Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തമ്പി മോളോട് ഉള്ള സ്നേഹമോക്കെ കൊള്ളാം!! അതിനു മുനപ് അംബികയോടുള്ള പെരുമാറ്റവും ഒന്ന് നന്നാക്കണേ; അഞ്ജുവിനെ വീണ്ടും ഞെട്ടിച്ച് ശിവൻ

04 DECEMBER 2021 11:08 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം സീരിയലിൽ ഇപ്പോൾ ഒരുഭാഗത്ത് അഗാധമായ പ്രണയമാണെങ്കിൽ മറ്റൊരുഭാഗത്ത് പ്രശ്നങ്ങളാണ്.
അഞ്ജുവും ശിവനും തമ്മിൽ മനസ്സ് കൊണ്ട് ഒരുപാട് അടുത്ത് പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, മറുവശത്ത് ഹരിയും അപ്പുവും തമ്പിയുടെ വീട്ടില്‍ നേരിടുന്ന വെല്ലുവിളികളും പരമ്പര അവതരിപ്പിക്കുന്നുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ ഓരോ ദിവസം കഴിയുമ്പോഴും രസകരമായി മാറുകയാണ് സീരിയൽ.

ഇപ്പോഴിതാ, പുതിയ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രസകരകമായ വീഡിയോ നാടകീയമായ രംഗങ്ങളാണ് വരാനിരിക്കുന്നത് എന്നാണ് കാണിച്ചു തരുന്നത്. ഹരിയെ തന്റെ കൂടെ നിര്‍ത്താനുള്ള തമ്പിയുടെ ശ്രമങ്ങളായിരുന്നു പോയ വാരങ്ങളില്‍ സാന്ത്വനം വളരെ ആകാംഷാപരമായ രീതിയിൽ അവതരിപ്പിച്ചത്.

തമ്പിയുടെ വീട്ടില്‍ ശ്വാസം മുട്ടുന്ന ഹരിയേയും കണ്ടിരുന്നു. അച്ഛനും ഭര്‍ത്താവിനുമിടയില്‍ പെട്ടു പോയ അവസ്ഥയിൽ ആയിരിക്കുകയാണ് അപ്പു. വീര്‍പ്പുമുട്ടല്‍ സഹിക്കാനാകാതെ ഹരി ആരോടും പറയാതെ സ്വന്തം വീട്ടിലേക്കും കടയിലേക്കും വന്നതും എന്നാല്‍ ശിവനും ബാലനും ചേര്‍ന്ന് തിരിച്ചയച്ചതും കഴിഞ്ഞ ദിവസം കണ്ടിരുന്നു.

 

"

 

ഇന്നലത്തെ അപ്പുവിനോട് ഹരി ദേഷ്യപ്പെടുന്നതൊക്കെ കാണിച്ചതാണ്. മരുമകനെ സ്‌നേഹം കാണിച്ച് കൂടെ നിര്‍ത്താനുള്ള തമ്പിയുടെ തന്ത്രങ്ങള്‍ പക്ഷെ ഹരിയെ കൂടുതല്‍ വിഷമത്തിലാക്കുകയായിരുന്നു ചെയ്തത്. ഇതിന്റെ ദേഷ്യം ഹരി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇന്നത്തെ എപ്പിസോഡിൽ ഹരി തമ്പിയോട് തന്നെ കയര്‍ത്തു സംസാരിക്കുകയാണ്. ''എന്റെ അത്യാവശ്യത്തിനുള്ള പണം എടുക്കാന്‍ എനിക്ക് എന്റെ സ്വന്തം അക്കൗണ്ടുണ്ട്. ഭാര്യയെ പോറ്റാനും കുഞ്ഞുണ്ടായാല്‍ അതിനെ പോറ്റാനുമൊക്കെ കഴിവുള്ള ഭര്‍ത്താവ് തന്നെയാണ് ഞാന്‍'' എന്നാണ് ഹരി തമ്പിയോട് പറയുന്നത്.

തന്റെ പണം കാണിച്ച് എന്നെ വിലയ്ക്ക് എടുക്കാന്‍ നോക്കണ്ട എന്ന് തമ്പിയ്ക്ക് നൽകുന്ന മുന്നറിയിപ്പു തന്നെയാണ് ഇത്. എന്നാൽ, ഇതൊക്കെ കണ്ട് ആകെ തകർന്ന് അമ്പരന്നിരിക്കുകയാണ് അപ്പു. ഡൈനിംഗ് ടേബിളിലെ ഈ സംസാരത്തിന് ശേഷം,

 

 

ഗാർഡനിൽ നിന്ന് ഹർജിയുമായി ഒറ്റയ്ക്ക് സംസാരിക്കുകയാണ് തമ്പി. ഭീഷണിയുടെ സ്വരത്തിലായിരുന്നു തമ്പിയുടെ സംസാരം. അപ്പുവിനോട് മേലില്‍ ഇങ്ങനെ ശബ്ദമുയര്‍ത്തി സംസാരിക്കരുത്. ഇത് അവസാനത്തേത് ആയിരിക്കണം. അവളോടൊപ്പം കഴിയണമെങ്കില്‍ മര്യാദയ്ക്ക് കഴിഞ്ഞോണം. പറഞ്ഞേക്കാം എന്ന് വിരല്‍ ചൂണ്ടി സംസാരിച്ചു കൊണ്ട് ഹരിയെ ഭീഷണിപ്പെടുത്തുകയാണ് തമ്പി. തമ്പിയുടെ ഇത്തരത്തിലെ സംസാരമൊക്കെ കഴിഞ്ഞ് ഹരിയെ നോക്കുമ്പോൾ, ചെറുതായിട്ടൊന്നു ഭയന്നിരിക്കുകയാണ്.

പക്ഷെ, തമ്പിയ്ക്ക് ഹരിയോട് ഇങ്ങനെ സംസാരിക്കേണ്ട എന്ത് യോഗ്യതയാണ് ഉള്ളതെന്ന് മനസ്സിലാകുന്നില്ല. അംബികയോട് ഇതിന് മുന്നേ കാണിച്ച, ഓരോ പ്രവൃത്തിയും എല്ലാവരും കണ്ടതാണ്. മകളെ വിളിക്കാതിരിക്കാൻ ഫോൺ വാങ്ങിച്ച് വെച്ചതും.. ഇപ്പോഴും ദേഷ്യത്തിൽ സംസാരിച്ചതുമൊക്കെ, മകളുടെ ഭർത്താവിനോട് ഇത്തരത്തിൽ സംസാരിക്കുമ്പോൾ, സ്വാന്തനം സ്വഭാവം കൂടി ഓർത്താൽ നന്നായിരിക്കും.

അതേഅസമയം, അഞ്ചുവും ശിവനും ഓരോ ദിവസും കഴിയുമ്പോഴും ഒരുപാട് അടുത്തുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ഹോസ്പിറ്റലില്‍ പോയതിന് ആരെന്ത് പറഞ്ഞുവെന്ന് ശിവന്‍ അഞ്ജുവിനോട് ചോദിക്കുകയാണ്. എനിക്കെന്തോ വിശേഷം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് അവര്‍ വന്നതെന്ന് അഞ്ജു പറയുന്നു. എന്നാല്‍ എന്ത് വിശേഷം എന്നായിരുന്നു ശിവന്റെ മറുപടി.

പിന്നീട് ഇരുവരും തമാശകള്‍ പറഞ്ഞ് ചിരിച്ച് സന്തോഷത്തോടെയിരിക്കുന്നതാണ് വീഡിയോയിലുള്ളത്. നിങ്ങള്‍ ഞാന്‍ കരുതുന്നത് പോലെയല്ല. ഓരോ ദിവസം കഴിയുന്തോറും പുതുതായിട്ട് ഓരോ കാര്യങ്ങള്‍ മനസിലാക്കി കൊണ്ടിരിക്കുകയാണ്. ഇതൊക്കെ എന്ന് നിര്‍ത്തും എന്ന് അഞ്ജു പറയുമ്പോള്‍ എന്ത് എന്ന് ആശ്ചര്യത്തോടെ ശിവന്‍ ചോദിക്കുന്നു. പുതിയ പുതിയ അവതാരങ്ങള്‍ എടുക്കുന്നത് എന്നായിരുന്നു അഞ്ജുവിന്റെ ഉത്തരം.

അല്ലെങ്കിലും, ശിവൻ നമ്മൾ കരുതുന്നത് പോലെയൊന്നുമല്ല, നമ്മളാരും കാണാത്ത നിരവധി മുഖങ്ങൾ ശിവേട്ടനുണ്ട്. ഇനിയുള്ള എപ്പിസോഡുകളിൽ അതെല്ലാം നമുക്കൊക്കെ കാണാം. തമ്പിയും ഹരിയും തമ്മിൽ ഇനി പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ?? ഉണ്ടെങ്കിൽ തന്നെ എങ്ങനെ ആയിരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends