Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സീരിയൽ താരം മൃദുല വിജയിയെ ഞെട്ടിച്ച വീഡിയോ ; എന്നിൽ നിന്നും നിങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നറിയാം, പറയാൻ വാക്കുകളില്ല, ഇതെങ്കിലും ഞാൻ ചെയ്യണം; ലൈവിൽ വന്നു വിങ്ങിപ്പൊട്ടിയതിനു കാരണം ആരധകർ!

06 DECEMBER 2021 02:52 PM IST
മലയാളി വാര്‍ത്ത

സിനിമാ താരങ്ങളേക്കാൽ എല്ലായിപ്പോഴും ആരാധക പിന്തുണ ഏറെയുള്ളത് സീരിയൽ താരങ്ങൾക്കാണ്. എന്നും കാണുന്നതുകൊണ്ടുതന്ന പ്രേക്ഷകരുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെ സീരിയൽ താരങ്ങൾ മലയാളി മനസ്സുകളിൽ ഇടം പിടിക്കും. അതിന്റെ ഒരു വലിയ തെളിവാണ് ഇപ്പോൾ പൂക്കാലം വരവായി സീരിയലിലോടോടെയും തുമ്പപ്പൂ സീരിയലിലൂടെയും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ മൃദുല വിജയ്.

 

മിനിസ്‌ക്രീനില്‍ ലേഡീസൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല . ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്. അതും ഒരുപിടി നല്ല സീരിയലുകളിലൂടെ നേടിയെടുത്തതാണ്.

നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വാർത്തയായപ്പോഴാണ് താരത്തിന്റെ ആരാധക പിന്തുണ പുറം ലോകമറിഞ്ഞത്. വിവാഹശേഷവും സീരിയലിൽ സജീവമാണ് താരം. പുതിയ സീരിയലില്‍ നായികയായി അഭിനയിച്ച് മൃദുല എത്തിയപ്പോൾ മുൻപ് ഉണ്ടായിരുന്നതിലും പിന്തുണ ഏറിയിട്ടുണ്ട്..

 

ഇതിനിടെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് എത്തിയ നടിയുടെ വീഡിയോ ആണ് വൈറലാവുന്നത്. മൃദുലയുടെ കരിയര്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി എന്ന് സൂചിപ്പിക്കുന്ന വീഡിയോ ആരാധകര്‍ പങ്കുവച്ചതും അത് വൈറലായതുമാണ് മൃദുലയുടെ ലൈവ് വീഡിയോയ്ക്ക് പിന്നിലെ കാര്യം. അത് കണ്ടതിന് ശേഷം നന്ദിയുമായിട്ടാണ് നടി വന്നത്.

'ഞാന്‍ ഫീല്‍ഡില്‍ എത്തിയിട്ട് പത്ത് വര്‍ഷമായി എന്ന് പറയുന്ന ഒരുപാട് വീഡിയോയും ഫോട്ടോസുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഞാനും അത് കണ്ടിട്ടാണ് പത്ത് വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ വന്നിട്ടെന്ന് അറിയുന്നത്. സീരിയല്‍ മാത്രമല്ല, സിനിമയും ചെയ്തിട്ട് പത്ത് വര്‍ഷമായി. ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴാണ് ഞാന്‍ ആ വീഡിയോ കണ്ടത്. എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ മനസിലാവും. അത് കണ്ടിട്ട് എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു.

 

ഇങ്ങനൊരു വീഡിയോ ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ അഭിനയിച്ച സമയം മുതലുള്ള എല്ലാ സിനിമകളില്‍ നിന്നും സീരിയലുകളില്‍ നിന്നുമൊക്കെയുള്ള ഓരോ ഭാഗങ്ങള്‍ കട്ട് ചെയ്ത് എടുത്ത് കറക്ടായി തന്നെ നിങ്ങള്‍ ഇട്ടിട്ടുണ്ടായിരുന്നു. എനിക്ക് സത്യം പറഞ്ഞാല്‍ എനിക്ക് പറയാന്‍ ഒന്നും കിട്ടുന്നില്ല. ഈ വീഡിയോ എങ്കിലും ഇട്ടിട്ടില്ലെങ്കില്‍ അത് കുറഞ്ഞ് പോകുമെന്ന് തോന്നിയത് കൊണ്ടാണ് വന്നത്. എന്റെ ഓരോ ഫാന്‍സ് പേജും നിങ്ങളതില്‍ മെന്‍ഷന്‍ ചെയ്തത് ഞാന്‍ എണ്ണുകയായിരുന്നു.

 

 

 

പേര് ജസ്റ്റ് വായിച്ച് പോകാനെ എനിക്ക് പറ്റിയിട്ടുള്ളു. ഞാന്‍ റിപ്ലേ പോലും കൊടുക്കാത്ത ഒരുപാട് ഫാന്‍സ് പേജുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. അതെനിക്കും അറിയാം. എന്റെ അടുത്ത് നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടല്ല, നിങ്ങള്‍ ഓരോന്നും ചെയ്യുന്നത്. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് എനിക്കങ്ങനെ സപ്പോര്‍ട്ട് നല്‍കുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായി. എണ്ണി നോക്കിയപ്പോള്‍ ഏകദേശം നാല്‍പ്പത്തിമൂന്നോളം ഫാന്‍സ് പേജുകള്‍ കണ്ടു. അത് കുറവാണോ കൂടുതലാണോ എന്നൊന്നും അറിയില്ല.

 

എല്ലാവര്‍ക്കും നന്ദി. എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞാന്‍ മറുപടി കൊടുക്കാത്തവര്‍ പോലും എനിക്ക് സപ്പോര്‍ട്ട് തരുന്നുണ്ട്. ഇതില്‍ കൂടുതലൊന്നും പറയാനില്ല. ഞാന്‍ എവിടെ പോയാലും താരങ്ങളും അല്ലാത്തവരുമൊക്കെ ഒരുപാട് ഫാന്‍സ് ഫോളോ ഉള്ള ആളാണ് മൃദുല എന്ന് പറയാറുണ്ട്. അങ്ങനെ ഒക്കെ എത്തിച്ചത് നിങ്ങളാണ്. എന്റെ മനസ് നിറഞ്ഞിട്ടാണ് ഞാനിത് പറയുന്നത്. ഇത്രയും കാലം കൂടെ നിന്നതിന് ഒരുപാട് സന്തോഷം. ഇനിയും കൂടെ തന്നെ നില്‍ക്കണം. എന്നും മൃദുല പറയുന്നു.

 

2015 ല്‍ കല്യാണ സൗഗന്ധികം എന്ന സീരിയലില്‍ ആയിരുന്നു മൃദുല ആദ്യം അഭിനയിക്കുന്നത്. പിന്നീട് കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായ്, തുമ്പപ്പൂ എന്നിങ്ങനെ നിരവധി സീരിയലുകളില്‍ നായികയായി അഭിനയിച്ചു. പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിക്കുന്നതിനിടയിലാണ് താരം വിവാഹിതയായത്. ശേഷം ഇപ്പോൾ തുമ്പപ്പൂ എന്ന സീരിയലിൽ വേഷമിടുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (20 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (32 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (40 minutes ago)

INDIA കരുതലോടെ ഇന്ത്യ  (44 minutes ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (48 minutes ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (55 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (5 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (6 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (6 hours ago)

Malayali Vartha Recommends