Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശിവാജ്ഞലിക്ക് കുറച്ചു സീനെങ്കിലും കൊടുക്ക്!! ശിവാജ്ഞലി ഉള്ളത് കൊണ്ടാണ് ഈ സീരിയൽ വളർന്നതെന്ന് റൈറ്റർ മാമൻ മറന്നു പോകുന്നു: ഇനിയെങ്കിലും മാമൻ അതൊന്ന് മനസ്സിലാക്കുമോ??

08 DECEMBER 2021 07:19 PM IST
മലയാളി വാര്‍ത്ത

മലയാള സീരിയലുകളിൽ ക്ളീഷേ ഡയലോഗുകളും അമ്മായിയമ്മ മരുമോൾ പൊരുമൊന്നുമില്ലാതെ സ്നേഹത്തിലൂടെ പോകുന്ന സീരിയലാണ് സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായെത്തുന്ന അഭിനേതാക്കളോടും അവർക്ക് പ്രിയം തന്നെ.

നിരവധി സിനിമകളിലൂടെ ഒരു കാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്നിരുന്ന ചിപ്പി, സീരിയലുകളിലെ സ്ഥിരം സാന്നിധ്യം രാജീവ് പരമേശ്വർ, ​ഗോപിക അനിൽ, സജിൻ, ​ഗിരീഷ് നമ്പ്യാർ, രക്ഷ രാജ് എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിൽ പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പേരിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിന്റെ മലയാളം റീമേക്ക് കൂടിയാണ് സാന്ത്വനം. തമിഴിലെ പതിപ്പും വലിയ ഹിറ്റായിരുന്നു.

പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ട്ട ജോഡികളാണ് ശിവാജ്ഞലി. സീരിയലിൽ വേറെയും ജോഡികളുണ്ടെങ്കിലും, പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്, ശിവാജ്ഞലി ഫാൻസ്‌ തന്നെയാണ്. ഇവർക്ക് സോഷ്യൽമീഡിയയിലും നിരവധി ഫാൻസ്‌ ഗ്രൂപ്പുകളാണുള്ളത്...

സാന്ത്വനത്തിന്റെ ഇപ്പോഴത്തെ, എപ്പിസോഡുകളിൽ ശിവാജ്ഞലിക്ക് സീനുകൾ കുറവാണ്... അത് മറ്റൊന്നും കൊണ്ടല്ല, ഇപ്പോൾ കഥാഗതി പോയിക്കൊണ്ടിരിക്കുന്നത്, ഹരിയേയും അപ്പുവിനെയും തമ്പിയെയും ചുറ്റിപ്പറ്റിയാണ്.

 

 

 

പ്രണയിച്ച് വിവാഹം കഴിച്ചതോടെ മകൾ അപർണയെ ഉപേക്ഷിച്ച തമ്പി ഇപ്പോൾ മകളേയും മരുമകൻ ഹരിയേയും സ്വീകരിച്ച് സ്വന്തം വീട്ടിലേക്ക് കുറച്ചുനാൾ കൂട്ടികൊണ്ട് പോയിരിക്കുകയാണ്. തന്റെ മകളെ വിവാഹം കഴിക്കാൻ മാത്രം യോ​ഗ്യതയില്ലാത്തവനാണ് ഹരി എന്ന കാഴ്ചപ്പാടുള്ള വ്യക്തിയാണ് തമ്പി. തനിക്കുള്ള സ്വത്തോ സമ്പാദ്യമോ സാന്ത്വനത്തിലെ അം​ഗങ്ങൾക്കില്ലാത്തതിനാൽ സാന്ത്വനത്തിലെ അം​ഗങ്ങളേയും പുച്ഛത്തോടെയാണ് തമ്പി കാണുന്നത്.

ഹരി അപർണയെ വിവാഹം ചെയ്ത ശേഷം പലപ്പോഴും ശിവനുമായി തമ്പി കയർക്കുതയും ചെയ്തിരുന്നു. സാന്ത്വനം കുടുംബത്തിലെ അം​ഗങ്ങളോടുള്ള വെറുപ്പ് എന്നും മനസിൽ സൂക്ഷിക്കുന്ന തമ്പി ശിവൻ മാപ്പ് ചോ​ദിച്ച ശേഷമാണ് അപർണയെ കാണാൻ എത്തിയതും സ്വീകരിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതും. ഇപ്പോൾ തമ്പിയുടെ ലക്ഷ്യം ഹരിയെ സാന്ത്വനത്തിൽ നിന്ന് അകറ്റി തനിക്കൊപ്പം നിർത്തുക എന്നതാണ്.

സാന്ത്വനത്തിലെ അം​ഗങ്ങളെ വിട്ട് തമ്പിയുടെ വീട്ടിലേക്ക് എത്തിയതിൽ പിന്നെ ഓരോ കാരണങ്ങൾ പറഞ്ഞ് തമ്പി ഹരിയെ അവിടെ തന്നെ പിടിച്ച് നിർത്തുകയാണ്. അപർണയും നിർബന്ധിക്കുന്നതിനാൽ ഹരിക്ക് അവിടെ നിന്നും ഇറങ്ങി വരാനും സാധിക്കാത്ത അവസ്ഥയിലാണ്,

ഇന്നത്തെയും പ്രൊമോയിൽ, ശിവാജ്ഞലിയെ കാണിക്കുന്നില്ല... ഇന്നലത്തെ എപ്പിസോഡിൽ അഞ്ജലിയും ശത്രുവും തമ്മിലുള്ള കോമ്പിനേഷൻ സീനുണ്ടായിരുന്നു, ഉള്ളത് പറയാമല്ലോ.. അഞ്ചുവിന്റെ അഭിനയമൊക്കെ കൊണ്ട് നല്ലൊരു കോമഡി സീൻ

 

തന്നെ ആയിരുന്നു അത്. പക്ഷെ, ശിവനെയും അഞ്ജലിയെയും കാണാൻ കഴിഞ്ഞില്ല എന്നത് വസ്സ്‌താവം തന്നെയാണ്..

പുതുതായി പുറത്തിറങ്ങിയ പ്രമോയിൽ ഹരിയേയും കൊണ്ട് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കാണിക്കാനും അവിടെ തനിക്കുള്ള പ്ലാനുകളെ കുറിച്ച് ഹരിയോട് പറയുകയും ചെയ്യുന്ന തമ്പിയേയാണ് കാണിക്കുന്നത്. മനസില്ല മനസോടെയാണ് ഹരി തമ്പിക്കൊപ്പം സഞ്ചരിക്കുന്നത്. ബാലന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ സ്റ്റോഴ്സിലേക്കും ഹരിയേയും കൊണ്ട് തമ്പി എത്തുന്നുണ്ട്. ഇനി എന്താണ് സംഭഴിക്കാൻ പോകുന്നത് എന്നോർത്തുള്ള ഭയത്തോടെയാണ് ബാലനും ശിവനും എല്ലാം തമ്പിക്കൊപ്പമുള്ള ഹരിയുടെ യാത്രയെ കാണുന്നത്. അതേസമയം അപ്പുവും തിരികെ സാന്ത്വനത്തിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്.

ഈ പുതിയ പ്രോമോയ്ക്കും പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത ലഭിക്കുന്നെങ്കിലും, ശിവാജ്ഞലിയെ കാണാൻ കഴിയുന്നില്ല, എന്ന് തന്നെയാണ് ആരാധകർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

 

 

സാന്ത്വനത്തേക്കാൾ ഫാൻസ്‌ ശിവാഞ്ജലിക്കാണ് എന്നോർക്കുന്നത് നല്ലതാണ്.. ശിവാഞ്ജലി യെ ഒരു എപ്പിസോഡിൽ മുഴുവനായിട്ട് കാണിക്കണം എന്ന് പറയുന്നില്ല.. ഇതിലെ മറ്റുള്ളവരെ കാണിക്കുന്നത് .പോലത്തന്നെ ഇവരെയും കാണിക്കണം..ശിവാഞ്ജലിക്കിടയിലെ റിപീറ്റഡ് സീനൊക്കെ മാറ്റിപ്പിടിച്ച് പുതുതായി എന്തെങ്കിലും കൊണ്ടുവരുവാനാണ് ഒരു ആരാധിക പറയുന്നത്.

ശിവാജ്ഞലി ഉള്ളതുകൊണ്ടാണ്, ഈ സീരിയൽ ഇത്രയൊക്കെ നന്നായിട്ട് വളർന്നു പോകുന്നത്. അത് റൈറ്റർ മാമൻ മറക്കരുതെന്നും, എല്ലാ എപ്പിസോഡിലും ഒരു അഞ്ചുമിനിറ്റെങ്കിലും ഇവർക്ക് കൊടുത്താൽ സീരിയലിന്, കുറച്ചും കൂടി നാണായിരിക്കും എന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്തായാലും ശിവാജ്ഞലി സീൻ കൂടുതൽ ഉൾപ്പെടുത്തണമെന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

പ്രേക്ഷകരുടെ ഈ അഭിപ്രായങ്ങളെല്ലാം തന്നെ സാന്ത്വനം ടീം ഉടൻ പരിഗണിക്കും, പിന്നെ ഇപ്പോൾ, കാണിക്കുന്ന സീനെല്ലാം നേരെത്തെ ഷൂട്ട് ചെയ്തതായിരിക്കും. അതുകൊണ്ടാണ് നിരന്തരം പ്രേക്ഷകർ പറഞ്ഞിട്ടും സീനുകൾക്കൊന്നും മാറ്റം സംഭവിക്കാത്തത്. എന്തായാലും ശിവാജ്ഞലിയുടെ കിടിലൻ സീനുകൾ നമുക്ക് ഉടൻ തന്നെ കാണിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends