Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തമ്പിയുടെ ഒരു തന്ത്രവും ഇവിടെ ഏൽക്കില്ല!! ശത്രുവിന്റെ കാര്യത്തിൽ അഞ്ചു ഇന്നൊരു തീരുമാനമാകും: ശിവാജ്ഞലി സീൻ കുറച്ചുകൂടി കാണിക്കണമെന്ന് പ്രേക്ഷകർ

07 DECEMBER 2021 07:30 PM IST
മലയാളി വാര്‍ത്ത

കേരളക്കര മറന്ന കൂട്ടുകുടുംബത്തിലെ ജീവിതവും സ്നേഹവും രസകരമായ നിമിഷങ്ങളുമാണ് സാന്ത്വനം സീരിയൽ നമുക്ക് വേണ്ടി കാണിച്ചുതരുന്നത്. ഈ വ്യത്യാസമാണ് മറ്റുള്ള സീരിയലുകളിൽ നിന്നും സാന്ത്വനത്തിന് ജനപ്രീതി നേടുന്നതിനുള്ള കാരണവും. കുടുംബവിളക്കിനെ മറികടന്നാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സാന്ത്വനം റേറ്റിങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

സഹോദരന്മാർ തമ്മിലുള്ള അകമഴിഞ്ഞ സ്നേഹത്തിലൂടെ പരമ്പര മുന്നോട്ടു പോകുമ്പോഴായിരുന്നു. ഇവരുടെ ഇടയിലേക്ക് തമ്പി എന്ന വില്ലൻ കടന്നു വന്നിരിക്കുന്നത്. മകളെ ചേർത്ത്പിടിക്കുന്നതിനൊപ്പം തമ്പി സാന്ത്വനം വീടിനെയും തകർക്കുവാൻ ശ്രമിക്കുന്നുണ്ട്.

അതിനുള്ള എല്ലാ വഴികളും തകൃതിയായി ഒരുക്കുന്നുണ്ട്. മരുമകൻ ഹരിയ്ക്ക് ബുള്ളെറ്റ് വാങ്ങിക്കൊടുക്കുന്നു, മകൾക്ക് ഒരുപാട് സമ്മാനം നൽകുന്നുണ്ട്. എന്നാൽ, ഇതിന്റെ എല്ലാം മറുമരുന്നായി ഒരിക്കൽ ഹരിയും അപ്പുവും തമ്പിയ്ക്ക് മറുപടി നൽകിയതാണ്...

പക്ഷെ, അതുകൊണ്ടൊന്നും തമ്പി അടങ്ങിയിരിക്കില്ല... മരുമകനെ വശത്താക്കാൻ പുതിയ വഴികളുമായി തമ്പി ഇറങ്ങിയിരിക്കുകയാണ്, അതെന്താകുമെന്ന് ഇന്നത്തെ എപ്പിസോഡിലൂടെ അറിയാൻ കഴിയും. അമിത സ്നേഹം എന്ന വഴി മാറ്റി പിടിച്ച് ഹരിയെ എന്നന്നേക്കുമായി തനിക്ക് ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് തമ്പി.

 

തന്റെ പുതിയ പദ്ധതികളെ കുറിച്ച് ഭാര്യയോട് സംസാരിക്കുന്ന തമ്പിയാണ് സാന്ത്വനത്തിന്റെ പുതിയ പ്രമോയിലുള്ളത്. അച്ഛന് ഹരിയോടുള്ളത് യഥാർഥ സ്നേഹമാണ് എന്നാണ് അപ്പു ധരിച്ചിരിക്കുന്നത്.

എന്നന്നേക്കുമായി സാന്ത്വനത്തിലെ സഹോദരങ്ങൾക്കിടയിൽ നിന്നും ഹരിയെ പറിച്ച് മാറ്റാനുള്ള തമ്പിയുടെ ശ്രമങ്ങളുടെ ഭാ​ഗമാണ് അമിതമായി കാണിക്കുന്ന സ്നേഹമെന്ന് അപർണ അറിഞ്ഞിട്ടില്ല. തന്നെക്കാൾ പണത്തിന്റെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്നവരാണ് സാന്ത്വനം കുടുംബം എന്നത് തന്നെയാണ് തമ്പിക്ക് സാന്ത്വനത്തിലെ അം​ഗങ്ങളോടുള്ള വെറുപ്പിന് കാരണം തിരികെ വീട്ടിലേക്ക് എത്തിയ അപർണയോട് സാന്ത്വനത്തിലെ കുറവുകളെ കുറിച്ച് തമ്പി സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ചതിൽ നിന്നും വിപരീതമായി സാന്ത്വനത്തിലെ അം​ഗങ്ങളുടെ സ്നേഹവും പരി​ഗണനയും എത്തരത്തിലുള്ളതാണെന്ന് എണ്ണിയെണ്ണി പറഞ്ഞ് തമ്പിയോട് ഇതേ ചൊല്ലി അപർണ തർക്കിച്ചിരുന്നു. സമ്പത്ത് കുറഞ്ഞാലും അതിനനുസരിച്ച് സന്തോഷത്തോടെ ജീവിക്കാനാണ് താന്‍ സാന്ത്വനം വീട്ടില്‍നിന്ന് പഠിച്ചതെന്നും അപർണ തമ്പിയോട് പറഞ്ഞതുമെല്ലാം നമ്മളെല്ലാവരും കണ്ടതാണല്ലോ. സാന്ത്വനത്തിലെ അം​ഗങ്ങളെ പരിഹസിച്ചതിന്റെ പേരിൽ ഹരിയും തമ്പിയുമായി നല്ല രീതിയിൽ വാക്കുതർക്കമായതും, ആരാധകർക്കും ഒരുപാട് ഇഷ്ട്ടമായി.

 

സാന്ത്വനത്തിന്റേതായി പുറത്തിറങ്ങുന്ന പ്രമോകൾക്കും എപ്പിസോഡുകൾക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഹരി-അപർണ്ണ കഥ കേട്ട് മടുത്തുവെന്നും ശിവാഞ്ജലി കോമ്പോയിലുള്ള സീനുകൾ കുറച്ച് കൂടി ഉൾപ്പെടുത്തണമെന്നുമാണ് ആരാധകർ കമന്റുകളിലൂടെ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.

അതുപോലെ തന്നെ ഇന്നത്തെ പ്രൊമോയിലെ അഞ്ചുവിന്റെയും ശത്രുവിന്റെയും കോംബോ പൊളിച്ചു എന്ന് പ്രേക്ഷകരെല്ലാം ഒരുപോലെ പറയുന്നുണ്ട്, പ്രത്യേകിച്ചും എടുത്തു പറയുന്നത്, അഞ്ചുവിന്റെ അഭിനയമാണ്.. കുറെ നാളുകൾക്കു ശേഷം മനസ് തുറന്നു ചിരിക്കാൻ പറ്റിയൊരു എപ്പിസോഡ് ആയിരിക്കുമെന്ന് കമെന്റിലൂടെ പറയുന്നുണ്ട്.

തമ്പി പുരാണം ഒഴിവാക്കി ശിവാജ്ഞലിയെ കുറച്ചും കൂടി കാണിച്ചാൽ നന്നായിരിക്കും, ഇല്ലെങ്കിൽ... സീരിയൽ കാണുന്നത് ഉപേക്ഷിക്കേണ്ടി വരുമെന്നെല്ലാമാണ് പുതിയ പ്രമോയിൽ അതൃപ്തി അറിയിച്ച് സീരിയൽ ആരാധകർ കുറിച്ചത്.

സാന്ത്വനം സീരിയൽ തമിഴിലെ പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം റീമേക്കാണ്. സാന്ത്വനം സീരിയലിന് ഇത്രയേറെ ആരാധകരെ ലഭിക്കാനുള്ള പ്രധാന കാരണം സീരിയലിലെ ശിവാഞ്ജലി കോമ്പോയാണ്. ഏറ്റവും കൂടുതൽ ആരാധകർ സീരിയൽ കാണുന്നതും ശിവാഞ്ജലി കോമ്പോയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. അതുകോപ്പൻഡ് തന്നെ ശിവാജ്ഞലി റൊമാൻസ് കൂടുതലായി ഉൾപ്പെടുത്തണമെന്ന് പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends