Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തമ്പിയുടെ ഒരു അടവും ഇനി നടക്കാൻ പോകുന്നില്ല; തകർപ്പൻ ഡയലോഗുമായി ഹരി. അനിയനെ ചേർത്ത് പിടിക്കാനൊരുങ്ങി സാന്ത്വനം കുടുംബം

05 DECEMBER 2021 07:32 PM IST
മലയാളി വാര്‍ത്ത

കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം, സാന്ത്വനം വീട്ടിൽ നിന്നും നമുക്ക് ഓരോരുത്തർക്കും അത് വ്യക്തമായി കാണാനും കഴിയും. ബാലനേയും ദേവിയേയും ഇവരുടെ സഹാദരന്മാരേയും ഭാര്യമാരേയും ഇന്ന് മലയാളികൾ നെഞ്ചിലേറ്റിയിരിക്കുകയാണ്.

ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന മലയാളം സീരിയലുകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയൽ കൂടിയാണ് സാന്ത്വനം. പതിവ് കണ്ണീർ സീരിയലുകളുടെ രീതിയല്ല സാന്ത്വനം സീരിയലിന് വേണ്ടി അണിയറപ്രവർത്തകർ ഉപയോഗിച്ചിരിക്കുന്നത്. അത് തന്നെയാണ്, ഇതിനെ മറ്റുള്ള സീരിയലുകളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

സാന്ത്വനം സീരിയലിൽ ഇപ്പോൾ, മരുമകൻ ഹരിയുടെയും അമ്മായിയപ്പൻ തമ്പിയുടെയും കാഴ്ചകളാണ് കൂടുതലായും ഉള്ളത്. മകളെയും മരുമകനെയും കൂടെ നിർത്തി സൽക്കരിക്കുന്നതിനൊപ്പം, പഴയ വൈരാഗ്യം ഉള്ളിൽവെച്ച് സാന്ത്വനത്തിലെ അംഗങ്ങളോടുള്ള പകവീട്ടൽ എന്നോണം ഹരിയെ തന്നോടൊപ്പം നിർത്തി തന്റെ ചൊൽപടിക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പി.

അപ്പുവിന്റെ വാശിയിലാണ്, ഹരി അമരാവതിയിലേക്ക് പോയത്, എന്നാൽ, തമ്പി തന്നെ അവിടെ പിടിച്ച് നിർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് മനസിലാക്കിയ ഹരി എല്ലാവരുടേയും കണ്ണുവെട്ടിച്ച് സാന്ത്വനത്തിലേക്ക് തിരികെ എത്തുകയും അവിടെ നടക്കുന്ന സംഭവങ്ങളെ കുറിച്ച് സാന്ത്വനത്തിലെ അംഗങ്ങളോട് പറയുകയും ചെയ്തിരുന്നു.

വീർപ്പുമുട്ടിയാണ് താൻ തമ്പിക്കൊപ്പം കഴിയുന്നത് എന്ന് അപ്പുവിനോട് ഹരി പലപ്പോഴും പറയുന്നുണ്ടെങ്കിലും അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കാനുള്ള ആഗ്രഹം മൂലം അപ്പു സാന്ത്വനത്തിലേക്ക് തിരികെ പോകാൻ തയ്യാറാകുന്നില്ല. സാന്ത്വനം വീടിന്റെ കുറ്റങ്ങൾ ഓരോന്നായി എണ്ണിയെണ്ണി പറഞ്ഞ് കുറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ സാന്ത്വനത്തിലെ ബാലന്റെ അനിയൻ എന്ന പേരിന് കളങ്കം വരാതെ തമ്പിക്ക് എതിരെ സംസാരിക്കുകയും ചെയ്തിരുന്നു ഹരി.

സാന്ത്വനത്തിലെ അംഗങ്ങളെ കുറ്റപ്പെടുത്തിയപ്പോൾ അപർണയും അച്ഛനായ തമ്പിക്ക് നേരെ തിരിഞ്ഞു. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തതിന്റെ പേരിൽ അച്ഛൻ ഉപേക്ഷിച്ചപ്പോഴും ഒരു കുറവും വരുത്താതെ തന്നെ നോക്കിയതും സ്നേഹിച്ചതും സാന്ത്വനത്തിലെ അംഗങ്ങളാണെന്നും അപ്പു പറ‍ഞ്ഞിരുന്നു. ഹരിയേയും അനിയന്മാരേയും തെറ്റിക്കാനുള്ള തമ്പിയുടെ ശ്രമങ്ങളെല്ലാം പാഴാവുകയാണ്.

 

മരുമകനെ തനിക്കൊപ്പം നിർത്താൻ പുതിയ അടവുകൾ പരീക്ഷിക്കുകയാണ് തമ്പി. സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡിയായ ശിവനും അഞ്ജലിയും ജീവിതം ആസ്വദിച്ച് പ്രണയം കൈമാറി കഴിയുകയാണ്. സാന്ത്വനം പ്രേക്ഷകരിൽ ഏറെയും ശിവൻ-അഞ്ജലി പ്രണയത്തിന്റെ ആരാധകരാണ്.

ശിവൻ-അഞ്ജലി കോമ്പോ തന്നെയാണ് സാന്ത്വനത്തിന്റെ വിജയത്തിന് ഏറ്റവും കൂടുതൽ കാരണമാകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ളതും സാന്ത്വനത്തിന് തന്നെയാണ്.

പിണക്കും ഇഷ്ടക്കേടും മാറി ശിവാഞ്ജലി കോമ്പോ പ്രണയിച്ച് തുടങ്ങിയപ്പോൾ മുതലാണ് കുടുംബവിളക്ക് സീരിയലിനെ പോലും പിന്നിലാക്കി റേറ്റിങിൽ ഒന്നാം സ്ഥാനത്തേക്ക് സാന്ത്വനം കുതിച്ചത്. 2020ൽ ആരംഭിച്ച സീരിയൽ 330 എപ്പിസോഡുകളോട് അടുക്കുകയാണ്. തമിഴ് സീരിയലായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് വിജയകരമായി സംപ്രേഷണം തുടരുന്ന സാന്ത്വനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends