Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

കുടുംബവിളക്കിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു!! അനന്യയുടെ കുറവ് നികത്താൻ എത്തുന്നത് ഉറ്റ സുഹൃത്തോ??

04 DECEMBER 2021 11:14 PM IST
മലയാളി വാര്‍ത്ത

സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. ടിആർപി റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയിൽ സിനിമാ താരങ്ങൾ മുതൽ നിരവധിപേർ അഭിനയിക്കുന്നുണ്ട്. മീര വാസുദേവും കൃഷ്ണകുമാര്‍ മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പരമ്പരയിൽ ഇവരെ കൂടാതെ ഒട്ടനവധി അഭിനേതാക്കളുണ്ട്.

മീര അവതരിപ്പിക്കുന്ന സുമിത്രയുടേയും കൃഷ്ണകുമാര്‍ മേനോൻ അവതരിപ്പിക്കുന്ന സിദ്ധാർഥ് എന്ന കഥാപാത്രത്തിന്‍റേയും മരുമകളയായി വേഷം ഇടുന്ന ആതിര മാധവും മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്, ആതിര സീരിയലിൽ നിന്നും പിന്മാറുന്നു എന്ന വാർത്ത പുറം ലോകം അറിഞ്ഞത്. ആതിരയ്ക്ക് പകരം ആരായിരിക്കും വരുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് ഓരോ സീരിയൽ ആരാധകരും. ഇതിനിടയില്‍ ഒരു നടി കുടുംബവിളക്കിലേക്ക് എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

 

 

വളരെ കാലമായി കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആയിരുന്നു ആതിര മാധവ്. ഡോക്ടര്‍ അനന്യയായി വന്ന് എല്ലാവരുടെയും സ്‌നേഹം നേടി എടുത്ത ആതിര ഗര്‍ഭിണിയാണെന്ന വാർത്ത കഴിഞ്ഞ മാസമാണ് പുറംലോകത്തെ അറിയിച്ചത്.

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പം താന്‍ ഗര്‍ഭിണിയാണെന്ന കാര്യം കൂടി ആതിര എല്ലാവരോടും പങ്കുവെച്ചു. ഇതോടെ ഇനിയും നടി അഭിനയത്തില്‍ തുടരുമോ എന്ന ചോദ്യം ഉയര്‍ന്നു വന്നു. ഒടുവില്‍ താനിനി ഉണ്ടാവില്ലെന്ന് അറിയിച്ച് കൊണ്ട് താരം തന്നെ എത്തിയിരുന്നു.

ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസത്തിലേക്ക് എത്തിയതേ ഉള്ളു. എന്നാലും സീരിയലുമായി മുന്നോട്ട് പോവാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് നടി പറയുന്നത്. ഇത്രയും കാലം സഹിച്ച് നിന്നെങ്കിലും മുന്നോട്ട് വലിയ പ്രശ്‌നങ്ങള്‍ വരുന്നത് കൊണ്ട് തത്കാലം അഭിനയത്തില്‍ നിന്നും മാറുകയാണ്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ കുടുംബവിളക്കില്‍ നിന്നും പിന്മാറുകയാണെന്ന് ആതിര ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇനി തിരിച്ച് വരുമോ എന്ന ചോദ്യത്തിന് ബാക്കി എല്ലാം കുഞ്ഞ് ജനിച്ചതിന് ശേഷമേ തീരുമാനിക്കുകയുള്ളു എന്നും അറിയിച്ചു.


അതേ സമയം ആതിരയുടെ കഥാപാത്രത്തിന വളരെ പ്രധാന്യം ഉള്ളതിനാല്‍ ആതിരയ്ക്ക് പകരം ആര് വരുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ആതിരയുടെ ഉറ്റസുഹൃത്തും നടിയുമായ ഡയാന ഹമീദിന്റെ പേരാണ് ഈ റോളിലേക്ക് പലരും നിര്‍ദ്ദേശിക്കുന്നത്.

താന്‍ സീരിയലിലേക്ക് വരുന്നതിന് കാരണമായി മാറിയ സുഹൃത്ത് ഡയാന ആണെന്ന് ആതിര മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആതിരയുമായി ഏകദേശം രൂപസാദൃശ്യം കൂടി ഉള്ളതിനാല്‍ ഡയാന അനന്യ ആവുന്നതില്‍ കുഴപ്പമില്ലെന്നാണ് ആരാധകരും പറയുന്നത്.

ഏതായാലും ആതിര പോയ സ്ഥിതിക്ക് സീരിയലിലേക്ക് പുതിയൊരു അതിഥി എത്തുമെന്നുള്ള കാര്യം വ്യക്തമാണ്. അതിനുള്ളില്‍ കഥയിലും ട്വിസ്റ്റ് കൊണ്ട് വരികയാണെങ്കില്‍ അത് റേറ്റിങ്ങില്‍ വലിയ നേട്ടമായി മാറുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നിലവില്‍ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് കുടുംബവിളക്ക്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു.... യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ  (1 minute ago)

അപൂർവ മോഡൽ ബൈക്ക് തുമ്പായി... ചാലയിലെ സ്വർണക്കവർച്ചയിൽ ദുരൂഹതയേറുന്നു; ജ്വല്ലറി ഉടമയുടെ മൊഴിയിൽ വൈരുധ്യം, കവർച്ചാസംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, പ്രതികളെ കണ്ടെത്താൻ അപൂർവ ബൈക്ക് മോഡലുകൾ കേന  (5 minutes ago)

സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയം... ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17 നായിരുന്നു വിക്ഷേപണം.  (28 minutes ago)

സമരം ചെയ്ത് ഡോക്ടറെ കസ്റ്റഡിയിലെടുത്തു... കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; ചെറുത്തുനിന്ന് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി, ഒടുവിൽ ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ  (33 minutes ago)

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ദീർഘിപ്പിച്ചു....  (39 minutes ago)

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പുതിയ പദ്ധതി   (50 minutes ago)

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (59 minutes ago)

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി  (1 hour ago)

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (1 hour ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (1 hour ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (1 hour ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ  (2 hours ago)

Malayali Vartha Recommends