Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ആളായതുകൊണ്ടാണ് മൗനം പാലിച്ചിരുന്നത്!! ചക്കപ്പഴത്തിൽ നിന്നും ശ്രീകുമാർ പിന്മാറാനുള്ള കാരണം ഡയറക്ടർ; വെളിപ്പെടുത്തലുമായി ഭാര്യ സ്നേഹ

07 DECEMBER 2021 09:03 PM IST
മലയാളി വാര്‍ത്ത

ഉപ്പും മുളകും സീരിയലിനുശേഷം മലയാള പ്രേക്ഷകർ ഏറ്റെടുത്ത സീരിയലാണ് ചക്കപ്പഴം. ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിന് ലഭിച്ചത്. ഉപ്പും മുളകും സ്റ്റൈലിൽ തന്നെയായിരുന്നു ചക്കപ്പഴവും കഥ പറഞ്ഞത്. ഒരു സാധാരകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളായിരുന്നു സീരിയലിലും പറഞ്ഞത്. പരമ്പര പോലെ തന്നെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ചക്കപ്പഴം പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരാണ് ശ്രീകുമാർ. ഉത്തമൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ശ്രീകുമാറിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു സീരിയൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ പ്രേക്ഷകരെ നിരാശപ്പെടുത്തി കൊണ്ട് കഴിഞ്ഞ മാസം ശ്രീകുമാർ സീരിയലിൽ നിന്ന് പിൻമാറിയിരുന്നു. കാരണം ഒന്നും പറയാതെയായിരുന്നു നടന്റെ പിൻമാറ്റം. സോഷ്യൽ മീഡിയയിലൂടെ സീരിയലിൽ ഉണ്ടാകില്ലെന്ന് കാര്യം വെളിപ്പെടുത്തിയത്.

ശ്രീകുമാർ ചക്കപ്പഴത്തിൽ നിന്നും പിന്മാറാനുള്ള യഥാർഥ കാരണം ആരാധകർ ചോദിച്ചിട്ടും താരം മറുപടി ഒന്നും പറഞ്ഞിരുന്നില്ല. എന്തുകൊണ്ട് പിന്മാറി എന്നത് ഒറ്റവാക്കിൽ എഴുതാൻ സാധിക്കില്ലെന്നും ലൈവിൽ വന്ന് കാര്യം അറിയിക്കാമെന്നുമായിരുന്നു നടൻ അന്ന് പറഞ്ഞത്.

ഇപ്പോഴിത ശ്രീകുമാർ സീരിയലിൽ നിന്ന് പിൻമാറിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഭാര്യ സ്നേഹ ശ്രീകുമാർ. ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിലാണ് നടി ഇക്കാര്യം പറഞ്ഞത്. നിരവധി പേർ ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് സ്നേഹ മറുപടി നൽകിയത്.

പൊതുവെ പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ആളാണ് ശ്രീ. അതുകൊണ്ട് തന്നെയാണ് ഈ മൗനം. ഒറ്റവാക്കിൽ പറഞ്ഞാൽ ഡയറക്ടർ കാരണമാണ് ചക്കപ്പഴം വിടേണ്ടി വന്നത്. എന്നെങ്കിലും വിശദമായി ശ്രീ പറയുമായിരിക്കും. എല്ലാ ചക്കപ്പഴം ഫാൻസിനും ഗ്രൂപ്പിനും നന്ദി.

ഇപ്പോഴും നിങ്ങൾ തരുന്ന ഈ സ്നേഹത്തിന്...സ്നേഹ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി കുറിച്ചു. ഇനി ശ്രീകുമാർ ചക്കപ്പഴത്തിലേയ്ക്ക് വരില്ലെന്നും സ്നേഹ പറയുന്നു. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇൻസ്റ്റഗ്രാം ക്യു എയിൽ മറിമായത്തിലെ തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ചും സ്നേഹ പറയുന്നു. എല്ലാവരേയുംന ഇഷ്ടമാണ് എന്നാൽ മണിയേട്ടൻ എപ്പോഴും ഞെട്ടിക്കുമെന്നായിരുന്നു നടൻ മണികണ്ഠനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ഒപ്പം ഇൻസ്റ്റഗ്രാമിലൂടെ നടന് പിറന്നാൾ ആശംസയും നേർന്നിരുന്നു.

''മറിമായത്തിന്റെ മുതലാളി എന്ന് ഞങ്ങൾ വിളിക്കുന്ന മണിയേട്ടന് പിറന്നാൾ ആശംസകൾ. ആദ്യമായി ക്യാമറയ്ക്കു മുന്നിലേക്ക്‌ വന്നപ്പോൾ ഇത്രേം വലിയ അഭിനേതാക്കളുടെ കൂടെ എത്തിപ്പെട്ടു എന്നത് എന്റെ ഭാഗ്യം. എന്നും മണിയേട്ടന്റെ അഭിനയം അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ അത്രയും ശ്രദ്ധിച്ചു നിന്നാൽ മാത്രമേ പിടിച്ചു നിൽക്കാൻ പറ്റുള്ളൂ, അതിനു ഏറ്റവും കൂടുതൽ സഹായിക്കുന്നതും മണിയേട്ടൻ തന്നെയാണ്.

ഓരോ സീനും അഭിനയിക്കുമ്പോളും നമ്മുടെ മനസിലൂടെ പോകണ്ടേ ചില ചിന്തകളെ കുറിച്ചും, കഥാപാത്രങ്ങളെ കുറിച്ച് നമ്മൾ തന്നെ കണ്ടുപിടിക്കണ്ടേ ഉത്തരങ്ങളെ കുറിച്ചും, അതിന്റെ ആവശ്യകതയുമെല്ലാം കൂടുതൽ ഞാൻ മനസിലാക്കിയത് മണിയേട്ടനിൽ നിന്നാണ്.

മറിമായത്തിൽ എന്നും വ്യത്യസ്തങ്ങൾ ആയ കഥാപാത്രങ്ങൾ ആയതു കൊണ്ട് എപ്പഴും അതൊരു ആക്ടിങ് സ്കൂൾ ആണ്, അവിടത്തെ പ്രധാനഅധ്യാപകൻ ആണ് മണിയേട്ടൻ. ഏറ്റവും പ്രിയപ്പെട്ട മണിയേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നായിരുന്നു സ്നേഹ കുറിച്ചത് ഇൻസ്റ്റഗ്രാം ക്യുഎ സെക്ഷൻ പോലെ മണികണ്ഠനെ കുറിച്ചുളള താരത്തിന്റെ വാക്കുകളും വൈറലായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends