Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തെലുങ്കിൽ ദൃശ്യം 2വിൽ അഡ്വക്കേറ്റിന്റെ വേഷം ചെയ്തത് ഞാനായിരുന്നു; ആ സിനിമയിൽ അഭിനയിച്ചപ്പോൾ ജിത്തു സാറിനോട് ചോദിച്ചു എന്താണ് മലയാളം സിനിമകളിൽ തന്നെ വിളിക്കാത്തതെന്ന്;സാറിന്റെ ആ മറുപടി എന്നെ ഞെട്ടിച്ചു;മലയാളത്തിൽ അവസരം ലഭിക്കാത്തത് ഈ കാരണത്താൽ? എന്താ സംഭവിച്ചതെന്ന് ദൈവത്തിനു മാത്രമേ അറിയൂവെന്ന വെളിപ്പെടുത്തലുമായി ഷംന കാസിം

05 DECEMBER 2021 07:07 PM IST
മലയാളി വാര്‍ത്ത

ചട്ടക്കാരി,വലിയങ്ങാടി തുടങ്ങിയ മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ച താരമാണ് ഷംന കാസിം. പക്ഷേ മലയാളത്തിൽ കൂടുതൽ അവസരങ്ങൾ ഷംനയെ തേടിയെത്തിയില്ല. തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരി ഷംന കാസിമിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ വളരെ ശ്രദ്ധേയമാകുന്നു.

ജീത്തു ജോസഫിന്റെ മലയാളം സിനിമകളിൽ തനിക്ക് അവസരം നഷ്ടമായത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷംന കാസിം. തെലുങ്കിൽ ദൃശ്യം 2വിൽ അഡ്വക്കേറ്റിന്റെ വേഷം ചെയ്തത് ഷംനയായിരുന്നു .ആ സിനിമയിൽ അഭിനയിച്ചപ്പോൾ ജിത്തു സാറിനോട് താൻ ചോദിച്ചു എന്താണ് മലയാളം സിനിമകളിൽ തന്നെ വിളിക്കാത്തതെന്ന് .

അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു ഒരിക്കൽ ഒരു റോളിന് വേണ്ടി ഷംനയെ കുറിച്ച് അന്വേഷിച്ചു.അപ്പോൾ ലഭിച്ച വിവരം ഷംനയുടെ പ്രതിഫലം കൂട്ടി, ഡേറ്റ് ഇപ്പോൾ ഇല്ല എന്നൊക്കെയായിരുന്നു. അതുകൊണ്ടാണ് പിന്നീട് മറ്റൊരാളെ സമീപിച്ചത്. എന്നാൽ യഥാർത്ഥത്തിൽ തന്നോട് ആരും ഇത്തരത്തിൽ ഒരു കാര്യം ചോദിച്ചിരുന്നില്ല.

എനിക്ക് എന്താണ് മലയാളത്തിൽ അവസരം ലഭിക്കാത്തത് എന്ന് ദൈവത്തിന് മാത്രമെ അറിയൂവെന്നും ഷംന പറയുന്നു.മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുണ്ട് . ഷംന കാസിമിനെ തമിഴകത്ത് ചിന്ന അസിൻ എന്നാണ് വിളിക്കുന്നത് .

ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളി തയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തിൽ താരം അഭിനയിച്ചു . ജയലളിതയുടെ ഉറ്റതോഴിയായ ശശികലയുടെ വേഷമാണ് ഷംന അവതരിപ്പിച്ചത്.

ഇപ്പോൾ നടിയെന്ന നിലയിൽ മാത്രമല്ല നർത്തകിയായും തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. 2004ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം എല്ലാ തെന്നിന്ത്യൻ ഭാഷകളിലുമുള്ള സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.17 വർഷമായി കലാരംഗത്ത് നിറഞ്ഞു നിൽക്കുകയാണ് ഷംന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends