമ്പാടി പിണക്കം എങ്കിലും മാറ്റണം. ഇതിപ്പോൾ എല്ലാം കൊണ്ടും ദുരന്തമായിരിക്കുകയാണ് അമ്മയറിയാതെ പരമ്പര. ആക പ്രതീക്ഷ അമ്പാടി രാത്രി നരസിംഹത്തിനു ഇരുട്ടടി കൊടുക്കുന്ന എപ്പിസോഡ് ആണ്. ഈ ആഴ്ച തന്നെ ആ രംഗം കാണാൻ കഴിയുമല്ലോ, അതാണ് ഇനി കാത്തിരിക്കുന്നത്.

എന്നാൽ ഇതിനിടയിൽ അമ്പാടിയുടെ മെസേജ് അലീന വായിക്കുന്നത് കാണിക്കുന്നുണ്ട്. ആ മെസേജ് വ്യക്തമായിത്തന്നെ കാണിച്ചു. അമ്പാടി എന്ന അകൗണ്ടിൽ നിന്നാണ് അത് അലീനയ്ക്ക് വന്നിരിക്കുന്നത് എങ്കിലും അതൊരു ഫോർവേഡഡ് മെസേജ് ആണ്.

 

പക്ഷെ മെസേജിൽ മാറ്റം വന്നിട്ടില്ല... "എന്നെ ഇത്രയും വിശ്വാസം ഇല്ലാത്ത ഒരാൾക്കൊപ്പം ഇനി മുന്നോട്ട് പോകാൻ പ്രയാസമാണ്. ഞാൻ ഇനി വിളിക്കില്ല. ഇങ്ങോട്ടും വിളിക്കണ്ട.... ഈ റിലേഷൻഷിപ്പ് ഇവിടെ അവസാനിക്കുന്നു" ഇതായിരുന്നു ആ മെസ്സേജ് . ഇത് അമ്പാടി ടൈപ്പ് ചെയ്യുന്നത് കഴിഞ്ഞ ഒരു എപ്പിസോഡിൽ കാണിച്ചതാണ് . പിന്നെങ്ങനെയാണ് അത് ഫോർവേഡ് മെസ്സേജ് ആയത് എന്നാണ് ആരാധകർ ചോദിക്കുന്നത്.



കഥയിൽ ഉള്ളതാണോ അതോ സീരിയലിൽ സംഭവിച്ച ഒരു കണ്ടിന്യൂവിറ്റി പ്രോബ്ലം ആണോ എന്നൊക്കെ പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട് .മറ്റ് സീരിയലിൽ നിന്നും വ്യത്യസ്തമായ ഒരു ഴോനെർ ആണ് അമ്മയറിയാതെയുടേത്. അതുകൊണ്ട് തന്നെ ത്രില്ലിംഗ് എപ്പിസോഡുകൾ കുറച്ചു പ്രയാസമേറിയതാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends